8 വര്‍ഷം കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ലാതെ മമ്മൂട്ടി! ശരിക്കും മമ്മൂക്കയ്ക്ക് ആ അസുഖം ഉണ്ടെന്ന് പറയാം
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ലെന്ന് പറയുന്നത് ചില സാഹചര്യങ്ങളില്‍ സത്യമാവാറുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ കാര്യമെടുത്താല്‍ അത് നൂറ് ശതമാനം സത്യമാണെന്നാണ് ഓരോ ദിവസം കഴിയുംതോറും വ്യക്തമാവുന്നത്. 67 വയസ് പ്രായമുണ്ടെങ്കിലും ഇപ്പോഴും മുപ്പതിന്റെ ചെറുപ്പമാണ് മമ്മൂക്കയ്‌ക്കെന്നാണ് ആരാധകര്‍ പറയുന്നത്. ഗ്ലാമറ് കൂടുന്ന അസുഖമാണ് മമ്മൂട്ടിക്കെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച സിനിമയിലെ ലുക്കും തമ്മില്‍ ഒരുപോലെയുണ്ടായിരുന്നു. പഴയതിലും ഭംഗി പുതിയതിലാണെന്ന് പറയേണ്ടി വരും. ഇപ്പോള്‍ മധുരരാജയുടെ ലൊക്കഷനില്‍ നിന്നും വന്ന മമ്മൂക്കയുടെ ഫോട്ടോയാണ് ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.

മധുരരാജ
2010 ല്‍ റിലീസിനെത്തിയ മമ്മൂട്ടിയുടെ പോക്കിരിരാജ സൂപ്പര്‍ ഹിറ്റായിരുന്നു. പൃഥ്വിരാജായിരുന്നു മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പോക്കിരിരാജ റിലീസിനെത്തി എട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സിനിമയുടെ രണ്ടാം ഭാഗം കൂടി വരികയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മധുരരാജ എന്നാണ് പേരിട്ടിരിക്കുന്നത്. ഉദയ്കൃഷ്ണയാണ് മധുരരാജയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

പുറത്ത് വന്ന ചിത്രം
ഷൂട്ടിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. എന്നാല്‍ പോക്കിരിരാജയിലെ മമ്മൂട്ടിയുടെ ലുക്കും മധുരരാജയിലെ ലുക്കും ചേര്‍ത്ത് വെച്ചത് കണ്ടാല്‍ ആരും ഒന്ന് അതിശയിക്കും. വസ്ത്രത്തില്‍ പോലും അധികം മാറ്റമൊന്നും ഇല്ലാത്ത മമ്മൂക്കയുടെ ഫോട്ടോയായിരുന്നു പുറത്ത് വന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പറവും മമ്മൂട്ടിയ്ക്ക് ഒരു മാറ്റവുമില്ലെന്നുള്ളത് ഫോട്ടോയില്‍ നിന്നും വ്യക്തമാണ്.

വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നു
ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പൃഥ്വിരാജും വരും
പോക്കിരിരാജയില്‍ പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിയുടെ അനിയന്റെ വേഷത്തിലെത്തിയിരുന്നത്. ഇത്തവണ അത് തമിഴ് നടന്‍ ജയ് കൈകാര്യം ചെയ്യുമെന്നാമ് അറിയാന്‍ കഴിഞ്ഞത്. അതേ സമയം മധുരരാജയില്‍ ഒരു അതിഥി വേഷത്തില്‍ പൃഥ്വിരാജ് അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ മധുരരാജയുടേതായി നിരവധി ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ഓളമാണ് സൃഷ്ടിക്കുന്നത്.

ക്ലൈമാക്‌സിലാണ് കാര്യമുള്ളത്
സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് ഉദയകൃഷ്ണ ഒരുപാട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അതിലൊന്ന് മധുരരാജയുടെ ക്ലൈമാക്‌സ് കിടിലനായിരിക്കുമെന്നാണ്. വിഷ്വല്‍ എഫക്ട്‌സ് എല്ലാം ചേര്‍ത്താണ് സിനിമയുടെ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് സിനിമ പ്രേക്ഷകരെയും ആരാധകരെയും അതിശയിപ്പിക്കുമെന്നാണ് ഉദയ്കൃഷ്ണ പറയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 3 ഷെഡ്യൂളുകളായി ചിത്രീകരിക്കുന്ന സിനിമയുടെ അവസാനഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications