മമ്മൂട്ടി വീണ്ടും ലുക്ക് മാറ്റി! കിടു ലുക്കില്‍ കൂളിങ് ഗ്ലാസുമായി ഇക്ക! 100 കോടി നോക്കിയിരുപ്പാണോ?
മമ്മൂട്ടിയെ സ്വകാര്യ അഹങ്കരമായി കൊണ്ടുനടക്കുന്നവര്‍ നിരവധിയാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. 4 പതിറ്റാണ്ടായി തുടരുന്ന സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളുമായാണ് അദ്ദേഹം നമുക്ക് മുന്നിലേക്കെത്തിയത്. അദ്ദേഹത്തിന്റെ നിസ്സഹായതില്‍ ഒപ്പം വിഷമിക്കാനും ആഘോഷത്തില്‍ പങ്കുചേരാനുമൊക്കെ ആരാധകരുമുണ്ടായിരുന്നു. ഒരേ സമയം തന്നെ മാസ്സും ക്ലാസുമായെത്തിയും അദ്ദേഹം ഞെട്ടിച്ചിരുന്നു. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഓരോ തവണയും മുന്നേറുന്നത്. ഭാഷാഭേദമന്യേ അഭിനയിക്കാനും കൈയ്യടി വാങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
തനിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ മകനോട് സ്വന്തമായി മുന്നേറാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. താരപുത്രന്‍ എന്ന പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ഡിക്യുവിന്റെ മുന്നേറ്റം. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായെത്തിയവര്‍ പോലും പിന്നീട് താരത്തിനായി കൈയ്യടിച്ചിരുന്നു. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനൊരുങ്ങുന്നത്. ലുക്കിന്റെ കാര്യത്തില്‍ യുവതാരങ്ങള്‍ പോലും അസൂയയോടെയാണ് അദ്ദേഹത്തോ നോക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ പുതിയ ഫോട്ടോ
കറുത്ത ടീഷര്‍ട്ടില്‍ ജാക്കറ്റും കൂളിങ് ഗ്ലാസുമായുള്ള മമ്മൂട്ടിയുടെ പുതിയ ഫോട്ടോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ഫോട്ടോ പങ്കുവെച്ചെത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്. അടുത്ത 100 കോടിക്കുള്ള ഇരിപ്പിലാണ് അദ്ദേഹമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നുവെന്നും അതിനുള്ള മറുപടിയുമായാണ് വാപ്പച്ചി എത്തിയതെന്നാണ് മറ്റൊരാള്‍ പറയുന്നത്.

തരംഗമായി മാറി
സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ചിത്രം തരംഗമായി മാറിയത്. ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെയായി മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം ചേരുവകളായി ആരാധകര്‍ ഇക്കാര്യത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ സമീപകാല സിനിമകളിലൊന്നും ഇത്തരത്തിലൊരു പ്രകടനം കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയും മാസ്സാവാമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം.

മാമാങ്കത്തിലെ ചിത്രവും
ചരിത്ര പശ്ചാലത്തലത്തിലൊരുങ്ങുന്ന മാമാങ്കത്തിന്റെ ലൊക്കേഷനിടയിലെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുടുമയുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു പുറത്തുവന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ഇതിഹാസ പുരുഷന്‍മാരേയും ചരിത്ര കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇക്കയെ വെല്ലാനാരുമില്ലെന്നാണ് ആരാധകരുടെ അവകാശവാദം.

മധുരരാജ കുതിക്കുന്നു
പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് മധുരരാജ ഏപ്രില്‍ 12നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. 9 വര്‍ഷത്തിന് ശേഷമുള്ള രാജയുടെ രണ്ടാം വരവ് വെറുതെയാവില്ലെന്ന് ആരാധകര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നു. വൈശാഖ് ഉദയ് കൃഷ്ണ ടീമിന്റെ അടുത്ത 100 കോടിയായിരിക്കുമോ ഇതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കുതിക്കുകയാണ് ചിത്രം.

പ്രത്യേകതകളേറെയാണ്
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തിയത്. നെല്‍സണ്‍ ഐപ്പായിരുന്നു സിനിമ നിര്‍മ്മിച്ചത്. 27 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കി കുതിക്കുകയാണ് ചിത്രം. പതിവില്‍ നിന്നും വ്യത്യസ്തമായി ഡ്യൂപ്പില്ലാതെയായിരുന്നു മമ്മൂട്ടി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചത്.

വിമര്‍ശകര്‍ പോലും കൈയ്യടിച്ചു
വിമര്‍ശകരെ പോലും ക്യൂവില്‍ നിര്‍ത്തി ഹീറോയിസം കാണിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിമര്‍ശനവുമായെത്തിയവര്‍ പോലും പിന്നീട് അദ്ദേഹത്തിനായി കൈയ്യടിച്ചിരുന്നു. ഇപ്പോഴിതാ മധുരരാജ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വിഷുവും അവധിക്കാലവുമൊക്കെ ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്ക് ഗംഭീര ട്രീറ്റുമായിത്തന്നെയാണ് മെഗാസ്റ്റാര്‍ എത്തിയത്.
മമ്മൂട്ടിയുടെ പോസ്റ്റ് കാണാം
മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രമിതാ.


Click it and Unblock the Notifications











