twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടിയുടെ മീശ പ്രശ്നമായിരുന്നു, എന്നാൽ അന്ന് അതാരും ശ്രദ്ധിച്ചില്ല

    |

    പുതുമ നഷ്ടപ്പെട്ട് പോകാതെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. 1990 ൽ ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത അന്ന് മാത്രമല്ല ഇന്നും പ്രേക്ഷകരുടെ ആഘോഷമാണ്. മോഹൻലാൽ, മമ്മൂട്ടി,എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. കംപ്യൂട്ടർ ഗ്രാഫിക്സ് പോലെയുള്ള സാങ്കേതികവിദ്യകൾ വരുന്നതിന് മുൻപ് നിർമ്മിച്ച ചിത്രമാണിത്. എന്നാൽ ഇന്നും മലയാളി പ്രേക്ഷകർ പുതുമ നഷ്ടപ്പെട്ട് പോകാതെയാണ് ചിത്രം കാണുന്നത്. സെറ്റിട്ട് സിനിമ ചിത്രീകരിക്കുന്ന കാലത്താണ് ജോഷി നമ്പർ 20 മദ്രാസ് മെയിൽ പൂർണ്ണമായും തീവണ്ടിയിൽ ചിത്രീകരിക്കുന്നത്.‌

    സാങ്കേതിക വിദ്യ അത്രയധികം വളരാത്ത കാലത്ത് ഒരു സിനിമ പൂർണ്ണായും തീവണ്ടിയിൽ ചിത്രീകരിക്കുക എന്നത് ഏറെ കഠിനകരമായ കാര്യമാണ്. എന്നാൽ ജോഷി ആ റിസ്ക്ക് ഏറ്റെടുത്ത ആ സിനിമ തീവണ്ടിയിൽ തന്നെ ചിത്രീകരിക്കുകയായിരുന്നു. അന്ന് സംവിധായകനും അണിയറ പ്രവർത്തകരും എടുത്ത് റിസ്ക്കിന്റെ ഫലമാണ് ഇന്നും ചിത്രത്തെ നെഞ്ചിലേറ്റുന്നത്. ചിത്രത്തിൽ ഗസ്റ്റ്റോളിലാണ് മമ്മൂട്ടി പ്രത്യേക്ഷപ്പെട്ടത്. മമ്മൂട്ടി എന്ന പേരിൽ തന്നെയാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തിയത്. ചിത്രത്തിൽ താരത്തിന്റെ പേര് പറയുന്നത് മോഹൻലാലാണ്. വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ പ്രേക്ഷകർ അധികം ശ്രദ്ധിക്കാതെ പോയ മമ്മൂട്ടിയുടെ മീശയെ കുറിച്ച് ജോഷി വെളിപ്പെടുത്തുകയാണ്.
    വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ കഥ സംവിധായകൻ പറഞ്ഞത്.

    മോഹൻലാലിന്   പൂർണ്ണ  വിശ്വാസം

    ഇടവേളയ്ക്ക് ശേഷമുള്ള രംഗമാണ് ആദ്യം ചിത്രീകരിച്ചത്. മോഹൻലാലും ജഗദീഷും മണിയൻപിള്ള രാജുവും തമിഴ്നാട് പോലീസിനെ വെട്ടിച്ച് ഒരു ഹോട്ടലിൽ മുറിയെടുക്കുന്നു. അവരുടെ ഫോട്ടോ സഹിതം ടെലിവിഷനിൽ വാർത്ത വരുന്നു. അവർ അവിടെനിന്നു രക്ഷപ്പെടുന്നു. ഈ ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ സിനിമാനടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല. എന്നാൽ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്തു പറയുകയും വേണം. ട്രെയിനിൽ വച്ച് ആ നടൻ എടുത്ത ഫോട്ടോയാണ് പോലീസിന്റെ കയ്യിൽ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ പേരാണ് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി അന്ന് കുടുംബസമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ലാലിന് വിശ്വാസമുണ്ടായിരുന്നു മമ്മൂട്ടി ഈ സിനിമയിൽ ഗസ്റ്റ് റോളിൽ അഭിനയിക്കുമെന്ന്.

     ഇ‌ടവേളയ്ക്ക്   ശേഷവും മമ്മൂട്ടി

    ആ സമയത്ത് മമ്മൂട്ടി അമേരിക്കയിലായിരുന്നു. അദ്ദേഹം അമേരിക്കയിൽ നിന്നെത്തി ചിത്രത്തിയാണ് അഭിനയിച്ചത്. അതിഥി കഥാപാത്രമാണെന്നാണ് അദ്ദേഹത്തിനോട് പറഞ്ഞിരുന്നത്. മദ്രാസിൽ ട്രെയിൻ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്. എന്നാൽ പിന്നീടാണ് ഇടവേളയ്ക്കു ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹൻലാലിന്റെയും സുഹൃത്തുക്കളുടെയും നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതും. ‘‘മമ്മൂട്ടി എന്ന കഥാപാത്രം കഥയിൽ വീണ്ടും സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണ്.'' ജോഷി പറയുന്നു.

     മമ്മൂട്ടിയോട്  ഇന്നും  കടപ്പാടുണ്ട്

    ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ മമ്മൂട്ടി തന്നോട് ചോദിച്ചു, ഞാൻ എന്റെ പേരിൽ തന്നെ ഒരു സൂപ്പർസ്റ്റാർ ആയി അഭിനയിക്കുന്നതിൽ അൽപം അനൗചിത്യം ഇല്ലേ എന്ന്. എന്നാൽ ഞാൻ മമ്മൂട്ടിയെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് എന്നോട് ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാൻ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട് .

    Recommended Video

    മമ്മൂക്കയും ലാലേട്ടനും ചേര്‍ന്ന് ഹിറ്റാക്കിയ സിനിമകള്‍ | Filmibeat Malayalam
      പ്രേക്ഷകർ  ശ്രദ്ധിച്ചില്ല

    പ്രേക്ഷകർ ശ്രദ്ധിക്കാത്തതിരുന്ന ഒരു കാര്യവും സംവിധായകൻ പറയുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയുടെ മീശ ഒരു പ്രശ്നമായിരുന്നു. . ചില രംഗങ്ങളിൽ ഒറിജിനൽ മീശ, ചിലയിടത്ത് വയ്പ്പു മീശ. മമ്മൂട്ടി സിനിമ നടനായി തന്നെ അഭിനയിക്കുന്നതു കൊണ്ട് അതാരും കാര്യമാക്കിയില്ല. സിനിമ വൻ ഹിറ്റായതു െകാണ്ടു കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്- സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.

    English summary
    Mammootty's name was suggested by Mohanlal in the movie No. 20 Madras Mail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X