മമ്മൂട്ടിയോട് സംസാരിക്കാന്‍ പേടിച്ച് മാറിനിന്നു, ഇന്ദ്രജിത്തിന്റെ മോളായി, ഇനിയുള്ള ആഗ്രഹം ഇതാണ്
രാജാധിരാജയെന്ന ചിത്രം കണ്ടവരാരും മമമ്മൂട്ടിയുടെ മകളായെത്തിയ കുഞ്ഞുതാരത്തെ മറക്കാനിടയില്ല. ബാലതാരത്തില്‍ നിന്നും മാറി താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. രാജാധിരാജ, മെമ്മറീസ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു ഈവ സൂരജ്. പത്താം ക്ലാസിലേക്കെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മുതിര്‍ന്നപ്പോഴും അഭിനയ മോഹം തന്നെ വിട്ടുപോയിട്ടില്ലെന്ന് താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈവ വിശേഷങ്ങള്‍ പങ്കുവെച്ചത്.
നാലാമെത്ത വയസ്സിലായിരുന്നു ആദ്യത്തെ ഓഡീഷന്‍. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അന്ന് തിരഞ്ഞെടുത്തുവെങ്കിലും ആ സിനിമ യാഥാര്‍ത്ഥ്യമായിരുന്നില്ല. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത ശങ്കരനും മോഹനനും എന്ന ചിത്രത്തിലൂടെയായിരുന്നു ഈവ അരങ്ങേറിയത്. ജയസൂര്യയുടെ മകളുടെ വേഷത്തിലായിരുന്നു ഈവയെത്തിയത്. ഇതിന് ശേഷമായാണ് ഇന്ദ്രജിത്തിന്റെ മകളായി അഭിനയിച്ചത്.

ഈവയുടെ വാക്കുകളിലൂടെ
രാജാധിരാജയിൽ അഭിനയിക്കുമ്പോൾ ഞാൻ നാലാം ക്ലാസിൽ പഠിക്കുകയാണ്. ഒന്നുമറിയാത്ത ഒരു സമയമല്ലേ, വേറേതോ ലോകത്ത് ചെന്നു പെട്ടപോലുള്ള അനുഭവമായിരുന്നു. മമ്മൂട്ടിയങ്കിളിനോട് സംസാരിക്കാൻ പേടിച്ച് ഞാൻ മാറി നിന്നപ്പോൾ പോലും എന്നോട് ഇങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു സത്യത്തിൽ ഞാൻ അങ്കിളിക്ക എന്നാണ് അദ്ദേഹത്ത വിളിക്കുന്നത്. അങ്കിൾ എന്ന് വിളിക്കണോ ഇക്ക എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പത്തിൽ നിന്നാണ് അങ്കിളിക്ക എന്ന പേര് ഉറപ്പിക്കുന്നത്.

ഈവയുടെ വാക്കുകളിലൂടെ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ എന്ന് പറയുന്നത് അനൂപ് മേനോനാണ്. ഭയങ്കര ഇഷ്ടാണ് അനൂപ് അങ്കിളിനെ. അദ്ദേഹത്തിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര ആകാംക്ഷയിലാണ് ഞാൻ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നത്. പക്ഷേ അതിനകത്ത് അനൂപ് അങ്കിളുമായി ഒരൊറ്റ കോമ്പിനേഷൻ സീൻ പോലുമുണ്ടായിരുന്നില്ല. എത്ര വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ചു എന്ന് പറഞ്ഞാലും അനൂപ് അങ്കിളിന്റെമകളായി ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നുള്ളതാണ് എന്റെ പണ്ടു തൊട്ടേയുള്ള ആഗ്രഹം.

ഈവയുടെ വാക്കുകളിലൂടെ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ എന്ന് പറയുന്നത് അനൂപ് മേനോനാണ്. ഭയങ്കര ഇഷ്ടാണ് അനൂപ് അങ്കിളിനെ. അദ്ദേഹത്തിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര ആകാംക്ഷയിലാണ് ഞാൻ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നത്. പക്ഷേ അതിനകത്ത് അനൂപ് അങ്കിളുമായി ഒരൊറ്റ കോമ്പിനേഷൻ സീൻ പോലുമുണ്ടായിരുന്നില്ല. എത്ര വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ചു എന്ന് പറഞ്ഞാലും അനൂപ് അങ്കിളിന്റെമകളായി ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നുള്ളതാണ് എന്റെ പണ്ടു തൊട്ടേയുള്ള ആഗ്രഹം.

ഈവയുടെ വാക്കുകളിലൂടെ
ജയസൂര്യ അങ്കിളുമായിഅടുത്തിടെ സംസാരിച്ചിരുന്നു. പുതിയ ഫോട്ടോകളൊക്കെ നന്നായെന്ന് പറഞ്ഞു. പിന്നെ സിദ്ധിഖ് അങ്കിളുമായി അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സംസാരിച്ചിരുന്നു. അങ്കിളും പറഞ്ഞു വലിയ കുട്ടിയായി,നല്ല മാറ്റമുണ്ട്, പുതിയ ഫോട്ടോ തരൂ കാണട്ടെ എന്നൊക്കെ പറഞ്ഞ് കുറേ സംസാരിച്ചു. പിന്നെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ അങ്കിളും ഫോട്ടോ കണ്ടിട്ട് പറഞ്ഞു നന്നായിട്ടുണ്ട്, നല്ല സിനിമകൾ വന്നാൽ ചെയ്യണം എന്നെല്ലാം. അങ്ങനെ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്.
Recommended Video

ഈവയുടെ വാക്കുകളിലൂടെ
ഒരു മുഴുനീള വേഷം ചെയ്ത അവസാന ചിത്രം രാജാധിരാജയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ. ഇപ്പോൾ ഞാൻ പത്തിലാണ്.ഓൺലൈൻ ക്ലാസുകൾ നടക്കുന്നു. സിനിമയിലെ ഈ ഗ്യാപ് മനപൂർവം എടുത്തതൊന്നുമല്ല. പ്രധാന കാരണം എന്തെന്ന് പറഞ്ഞാൽ എന്നെ ഈ സിനിമാ ഷൂട്ടിനും മറ്റും കൊണ്ടു പോയിരുന്നത് എന്റെ അമ്മച്ചിയാണ്. ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ് അമ്മച്ചി മരിക്കുന്നത്. പിന്നെ അതിനുശേഷം അങ്ങനെ കൊണ്ടുപോകാൻ ആളില്ലാതായി. അച്ഛനും അമ്മയും ജോലിക്കാരാണ്. സിനിമ ചെയ്യുന്നുണ്ടായിരുന്നില്ല എന്നേയുള്ളൂ, പരസ്യങ്ങളൊക്കെ ചെയ്തിരുന്നുവെന്നും താരം പറയുന്നു.


Click it and Unblock the Notifications