39 കിലോയില്‍ നിന്നും 50- ലേക്ക്; ഇഷാനിയുടെ മേക്കോവര്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ചെന്ന് ആരാധകരോട് താരപുത്രി
നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ മക്കളും മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറി കഴിഞ്ഞു. മൂത്തമകള്‍ അഹാന കൃഷ്ണയ്ക്ക് പിന്നാലെ അനിയത്തിമാരും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനിയുടെ സിനിമയാണ് റിലീസ് ചെയ്തത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായിട്ടെത്തിയ വണ്‍ എന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു റോളില്‍ ഇഷാനി അഭിനയിച്ചത്. വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു നടിയുടേത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഇഷാനി ഇപ്പോള്‍ ഫാന്‍സിന്റെ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

എല്ലാവരും തടി കുറഞ്ഞ് സ്ലിം ബ്യൂട്ടിയാവാന്‍ തീരുമാനിക്കുമ്പോള്‍ തടി കൂട്ടുന്ന ചലഞ്ചിനെ കുറിച്ചായിരുന്നു ഇഷാനി പറയുന്നത്. ഇഷാനിയുടെ പൊക്കവും ഭാരവും എത്ര ഉണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. പലപ്പോഴും 39നും 41നും ഇടയിലായിരുന്നു എന്റെ ഭാരം. അതുകൊണ്ട് 40 കിലോ ആണെന്ന് ഞാന്‍ എല്ലാവരോടും പറയുമായിരുന്നു. ഇപ്പോള്‍ അത് കൂട്ടി. 50 കിലോയുണ്ട്.
കിടിലൻ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ഇന്ത്യൻ കപ്പിൾസ്, ചിത്രങ്ങൾ കാണാം
Recommended Video
സ്വപ്രയത്‌നം കൊണ്ട് ശരീരഭാരം വര്‍ധിപ്പിച്ചതാണെന്നാണ് ഇഷാനി പറയുന്നത്. പിന്നെ അഞ്ചടി നാലിഞ്ച് ഉയരമാണ് ഉള്ളത്. ശരീരഭാരം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അധികം നടിമാരും പറയാത്തത് കൊണ്ട് ഇഷാനിയുടെ പോസ്റ്റിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നെക്കാളും പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് പറഞ്ഞ് കൊണ്ട് മുന്‍പ് ഇഷാനിയെ അഹാന പരിചയപ്പെടുത്തിയതിനെ കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications