മമ്മൂട്ടിയുടെ അടുത്ത ചിത്രം വനിത സംവിധായികയ്ക്കൊപ്പം! ആഘോഷമാക്കി ആരാധകർ

സിനിമ കോളങ്ങളിലേയും സോഷ്യൽ മീഡിയയിലേയും ചർച്ച വിഷയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ലുക്കാണ്. സിനിമ ലോകത്തേയും ആരാധകരേയും ഒരു ചിത്രത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഇപ്പോഴിത സിനിമ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത് താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചാണ്. നവാഗത സംവിധായികയായ
രതീന ഷെർഷാദിനോടൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. സംവിധായിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം മമ്മൂക്കയെ കുറിച്ചോ സിനിമയുടെ കൂടുതൽ വിവരങ്ങളോ സംവിധായക പങ്കുവെച്ചിട്ടില്ല.

 mammootty

രതീനയുടെ വാക്കുകൾ ഇങ്ങനെ.. ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറാണ് താൻ. ഒരു സംവിധായകയെന്ന നിലയിൽ എന്റെ ആദ്യ സിനിമയിൽ സൈൻ ഇൻ ചെയ്തതിന്റെ സന്തോഷത്തിലാണ് താൻ- രതീന കുറിച്ചു, അതേസമയം ചിത്രത്തിനെ കുറിച്ച് മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇത്. ടൊവിനോ, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഉയരെയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന.

Recommended Video

Mammootty mobile phone viral pics

മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കവെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണോ താരത്തിന്റെ മേക്കോവർ എന്നാണ് ആരാധകരുടെ സംശയം. മമ്മൂട്ടിയുടെ പുതിയ ലുക്ക് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിട്ടുണ്ട്. മകൻ ദുൽഖർ ഉൾപ്പെടെയുള്ള യുവതാരങ്ങളെ ട്രോളി ടോളന്മാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നടൻ കുഞ്ചാക്കോ ബോബൻ രസകരമായ ട്രോൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുുണ്ട്. വീട്ടിലിരുന്നുള്ള ജോലിയാണ്, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരുന്നു. രണ്ട് ചിത്രങ്ങളാണ് മെഗാസ്റ്റാർ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വാപ്പച്ചി ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ പറ‍ഞ്ഞിരുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്.ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പ് വലിയ ചർച്ചയായിരുന്നു,. കൂടാതെ പുറത്തു വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബോബി, സഞ്ജയ് യുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടിയെ മാത്രം കണ്ടു കൊണ്ട് എഴുതിയ ചിത്രമാണെന്നും അദ്ദേഹം നോ പറഞ്ഞിരുന്നുവെങ്കിൽ വൺ എന്ന സിനിമ സംഭവിക്കില്ലായിരുന്നെന്നും സന്തോഷ് വിശ്വനാഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രതീന ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X