മമ്മൂട്ടിയുടെ 41-ാം വയസിലും 67-ാം വയസിലും ഒരേ ആക്ഷന്‍! കളിയാക്കിയവര്‍ക്കുള്ള മറുപടിയാണിത്! കാണൂ
മമ്മൂട്ടി നായകനായി അഭിനയിച്ച മധുരരാജ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തിയതിന് പിന്നാലെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ പുറത്ത് വന്നിരുന്നു. മമ്മൂട്ടിയും ചിത്രത്തിലെ വില്ലനായ ജഗപതി ബാബുവും തമ്മിലുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു അത്.

വില്ലനെ തൊഴിച്ച് താഴെയിട്ടതിന് ശേഷം തലകുത്തി മറിയുന്ന മമ്മൂക്കയാണ് വീഡിയോയിലുള്ളത്. 67 വയസുള്ള മമ്മൂട്ടിയ്ക്ക് ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന അമ്പരിപ്പിലായിരുന്നു ആരാധകര്‍. മധുരരാജയില്‍ മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമനമായ ഒരു രംഗത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരാധകരാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
1993 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ രംഗമാണിതെന്നും അന്ന് മമ്മൂട്ടിയ്ക്ക് 41 വയസായിരുന്നു പ്രായമെന്നും വീഡിയോയില്‍ പറയുന്നു. എന്തായാലും പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മധുരരാജയിലെ സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന തരത്തില്‍ കളിയാക്കല്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ സംവിധായകന്‍ പുറത്ത് വിട്ടത്.


Click it and Unblock the Notifications











