മമ്മൂട്ടിയുടെ മാസ് മറുപടി! എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാമോ? ഏറ്റെടുത്ത് ആരാധകര്‍!

Recommended Video

കിടിലൻ മറുപടിയുമായി മമ്മൂട്ടിയും | filmibeat Malayalam

ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും തിയറ്ററുകളിലേക്ക് എത്താന്‍ വൈകിയ പേരന്‍പിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍. കഴിഞ്ഞ വര്‍ഷം പലപ്പോഴും റിലീസ് തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റി വെക്കുകയായിരുന്നു. ഒടുവില്‍ 2019 ഫെബ്രുവരിയില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്.

സിനിമ വലിയൊരു ബിസിനസ് ആയതിനാല്‍ പ്രതിഫലവും താരമൂല്യവുമെല്ലാമാണ് നായകന്മാരെ വളര്‍ത്തുന്നത്. അതിന്റെ ഒന്നും ആവശ്യം മമ്മൂട്ടിയ്ക്കില്ലെന്നുള്ളത് വസ്തുതതയാണ്. പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന നിര്‍മാതാവിന്റെ വെളിപ്പെടുത്തലാണ് ഈ ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്. അതിന് മമ്മൂട്ടി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ആരാധകന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടി പ്രതിഫലമില്ലാതെ അഭിനയിച്ചു..

മമ്മൂട്ടി പ്രതിഫലമില്ലാതെ അഭിനയിച്ചു..

പേരന്‍പിന്റെ നിര്‍മാതാവ് പിഎല്‍ തേനപ്പനാണ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന കാര്യം വെളിപ്പെടുത്തിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ഇക്കാര്യം നിര്‍മാതാവ് തുറന്ന് പറഞ്ഞത്. എന്ത് കൊണ്ട് സിനിമയിലഭിനയിച്ചിട്ടും പ്രതിഫലം വാങ്ങിയില്ല എന്ന അവതാരകയുടെ ചോദ്യത്തിന് മമ്മൂട്ടിയും മറുപടി കൊടുത്തിരുന്നു.

 മമ്മൂക്കയുടെ മാസ് മറുപടി

മമ്മൂക്കയുടെ മാസ് മറുപടി

എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഞാന്‍ ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടപ്പോഴല്ല റാം എന്നെ ഈ പടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിന് ശേഷമാണ് റാം ന്നൈ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണെന്നും മമ്മൂട്ടി പറയുന്നു. ഈ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം മമ്മൂട്ടിയുടെ മാസ് മറുപടി വൈറലായി കൊണ്ടിരിക്കുകയാണ്.

പ്രതിഫലം വാങ്ങാതെ..

പ്രതിഫലം വാങ്ങാതെ..

ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെയും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്നു അങ്കിള്‍. ജോയ് മാത്യു തിരക്കഥ ഒരുക്കിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന് ജോയ് മാത്യൂ വെളിപ്പെടുത്തിയിരുന്നു. നല്ല ചിത്രത്തെ തിരിച്ചറിയാനുള്ള മമ്മൂട്ടിയുടെ നല്ല മനസിന് മുന്നില്‍ നമിക്കുന്നു എന്നും ജോയ് മാത്യു പറഞ്ഞിരുന്നു. പത്തേമാരി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തില്‍ അഭിനയിച്ചതിനും മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. ആ ചിത്രത്തിലെ വയസന്റെ വേഷം മമ്മൂട്ടി ചോദിച്ച് വാങ്ങിയിരുന്നതാണെന്ന് അന്ന് വാര്‍ത്ത വന്നിരുന്നു.

 പേരന്‍പ് റിലീസിനൊരുങ്ങുന്നു

പേരന്‍പ് റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയിലെ മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴിലഭിനയിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും പേരന്‍പിനുണ്ട്. തങ്കമീന്‍കള്‍ എന്ന സിനിമയ്ക്ക് ശേഷം റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രത്തിനും ആ സാധ്യതകളുണ്ടെന്നാണ് ഇതിനോടകം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

 മമ്മൂട്ടി അതിശയിപ്പിക്കും

മമ്മൂട്ടി അതിശയിപ്പിക്കും

വികാരനിര്‍ഭരമായി ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കുന്ന മമ്മൂട്ടി പേരന്‍പിലൂടെ പ്രേക്ഷകരെ ഞെട്ടിക്കും. ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പ് പറയുന്നത്. ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സിഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X