സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോയെന്ന് ആരാധിക! മാസ് മറുപടിയുമായി മമ്മൂട്ടി

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അഭിനയത്തോടുളള അടങ്ങാത്ത അഭിനിവേഷം കൊണ്ടാണ് മമ്മൂക്ക ഇപ്പോഴും സിനിമയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിലായി നാനൂറിലധികം സിനിമകളിലാണ് സൂപ്പര്‍താരം അഭിനയിച്ചത്.

പഴയ ഊര്‍ജ്ജസ്വലതയോടെ തന്നെയാണ് അദ്ദേഹം ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൊല്ലം ഷൈലോക്ക് എന്ന ചിത്രമാണ് മമ്മൂക്കയുടെതായി പുറത്തിറങ്ങിയത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. ഷൈലോക്കിന് പിന്നാലെ മമ്മൂക്കയുടെതായി കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഓരോ സിനിമകള്‍ക്കായുമുള

ഓരോ സിനിമകള്‍ക്കായുളള അദ്ദേഹത്തിന്റെ വേഷപകര്‍ച്ചകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അടുത്തിടെ നടന്നൊരു പരിപാടിയില്‍ ആരാധികയുടെ ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ എന്നായിരുന്നു മെഗാസ്റ്റാറിനോട് ഒരു ആരാധിക ചോദിച്ചത്. ഇതിന് മമ്മൂക്ക നല്‍കിയ മാസ് മറുപടി വൈറലായിരിക്കുകയാണ്.

മലയാളത്തില്‍ വണ്‍

മലയാളത്തില്‍ വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് നടന്‍ എത്തുന്നത്. വണിന്റെ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വണ്ണിന് പിന്നാലെ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ്, അമല്‍ നീരദ് ഒരുക്കുന്ന ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവ മെഗാസ്റ്റാറിന്റെതായി വരുന്നുണ്ട്.

സിനിമാത്തിരക്കുകള്‍ക്കിടെ

സിനിമാത്തിരക്കുകള്‍ക്കിടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന്‍ സംഘടിപ്പിച്ച കോഫി വിത്ത് മമ്മൂട്ടി പരിപാടിയില്‍ വെച്ചായിരുന്നു ആരാധിക അദ്ദേഹത്തോട് ചോദ്യം ചോദിച്ചത്. സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉടനെ തന്നെ മമ്മൂട്ടിയുടെ മറുപടി വന്നിരുന്നു. അപ്പുറത്ത് ഇരിക്കുന്നത് ഭര്‍ത്താവാണോ എന്ന് ആരാധികയോട് മമ്മൂട്ടി ചോദിച്ചു. അതെ എന്ന് ആരാധിക, എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ. ചുറ്റും പൊട്ടിച്ചിരി ഉയര്‍ന്നു.

അതുപോലെയാണ് എനിക്ക്

അതുപോലെയാണ് എനിക്ക് അഭിനയവും മമ്മൂക്ക പറഞ്ഞു. അങ്ങനെയൊന്നും ചോദിക്കല്ലെ അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് തന്റെ പ്രാര്‍ത്ഥനയെന്നും മമ്മൂക്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് സിനിമകളാണ് മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയത്. ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കൊപ്പം ചെറിയ ബഡ്ജ്‌റ് സിനിമകളും നടന്റെതായി പുറത്തിറങ്ങി.

എല്ലാതരം സിനിമകളിലും

എല്ലാതരം സിനിമകളിലും അഭിനയിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ കുതിപ്പ്. കഴിഞ്ഞ വര്‍ഷം തമിഴില്‍ പേരന്‍പും തെലുങ്കില്‍ യാത്രയും ചെയ്ത് മമ്മൂട്ടി തിളങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗതര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കാറുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളായിട്ടും
താന്‍ പലരോടും ചാന്‍സ് ചോദിക്കാറുണ്ടെന്ന് മമ്മൂക്ക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സിനിമാഭിനയം അത്രയ്ക്കും ഇഷ്ടാമായതുകൊണ്ടാണ് അങ്ങനെ ചോദിക്കാറുളളതെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X