മമ്മൂട്ടിയെ നായകനാക്കാന്‍ ജോഷി ഒരുങ്ങുന്നു! തിരിച്ച് വരവിലെ വമ്പന്‍ സിനിമകള്‍ പിന്നാലെ വരുന്നു?
Recommended Video
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പൊറിഞ്ചു മറിയം ജോസ് ആയിരുന്നു ജോഷി സംവിധാനം ചെയ്ത് ഈ വര്‍ഷമെത്തിയ സിനിമ. കഴിഞ്ഞ മാസം റിലീസ് ചെയ്ത സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും നിറഞ്ഞ് പ്രദര്‍ശനം നടത്തുകയാണ്.
ജോഷിയുടെ തിരിച്ച് വരവ് ചിത്രം തന്നെ വിജയമായതോടെ പുതിയ സിനിമകളുടെ തിരക്കിലാണ് ജോഷി ഇപ്പോള്‍. അക്കൂട്ടത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടി ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് അറിയുന്നത്.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ജോഷി ഒരു സിനിമ ഒരുക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണോ ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തമല്ല. അധികം വൈകാതെ തന്നെ ജോഷിയുടെ അടുത്ത സിനിമ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 2007 ല്‍ റിലീസ് ചെയ്ത നസ്രാണിയിലാണ് ജോഷിയും മമ്മൂട്ടിയും അവസാനമായി ഒന്നിച്ചത്. അതിന് ശേഷം മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി 20 യിലും ഇരുവരും ഒന്നിച്ചിരുന്നു.


Click it and Unblock the Notifications











