മുടി കെട്ടിവെച്ച് മമ്മൂട്ടി! താരത്തിന്റെ കാര്‍ വിറ്റോ? പുതിയ ചിത്രങ്ങള്‍ കണ്ട ആരാധകരുടെ സംശയങ്ങള്‍?

മലയാളത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരത്തിന് ആരാധകരേറെയാണ്. ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. പേരന്‍പിനും യാത്രയ്ക്കും ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. പുത്തന്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

താക്കോല്‍ കൈമാറുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു ഫാന്‍സ് ഗ്രൂപ്പിലൂടെ പുറത്തുവന്നത്.പതിവില്‍ നിന്നും വ്യത്യസ്തമായി പോണി ടോയിലില്‍ മുടി കെട്ടിവെച്ചിട്ടുണ്ട് താരം. ഈ സ്‌റ്റൈല്‍ കിടുക്കിയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ഇതെന്താണ് ചടങ്ങെന്ന ചോദ്യങ്ങളും ചിത്രത്തിന് കീഴിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍രെ ലാന്‍ഡ് ക്രൂയിസര്‍ വിറ്റെന്നായിരുന്നു ഒരാളുടെ കമന്റ്.

മമ്മൂക്കയുടെ കാര്‍ വിറ്റോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വാഹനങ്ങളോട് പ്രത്യേക താല്‍പര്യമാണ് അദ്ദേഹത്തിന്. വിപണിയിലെ പുതുപുത്തന്‍ മോഡലുകളെക്കുറിച്ചും അദ്ദേഹം പഠിക്കാറുണ്ട്. പുതിയ വാഹനം എടുക്കുമ്പോള്‍ പലരും മമ്മൂട്ടിയുമായി സംസാരിക്കാറുമുണ്ട്.

Mammootty

Recommended Video

മമ്മൂക്കയെ കുറിച്ച് തമിഴ് സംവിധായകന്‍ | Filmibeat Malayalam

ചരിത്ര സിനിമയിലാണോ അദ്ദേഹം ഇനി അഭിനയിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. ലോക് ഡൗണായതോടെ വീട്ടിലേക്കെത്തിയ വാപ്പച്ചി പുറത്തേക്ക് പോയിട്ടേയില്ലെന്നായിരുന്നു അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ഗേറ്റിന് അടുത്തേക്ക് പോലും അദ്ദേഹം പോയിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ റെക്കോര്‍ഡ് ഇടുമെന്നായിരുന്നു പറഞ്ഞത്. അടുത്തിടെയായിരുന്നു പുതുപുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളുമായി മമ്മൂട്ടി എത്തിയത്.

മുടി നീട്ടി വളര്‍ത്തിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ലോക് ഡൗണ്‍ സമയത്ത് താന്‍ ഇങ്ങനെയാണെന്നായിരുന്നു താരം പറഞ്ഞത്. താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മറിയത്തിന്റെ അത്രയും ചുരുണ്ടില്ലെന്നായിരുന്നു നസ്രിയ പറഞ്ഞത്. ഈ സ്റ്റൈല്‍ ഭാര്യയ്ക്കും ഇഷ്ടമായെന്നും താരം പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് ശേഷമായാണ് മമ്മൂട്ടിയുടെ ഫോട്ടോസ് എത്തിയത്.

മമ്മൂട്ടിയുടെ ഗ്ലാമറിന് പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ചോദിച്ച് വളരെ മുന്നേ തന്നെ ആരാധകരും താരങ്ങളുമെല്ലാം എത്തിയതാണ്. വാപ്പച്ചിയുടെ സൗന്ദര്യം കാണുമ്പോഴും അതേക്കുറിച്ച് പറഞ്ഞ് കേള്‍ക്കുമ്പോഴും അഭിമാനമാണ് അനുഭവപ്പെടാറുള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവരുമ്പോഴെല്ലാം ദുല്‍ഖരിനെയാണ് ട്രോളര്‍മാര്‍ കളിയാക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X