ഭാര്യയെ പ്രണയത്തോടെ നോക്കുന്ന മമ്മൂക്ക! വാപ്പച്ചിയുടെയും ഉമ്മയുടെയും ഫോട്ടോ എടുത്തതോ ദുല്‍ഖറും
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹോബികള്‍ പലതാണ്. അതുപോലെ തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും. ദിവസങ്ങള്‍ക്ക് മുന്‍പാണ് വാപ്പിച്ചിയും മകനും ചേര്‍ന്ന് ഒരു ആഡംബര കാര്‍ സ്വന്തമാക്കിയത്. വാഹനങ്ങളോട് ഉള്ളത് പോലെ തന്നെ ഫോട്ടോഗ്രാഫിയിലും വലിയ കമ്പമുള്ള ആളുകളാണ് മെഗാസ്റ്റാറും മകനും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ എടുത്തൊരു ചിത്രമാണ് ഇപ്പോള്‍ തരംഗമാവുന്നത്.
2015 ല്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു ചിത്രമാണ് ഏതോ ആരാധകന്‍ കുത്തിപൊക്കിയത്. ഭാര്യ സുല്‍ഫത്തിനൊപ്പം കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന മെഗാസ്റ്റാറാണ് ചിത്രത്തിലുള്ളത്. എ ക്യാന്‍ഡിഡ് ക്ലിക്ക് ബൈ ദുല്‍ഖര്‍ സല്‍മാന്‍ എന്ന ക്യാപ്ഷന്‍ കൊടുത്തായിരുന്നു മമ്മൂട്ടി ഈ ചിത്രം പങ്കുവെച്ചത്. വിദേശത്തുള്ള ഏതോ റസ്‌റ്റോറന്റില്‍ നിന്നും കുടുംബസമേതം ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത ചിത്രമായിരുന്നിത്.

മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനുമൊപ്പം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും ഉണ്ടായിരുന്നു. ദുല്‍ഖറിന്റെ മുഖം വ്യക്തമല്ലെങ്കിലും മമ്മൂട്ടിയുടെയും ഭാര്യയുടെയും ചിത്രത്തിനുള്ളില്‍ അമാലിനെയും കാണാന്‍ കഴിയും. പരുക്കന്‍ മനുഷ്യന്‍ എന്ന് എല്ലാവരും വിളിക്കുമെങ്കിലും മമ്മൂട്ടി ഇത്രയും സിംപിള്‍ മനുഷ്യന്‍ ആയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.
പ്രണയത്തോടെ ഭാര്യയെ നോക്കി ഇരിക്കുന്നത് കാണുമ്പോള്‍ സിനിമയിലെ നായകനെ പോലെയാണെന്നും ചിലര്‍ കമന്റിടുന്നു. പ്രണയവും ഗ്ലാമറും ഈ കാലത്തും കാത്ത് സൂക്ഷിക്കുന്ന മഹാനടനാണ് മമ്മൂക്ക എന്നും ആരാധകര്‍ കമന്റിടുന്നു.
മമ്മൂട്ടിയുടെ പോസ്റ്റ്


Click it and Unblock the Notifications