വാഴയില കൊണ്ടുള്ള വസ്ത്രം ധരിച്ചതിന് പിന്നാലെ മണവാട്ടിയായി അനിഖ! ചിത്രം വൈറൽ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിഖ . 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് കോളിവുഡിന്റേയും പ്രിയപ്പെട്ട മകളാവുകയായിരുന്നു. യെന്നൈ അറിന്താൽ , വിശ്വാസ്വം തുടങ്ങിയ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കുകയായിരുന്നു. സൂപ്പർ സ്റ്റാർ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് അനിഖ.

ഇപ്പോൾ സോഷ്യൽ മീഡിയയി ചർച്ചയാവുന്നത് അനിഖയുടെ പുതിയ ചിത്രങ്ങളാണ്. മണിവാട്ടി ലുക്കിലാണ് അനിഖ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. . വല്ലാത്തൊരു മേക്കോവറായി പോയി എന്നാണ് എല്ലാവരും പറയുന്നത്. നടിയുടെ ഫാൻസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപിക പദുകോണിനെ പോലെയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. രാജകുമാരി പോലെയുണ്ടെന്നും ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. രാകേഷ് മണ്ണാർക്കാട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് തകർപ്പൻ ചിത്രങ്ങൾക്ക് പിറകിൽ.
ബാലതാരമായി കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഘ അരങ്ങേറിയത് . 2013 പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രം ആണ് അനിഘയെ പ്രശസ്തമാക്കിയത് . ഈ ചിത്രത്തിലെ ഗൗരി എന്ന കുട്ടിയെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. മലയാളം തമിഴ് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ താരം ഇതിനോടകം തന്നെ ഭാഗമായിരിന്നു.
ദിവസങ്ങൾക്ക് മുൻപ് അനിഖയുടെ വാഴയില ഫേട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . വാഴയിലകൊണ്ടായിരുന്നു വസ്ത്രങ്ങൾ നിർമ്മിച്ചിരുന്നത്. ഈ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. മഹാദേവൻ തമ്പി പകര്‍ത്തിയ ചിത്രങ്ങളുടെ മെയ്‍ക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.


Click it and Unblock the Notifications











