വാഴയിലകൊണ്ട് നാണം മറച്ച് അനിഖ; വിമര്‍ശകരുടെ വായടപ്പിക്കുന്ന പുതിയ ഫോട്ടോസ്

അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ബാലതാരമായി മാറിയ അനിഖ സുരേന്ദ്രന്‍ വളരുന്തോറും പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ഇപ്പോള്‍ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടും അനിഖ ട്രെന്റിങ് ആവുകയാണ്. ഏറ്റവുമൊടുവില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു.

വാഴയില വസ്ത്രമായി അണിഞ്ഞുകൊണ്ടുള്ള ഫോട്ടോഷൂട്ടാണ് അനിഖ സുരേന്ദ്രന്‍ ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മഹാദേവന്‍ തമ്പി പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മഹാദേവന്‍ തമ്പിയ്‌ക്കൊപ്പം പുതിയൊരു ഫോട്ടോഷൂട്ടിന് ഒരുങ്ങുകയാണെന്നും, താന്‍ വളരെ അധികം ആകാംക്ഷഭരിതയാണെന്നും കഴിഞ്ഞ ദിവസം അനിഖ പറഞ്ഞിരുന്നു. പിന്നാലെയാണ് വാഴയിലകൊണ്ടുള്ള വേഷം ധരിച്ചുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങള്‍ നടി പങ്കുവച്ചത്.

anikhasurendran

അതേ സമയം, അനിഖ വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടിയാണ് ഈ ഫോട്ടോഷൂട്ട് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് അശ്ലീലമായി ചിലര്‍ കമന്റെഴുതിയിരുന്നു. ഇതിനെതിരെ തമിഴ് ബിഗ്ഗ് ബോസ്സിലൂടെ ശ്രദ്ധേയായ ജയശ്രീ രംഗത്തെത്തിയിരുന്നു. പതിനഞ്ച് വയസ്സ് പോലും തികയാത്ത അനിഖയെ പോലുള്ള കൊച്ചു നായികമാരുടെ ചിത്രത്തിന് അശ്ലീല കമന്റുകള്‍ എഴുതുന്നതിനെതിരെ ജയശ്രീ ശക്തമായി പ്രതികരിച്ചു.

ഈ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ സെലിബ്രിറ്റിയാണ് അനിഖ. നടി പങ്കുവയ്ക്കുന്ന വ്യത്യസ്തവും മനോഹരവുമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനമാണ് ഈ വാഴയില ഫോട്ടോഷൂട്ട്.

ബാസ്‌കര്‍ ദ റാസ്‌ക്കല്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷം ചെയ്ത അനിഖയെ മലയാളികള്‍ സങ്കല്‍പിക്കുന്നത് മമ്മൂട്ടിയുടെ ഓണ്‍സ്‌ക്രീന്‍ പുത്രിമാരില്‍ ഒരാളായിട്ടാണ്. യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലൂടെ അജിത്തിന്റെ മകളായും അഭിനയിച്ച അനിഖ തമിഴര്‍ക്കും ഏറെ പ്രിയങ്കരിയാണ്. അധികം വൈകാതെ ബാലതാര വേഷങ്ങളില്‍ നിന്ന് മാറി, നായിക വേഷത്തില്‍ അനിഖയെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

anikhasurendrainstapost

ഫോട്ടോ കടപ്പാട്: അനിഖ സുരേന്ദ്രന്‍ ഇന്സ്റ്റഗ്രാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X