For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുണിയുടെ അളവ് കുറച്ച് സനുഷ; ഇത്തരം കമന്റുകള്‍ കേട്ട് മടുത്തുവെന്നും രസകരമായ കമന്റ് തരാന്‍ പറഞ്ഞും നടി

  |

  ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയവരില്‍ ഒരാളാണ് സനുഷ സന്തോഷ്. അഞ്ച് വര്‍ഷത്തോളമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുയാണെങ്കിലും ഈ കാലയളവില്‍ നടി പഠനം പൂര്‍ത്തിയാക്കി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വഴി സനുഷ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അതില്‍ പ്രധാനം ലേശം ഗ്ലാമറസ് വസ്ത്രം ധരിച്ചതിന്റെ പേരിലായിരിക്കും.

  ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  സ്ഥിരമായി വസ്ത്രത്തിന്റെ പേരില്‍ നെഗറ്റീവ് കമന്റുകള്‍ വരാന്‍ തുടങ്ങിയതോടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായിട്ടാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. തുണിയുടെ അളവ് കുറഞ്ഞ് പോയെന്ന് പറഞ്ഞുള്ള കമന്റുകള്‍ കേട്ട് ഞാന്‍ ബോറടിച്ചു. അതിലും രസകരമായ മറുപടികളുമായി വരാനാണ് പുതിയ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കൊടുത്തിരിക്കുന്നത്.

  സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകള്‍ ബോറടിച്ചു എന്നും കൂടുതല്‍ രസകരമായ മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച് പറയാത്തതുമായ കമന്റുകള്‍ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് കൊണ്ട്, സസ്സ്നേഹം സനുഷ സന്തോഷ്... ആരംഭിച്ചുകൊള്ളൂ മ്ം.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായി സനുഷ പറഞ്ഞിരിക്കുന്നത്. നടിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

  സനുഷ മുന്‍കൂര്‍ ജാമ്യം എടുത്തത് കൊണ്ട്. ഇനി ഒന്നും പറയുന്നില്ല. ഡ്രസിങ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണുട്ടോ. അതില്‍ മറ്റാരും അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ആരെയാണ് തൃപ്തിപ്പെടുത്തേണ്ടത് സനുഷേ. നിനക്ക് കംഫര്‍ട്ട് എന്ന് തോന്നുന്ന ഡ്രസ് ധരിക്കാം. സദാചാര ഉപദേശകരോട് പോയി പണി നോക്കാന്‍ പറയൂ. വളരെ മെലിഞ്ഞ് സുന്ദരി ആയിട്ടുണ്ടല്ലോ. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയ്ക്ക് ലഭിക്കുന്നത്. സിനിമ ഇല്ലെന്ന് ആരാണ് പറഞ്ഞത്. ഉടനെ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞ് നടി അദിതി രവിയും കമന്റുമായി എത്തിയിരുന്നു.

  രസകരമായ കാര്യം സനുഷയുടെ പോസ്റ്റിന് നെഗറ്റീവ് കമന്റുകളൊന്നും ലഭിച്ചില്ല എന്നതാണ്. മുന്‍പ് എല്ലാ ഫോട്ടോയ്ക്ക് താഴെയും മോശം അഭിപ്രായങ്ങളുമായി നിരവധി പേര്‍ എത്തുമായിരുന്നു. അവരെ തന്നെ നടി വിമര്‍ശിച്ചതോടെ പലരും നല്ല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. സദാചാരക്കാരെ പേടിക്കേണ്ടതില്ലെന്നും പിന്തുണയുമായി എപ്പോഴും ഉണ്ടാവും എന്നുമൊക്കെയാണ് സനുഷ പറയുന്നത്. ഒപ്പം സിനിമയുടെ വിശേഷങ്ങളെ കുറിച്ച് അടുത്തിടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു.

  സിനിമയില്‍ മാത്രമല്ല ഒന്നിലും ഭാവിയെ കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ് ഞാന്‍. എന്നാലും എല്ലാവരുടെയും മനസിലുള്ളത് പോലെ എനിക്കും ചില ലക്ഷ്യങ്ങളുണ്ട്. ഒരു സമയം വരുമ്പോള്‍ എനിക്ക് ചിലപ്പോള്‍ സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ തോന്നാം. അപ്പോഴെക്കും വര്‍ഷങ്ങളോളം ആളുകളുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നൊരു കഥാപാത്രം ചെയ്യണം. അതൊരു സ്വപ്‌നമായി തിളങ്ങി നില്‍ക്കുന്നു. 'കഥാപാത്രത്തില്‍ കണ്ണ് നട്ട് പ്രതീക്ഷയോടെ ഭാവിയിലേക്ക് ഉറ്റു നോക്കുന്ന ഒരാളെ ഇപ്പോള്‍ മുന്നില്‍ കാണാമെന്ന് സനുഷ പറഞ്ഞിരുന്നു.

  Actress sanusha's make over | FilmiBeat Malayalam

  സിനിമയില്‍ നിന്നും താന്‍ മനപൂര്‍വ്വം മാറി നില്‍ക്കുക ആയിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇനി എനിക്ക് ആളുകളുടെ മനസില്‍ നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണം. എത്ര വര്‍ഷം ഒഴുകി പോയാലും അവരെന്നെ ഓര്‍മ്മിക്കുന്ന പോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. മണിച്ചിത്രത്താഴില്‍ ശോഭനാന്റി ചെയ്തത് പോലെ, നന്ദനത്തില്‍ നവ്യ ചേച്ചിയുടെ ബാലമണിയെ പോലെ. ഈ കാത്തിരിപ്പിന് ഇടയിലാണ് അഞ്ച് വര്‍ഷത്തെ ഇടവേള വന്നത്. ഇതിനിടയില്‍ പിജി മുഴുമിപ്പിച്ചു. പഠനത്തിന്റെ തിരക്കില്‍ പെട്ടത് കൊണ്ട് ഈ ഇടവേള ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യമെന്നും നടി പറയുന്നു.

  Read more about: sanusha സനുഷ
  English summary
  Mammootty's On-screen Daughter Sanusha Troll Cyber Bullies, Her latest Social Post Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X