For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലൻ ലുക്കിൽ മെഗാസ്റ്റാർ, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുന്നു

  |

  മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പുഴു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് രണ്ടാം വാരമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തു കഴിഞ്ഞു.

  mammootty

  അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവം പൂർത്തിയാക്കിയ ശേഷമാണ് താരം പുഴുവിൽ ജോയിൻ ചെയ്തിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ഒരു കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും.

  അടുത്തറിഞ്ഞപ്പോൾ വിസ്മയിപ്പിച്ചു, മഞ്ജുവിനെ കുറിച്ച് സംവിധായകൻ സാജിദ് യാഹിയ

  ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

  രണ്ടാം വരവിൽ മഞ്ജു വാര്യരോട് എല്ലാവരും ചോദിച്ചത് ഈ ഒരു ചോദ്യം, കുറിപ്പ് വൈറലാവുന്നു

  ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്.

  സാന്ത്വനത്തിൽ ശിവന്റേയും അഞ്ജലിയുടേയും പിണക്കം എന്ന് മാറും, മറുപടിയുമായി ഗോപിക അനിൽ

  പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രത്തിനായി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മൊഗാസ്റ്റാർ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. ദി പ്രീസ്റ്റ്, വൺ എന്നിവയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. തിയേറ്റർ റിലീസായിട്ടാണ് സിനിമ എത്തിയത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു ഇത്. കുടുംബപ്രേക്ഷകർ ഒന്നടങ്കം ചിത്രം കാണാനായി തിയേറ്ററിൽ എത്തിയിരുന്നു. മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മെഗാസ്റ്റാർ സിനിമയിൽ സജീവമായിട്ടുണ്ട്.

  Recommended Video

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിലാണ് മെഗാസ്റ്റാർ ഈ വർഷം ആദ്യമായി അഭിനയിച്ചത്. ഗംഭീരം ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. അമൽ നീരദിന്റെ തന്നെ മറ്റൊരു ചിത്രമായ ബിലാലിന്റെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമ്പേഴാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. പഴയ രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയതിന് ശേഷമേ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളളു. മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. യൂത്തിനിടയിൽ ചർച്ചയായ മമ്മൂട്ടിചിത്രമായിരുന്നു ബിഗ് ബി. ഇന്നും സിനിമ കോളങ്ങളിൽ ബിലാലും സഹോദരന്മാരും ചർച്ചാ വിഷയമാണ്. ആദ്യഭാഗത്തിലെ പോലെ തന്നെ രണ്ടാം ഭാഗത്തിലും വൻ താരനിരാണ് അണിനിരക്കുന്നത്.

  English summary
  Mammootty's New Movie Puzhu Look Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X