മമ്മൂട്ടിയുടെ ആഡംബര വീടിന് ഇന്‍റീരിയര്‍ ഡിസൈനൊരുക്കിയത് അമാല്‍ സൂഫിയ! ചിത്രം വൈറല്‍!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. വാപ്പച്ചിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്കെത്തിയത്. നവാഗത സംവിധായകരോടൊപ്പമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അടുത്തിടെയായിരുന്നു മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്.

ലോക് ഡൗണിന് രണ്ടാഴ്ച മുന്‍പായാണ് മമ്മൂട്ടിയും ദുല്‍ഖറും കുടുംബസമേതമായി പുതിയ വീട്ടിലേക്ക് എത്തിയത്. ചെറിയ ചടങ്ങായിരുന്നുവെന്നും അധികമാരേയും ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പടുകൂറ്റന്‍ ബംഗ്ലാവ് മോഡലിലുള്ള വീടിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയായ അമാല്‍ സൂഫിയയാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങ് നടത്തിയത്. ഫഹദ് ഫാസിലിന്റേയും നസ്രിയ നസീമിന്റേയും വീടിന് ഡിസൈനൊരുക്കിയതും അമാലായിരുന്നു. നസ്രിയയ്‌ക്കൊപ്പം ഇടയ്ക്ക് കറങ്ങാനും അമാല്‍ എത്താറുണ്ട്. ഇരുവരുടേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Mammootty

ആര്‍കിടെക്ടായ അമാലിനെ വിവാഹം കഴിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളായ മറിയം അമീറ സല്‍മാന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു. ലോക് ഡൗണായതിനാല്‍ ഷൂട്ടിംഗില്ലാത്തതിനാല്‍ മമ്മൂട്ടിയും ദുല്‍ഖറുമൊക്കെ വീട്ടിലുണ്ട്.

Recommended Video

Mammootty's Birthday Wishes For Mohanlal | FilmiBeat Malayalam

മമ്മൂട്ടിയുടെ വീടിന്റെ ആകാശദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വീടിന് മുന്നില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും ചിത്രത്തിലുണ്ട്. മമ്മൂട്ടിക്ക് കാറുകളോടുള്ള ക്രേസിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഔഡി, ബെന്‍സ്, ലാന്‍ഡ് ക്രൂയിസര്‍, മിനി കൂപ്പര്‍, ബിഎംഡബ്ലു തുടങ്ങി ഒട്ടുമിക്ക കാറുകളുടേയും ശേഖരം മമ്മൂട്ടിക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X