പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച മമ്മൂക്ക! കൂട്ടിന് കുഞ്ഞുമറിയവും! അടപടലം ട്രോളാണ്! കാണൂ!
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ ഓരോ സിനിമകളുമെന്ന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മെഗാസ്റ്റാര്‍. നവാഗത സംവിധായകരെ ഇത്രയധികം പോത്സാഹിപ്പിക്കുന്ന മറ്റൊരു താരം മലയാളത്തിലുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവരും നിരവധിയാണ്. ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയും മാസ്സും ക്ലാസും ആവാമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. പേരന്‍പിനും യാത്രയ്ക്കും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ സ്‌റ്റൈലിഷായിരിക്കണമെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മുന്നേറുന്ന താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയിലേക്കെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ മടിയിരിക്കുന്ന കുഞ്ഞുമറിയത്തിന്റെ ചിത്രവും വൈറലായിരുന്നു. ദുല്‍ഖറും മറിയം അമീറ സല്‍മാനും ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെ തന്നെ ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

നോക്കിയിരുന്ന് പോവും
ഏത് താരത്തിന്റെ ഫാന്‍സായാലും ഈ ലുക്ക് കണ്ടാല്‍ നോക്കിയിരുന്ന് പോവും. 67ലും ഇത്രയധികം ചെറുപ്പവുമായി മമ്മൂട്ടി നില്‍ക്കുന്നതെങ്ങനെയാണെന്നും ആ സൗന്ദര്യത്തിന് പിന്നിലെ കാരണം തിരക്കിയും ആരാധകരെത്തിയിരുന്നു. താരങ്ങളും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ആരായാലും നോക്കിനിന്ന് പോവുന്ന തരത്തിലുള്ള മൊഞ്ചാണ് അദ്ദേഹത്തിന്റേതെന്ന് ട്രോളര്‍മാരും സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഹേറ്റേഴ്‌സ് പോലും നോക്കിയിരുന്ന് പോവും
ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റി പദവി ലഭിക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. ഏത് താരത്തിന്റെ മകനായാലും മകളായാലും പ്രേക്ഷകര്‍ അവരെ ഏറ്റെടുക്കാറുണ്ട്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമല്ല കുഞ്ഞുമറിയവും കൂടി എത്തിയാല്‍ ഹേറ്റേഴ്‌സ് പോലും ആ ചിത്രത്തില്‍ നിന്നും കണ്ണെടുക്കില്ല.

ലുക്കുകള്‍ക്കായി മത്സരം
ടീസറും ട്രെയിലറും തമ്മിലായിരുന്നു നേരത്തെ മത്സരമെങ്കില്‍ ഇപ്പോഴത് ലുക്കിലേക്കായി മാറിയിരിക്കുകയാണ്. ലൂസിഫറിന്റെ ട്രയിലറും മധുരരാജയുടെ ടീസറും ഒരേ സമയത്തായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ അവാര്‍ഡ് വേദിയിലേക്കെത്തിയ താരരാജാക്കന്‍മാരുടെ ലുക്കാണ് ചര്‍ച്ചാവിഷയം.

അത്ഭുതമായി തോന്നിയത്
റോയല്‍ ലുക്കുകള്‍ നിരവധി കണ്ടിരുന്നുവെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണെന്നാണ് ആരാധകര്‍ പറയുന്നത്. അത്ഭതമല്ല മഹാത്ഭുതമാണ് ആ ലുക്ക്, അദ്ദേഹത്തിന് എങ്ങനെ ഇത് സാധിക്കുന്നുവെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം.

മത്സരിക്കാന്‍ നിന്നാല്‍
ലുക്കിലും എടുപ്പിലും മാത്രമല്ല പെരുമാറ്റത്തിലും ക്ലാസാണ് താനെന്ന് മമ്മൂട്ടി തെളിയിച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ട്. അനാവശ്യ വിവാദങ്ങളിലൊന്നും അദ്ദേഹം ഇടപെടാറില്ല. സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹത്തിനോടൊപ്പം മത്സരിക്കാന്‍ നിന്നാല്‍ സര്‍വ്വസന്നാഹങ്ങളും മതിയാവാതെ വരുമെന്നാണ് ട്രോളര്‍മാരുടെ വാദം.

ചുമ്മ വന്ന് ഇരുന്നാല്‍ മതി
മമ്മൂട്ടി വെറുതെ വന്ന് ഇരുന്നാല്‍ത്തന്നെ മാസ്സാണെന്നും മോഹന്‍ലാല്‍ മാസ്സ് കാണിക്കുവാനായി പെടാപ്പാട് പെടുകയാണെന്നുള്ള കണ്ടെത്തലും അവര്‍ നടത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ഫോട്ടോ എത്തിയപ്പോഴാണ് ഇത്തരത്തിലൊരു അവകാശവാദം.

ഇത് പോലൊരു ചങ്ക്
നമ്മളില്‍ പലര്‍ക്കും കാണും ഇത് പോലൊരു ചങ്കെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. പുതിയ ഷര്‍ട്ട് മേടിച്ചാല്‍ പിന്നീട് അത് തന്നെ ഇട്ടോണ്ടിരിക്കുന്ന ശീലത്തെക്കുറിച്ചും ട്രോളര്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ഷര്‍ട്ട് മേടിച്ചാല്‍ എപ്പോഴും അത് തന്നെ ഇട്ടോണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയിലും മറിയത്തിനൊപ്പമുള്ള ചിത്രത്തിലും ഒരേ ഷര്‍ട്ട് കണ്ടതോടെയാണ് ഈ വാദം.

വെറുതെ ഇട്ടാല്‍ മതി
ആ മൊതലിനെ കണ്ടോയെന്നും അങ്ങേരുടെ ഫോട്ടോ വെറുതെ ഫേസ്ബുക്കില്‍ ഇട്ടാല്‍ മതി ഒരരു കെ ലൈക്ക് ഉറപ്പാണെന്നും ട്രോളര്‍മാര്‍ പറയുന്നു. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്.

വീണ്ടും വന്നല്ലോ
കുറച്ച് ദിവസമായല്ലോ ഇക്കയെ കണ്ടിട്ടെന്ന് ആലോചിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെത്തിയത്. പതിനെട്ടാം പടിയിലെ ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് അദ്ദേഹം അവാര്‍ഡ് വേദിയിലേക്കെത്തിയത്. മാസ്സ് എന്‍ട്രിയുടെ വീഡിയോയും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

പ്രത്യേകതകളുമുണ്ട്
മാമാങ്കത്തിന്റെ പുതിയ ഷെഡ്യൂളിലേക്ക് ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് താരമെത്തുന്നത്. ഇട്ടിമാണി ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയത്. ലൂസിഫറിന് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.

പ്രായം പോലും തോറ്റു
പ്രായത്തെ വെല്ലുന്ന തരത്തിലുള്ള സൗന്ദര്യമെന്ന് പൊതുവെ പറയാറുണ്ടെങ്കിലും അത്തരത്തിലൊരു കാര്യത്തിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. പ്രായം പോലും ഈ ലുക്കിന് മുന്നില്‍ തോറ്റുപോയി.

പ്രത്യേകതകളേറെയാണ്
നിന്റെ വാപ്പച്ചിക്ക് പ്രത്യേകതകളേറെയാണെന്നാണ് ദുല്‍ഖറിനോട് ആരാധകര്‍ പറയുന്നത്. വയസ്സ് എന്നാല്‍ വെറും അക്കങ്ങള്‍ ആണെന്ന തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്.

കുഞ്ഞുമറിയത്തിനെയും വെറുതെ വിട്ടില്ല
കുഞ്ഞുമറിയത്തിന്റെ ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് ട്രോളര്‍മാരും രംഗത്തെത്തിയത്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ചേര്‍ത്താണ് ട്രോളുകളും പ്രചരിക്കുന്നത്. ആഹാ പൊളിച്ചു.

മമ്മൂക്കയുടെ ഫാമിലി
ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലും ഒന്നാം സ്ഥാനത്താണ് മമ്മൂട്ടി. അദ്ദേഹത്തിന് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാനും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കുഞ്ഞുമറിയവും ആ ജോലി ഏറ്റെടുത്തിരിക്കുകയാണെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

കുഞ്ഞിക്ക ഫാന്‍സിന്റെ ഭാവം
ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ദുല്‍ഖര്‍ സല്‍മാന്‍. അതേ സ്വീകാര്യത തന്നെയാണ് മറിയത്തിനും ലഭിക്കുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ത്തന്നെ ഈ മാലാഖക്കുഞ്ഞ് ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിക്കഴിഞ്ഞു.

അമാലിന്റെ ഡാന്‍സ്
അടുത്തിടെ ദുല്‍ഖറിനൊപ്പം നൃത്തം ചെയ്ത് അമാല്‍ ഞെട്ടിച്ചിരുന്നു. പൊതുവേദികളിലും മറ്റുമായി ദുല്‍ഖറിനൊപ്പം കാണുമ്പോള്‍ അധികം സംസാരിക്കാതിരുന്ന താരപത്‌നി തന്നെയാണോ ഇതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പാവം പോലെ പതുങ്ങിയിരിക്കുന്ന സൈലന്റ് പെണ്‍കുട്ടികളായിരിക്കും അവസരം വരുമ്പോള്‍ ഞെട്ടിക്കുന്നതെന്നായിരുന്നു ട്രോളര്‍മാരും പറഞ്ഞത്.


Click it and Unblock the Notifications











