മമ്മൂട്ടിയുടെ പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധായകനോടൊപ്പം!

2020 സിനിമയ്ക്ക് അത്ര നല്ല വർഷം ആയിരുന്നില്ല. കൊവിഡിനെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുകയും ചിത്രീകരണം നിർത്തി വയ്ക്കുകയുംചെയ്തിരുന്നു. ഇപ്പോഴിത സിനിമകളുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൂടാതെ ചിത്രങ്ങളുടെ പ്രദർശനവും ആരംഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷം വിജയ് ചിത്രം മാസ്റ്ററിലൂടെയാണ് തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിച്ചിരിക്കുന്നത്. ഒരുപിടി മികച്ചിത്രങ്ങളാണ് ഒന്നിന് പിന്നാലെ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നത്. കൂടാതെ പുതിയ സിനിമകളുമായി താരങ്ങളും തിരക്കിലായിട്ടുണ്ട്.

mammootty,

ഇപ്പേഴിത പുതിയ മെഗാസ്റ്റാർ ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുകയാണ്. ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ' സംവിധാനം ചെയ്ത നിസാം ബഷീറിന്റെ ചിത്രത്തിൽ താരം അഭിനയിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദ് ക്യൂവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇബിലീസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ സമീര്‍ അബ്ദുള്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ ബാദുഷാ പ്രൊഡക്ഷന്‍സും വണ്ടര്‍ ഹാള്‍ സിനിമാസും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുമെന്നറിയുന്നു. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ലോക്ക് ഡൗണിന് ശേഷം അണിയറയിൽ നിരവധി മെഗാസ്റ്റാർ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ, സിബിഐ അഞ്ചാം പതിപ്പിപ്പ്, തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ മെഗാസ്റ്റാർ ചിത്രങ്ങൾ റിലിസിനായും ഒരുങ്ങുന്നുണ്ട്. വൺ, ദ് പ്രീസ്റ്റ് തുടങ്ങിയവായണ് റിലീസിനൊരുങ്ങുന്ന മെഗാസ്റ്റാർ ചിത്രങ്ങൾ. നവാഗത സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്ന പ്രീസ്റ്റാണ് ആദ്യ റിലീസിനായി എത്തുന്നത്. ഫെബ്രുവരി 4 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Recommended Video

പ്രീസ്റ്റ് ട്രെയ്‌ലർ പറയുന്നതെന്ത് | FilmiBeat Malayalam

കൂടാതെ വണ്ണും തിയേറ്റർ റിലീസിനായി തയ്യാറെടുക്കുകയാണ്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് ചിത്രത്തിൽ താരം എത്തുന്നത്. ബോബി, സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് വൺ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X