മമ്മൂക്ക, ദുല്‍ഖര്‍ വീട്ടിലുണ്ടോന്ന് ആരാധികമാര്‍! അവന്‍ കുളിക്കുകയാണെന്ന മാസ് മറുപടിയുമായി മമ്മൂട്ടി
മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്കില്‍ പോയി ദുല്‍ഖര്‍ സല്‍മാനും തിളങ്ങി നില്‍ക്കുകയാണ്. നിലവില്‍ തെലുങ്ക് സിനിമയായ യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. ദുല്‍ഖര്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിംഗിലാണ്. ഈ വര്‍ഷം ആദ്യത്തെ മലയാള ചിത്രമാണിത്.
മമ്മൂട്ടിയെ കുറിച്ചോ ദുല്‍ഖറിനെ കുറിച്ചോ എന്തെങ്കിലും വാര്‍ത്തകള്‍ പുറത്ത് വന്നാല്‍ നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നത് പതിവാണ്. അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴി കറങ്ങി നടക്കുകയാണ്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീട്ടില്‍ നിന്നുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ ഗേറ്റിന് മുന്നില്‍ കുറെ ആരാധകര്‍ കാത്ത് നില്‍ക്കുകയായിരുന്നു. അപ്പോഴാണ് എവിടെക്കോ പോവാനായി മമ്മൂട്ടി ഇറങ്ങി വരുന്നത്.

മമ്മൂട്ടിയെ കണ്ടതോടെ ഹായ് പറഞ്ഞും മറ്റും സന്തോഷം അറിയിച്ച ആരാധകര്‍ ദുല്‍ഖര്‍ ഇല്ലേ എന്ന് ചോദിച്ചിരുന്നു. ദുല്‍ഖര്‍ ഉണ്ടെന്നും അവന്‍ കുളിക്കുകയാണെന്നും മറുപടിയായിരുന്നു മമ്മൂട്ടി പറഞ്ഞത്. അങ്ങനെയെങ്കില്‍ ദുല്‍ഖറിനെ കണ്ടിട്ടേ ഞങ്ങള്‍ പോവുകയുള്ളു എന്നും പറഞ്ഞ് ആരാധകര്‍ മമ്മൂട്ടി പോയിട്ടും കാത്തിരിക്കുകയായിരുന്നു.
അടുത്തിടെ വടകരയില്‍ ഒരു ഷോറൂം ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഒരു മാസ് എന്‍ട്രിയുമായിട്ടായിരുന്നു മെഗാസ്റ്റാര്‍ എത്തിയിരുന്നത്. പിന്നാലെ കൊല്ലത്തും ഒരു ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാന്‍ ആളുകളുടെ തിരക്കായിരുന്നു.


Click it and Unblock the Notifications











