സത്യന്റെ സിംഹാസനത്തില്‍ ഇരിക്കുന്നത് മമ്മൂട്ടിയോ? ഇക്കയുടെ മാസ് മറുപടിയെന്ന് പറഞ്ഞാല്‍ ഇതാണ്!
അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിരിക്കുയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. വലിയൊരു താരം എന്നതിനപ്പുറം താനൊരു നല്ല നടനാണെന്ന് അടുത്തിടെ റിലീസിനെത്തിയ സിനിമകളില്‍ നിന്നും അദ്ദേഹം വീണ്ടും വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി സിനിമയില്‍ നായകനായി അഭിനയിച്ച് കൊണ്ടിരുന്ന മമ്മൂട്ടി ഇപ്പോഴും നായകനായി തുടരുകയാണ്. സാധാരണക്കാരന്റെ വികാരങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞേ മലയാളത്തില്‍ മറ്റൊരാള്‍ ഉള്ളു.
സിനിമയിലേക്ക് എത്തിയ സമയത്ത് സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ വന്ന താരമെന്നായിരുന്നു മമ്മൂട്ടിയ്ക്ക് ലഭിച്ച വിശേഷണം. സ്വഭാവികത വഴങ്ങുന്നതിനാലാവും അത്തരമൊരു വിശേഷണം മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നത്. വീണ്ടും അതേ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ മാസ് മറുപടിയാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. കേസരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വീണ്ടും ഇതിനുള്ള മറുപടി മമ്മൂട്ടി പറഞ്ഞത്.
(ഫോട്ടോ കടപ്പാട്: മമ്മൂട്ടി ഫാൻസ് ഗ്രൂപ്പ്)

ആ ചോദ്യം എനിക്ക് വലിയ വിഷമം തോന്നി. സത്യന്റെ സിംഹാസനത്തിലാണോ ഇരിക്കുന്നതെന്ന്. സിംഹാസനം കൊണ്ട് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതല്ല. സത്യന്റെ സിംഹാസനത്തിലിരിക്കാന്‍ യോഗ്യതയുള്ളൊരു നടന്‍ എന്ന് വന്ന കാലത്ത് പറഞ്ഞിട്ടുണ്ട്. അത് കണ്ട് നിന്നിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നത് എനിക്ക് സിംഹാസനങ്ങള്‍ ഒന്നും വേണ്ട. ഒരു ബെഞ്ച് കിട്ടിയാല്‍ അവിടെ ഇരുന്നോളം എന്നാണ്.
ആ ബെഞ്ചില്‍ തന്നെയാണ് ഞാനിപ്പോഴും ഇരിക്കുന്നത്. അത് ആരും എടുത്ത് മാറ്റിയിട്ടില്ല. സിംഹാസനങ്ങള്‍ ഒക്കെ വലിയ വലിയ കാര്യങ്ങളാണ്. അവിടെ ഇരിക്കേണ്ട ആളുകള്‍ സിംഹസാനത്തില്‍ തന്നെ ഇരിക്കട്ടെ. എന്നുമാണ് മമ്മൂട്ടി മറുപടി പറഞ്ഞിരിക്കുന്നത്. മമ്മൂട്ടി പറഞ്ഞ ഓരോ വാക്കുകള്‍ക്കും കൈയടി ലഭിച്ചിരുന്നു.


Click it and Unblock the Notifications