ഓൺസ്ക്രീൻ മകൾക്ക് ആശംസയുമായി മമ്മൂട്ടി, പരാതി പറഞ്ഞ് ശ്രീനിവാസൻ ,വിനുവിന്റെ മകളുടെ വിവാഹ വീഡിയോ

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിഎം വിനു. മമ്മൂട്ടി,ശ്രീനിവാസൻ, മോഹൻലാൽ, ജയറാം എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷാകാഭിപ്രായം നേടിയിരുന്നു. ദിവസങ്ങൾക്ക് മുൻപായ വിഎം വിനുവിന്റെ മകൾ വർഷയുടെ വിവാഹം. കല്യാണത്തിന്റെ വീഡിയോ പുറത്ത്. വര്‍ഷയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് ഇറങ്ങിയിരിക്കുന്നത്.

varsha vinu

മലയാള സിനിമയിലെ വിവിധ സംവിധായകര്‍ നടീനടന്മാര്‍ തുടങ്ങിയവരുടെ ആശംസകളോടെയാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി, ശ്രീനിവാസൻ, ജയറാം, മഞ്ജു വാര്യർ, ജയറാം, രഞ്ജി പണിക്കാർ, വിനീത്,ഹരിശ്രീ അശോകൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ വിവാഹശാംസകൾ നേരുന്നുണ്ട്. വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ തന്നെയാണ്. ബികെ ഹരിനാരായണനാണ് വീഡിയോയ്ക്ക് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് വൈശാഖ് ശശിധരൻ. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളില്‍ വച്ചായിരുന്നു വര്‍ഷയും നിത്യാനന്ദും തമ്മിലുള്ള വിവാഹം നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പരിമിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വർഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിനു സംവിധാനം ചെയ്ത മമ്മൂട്ടി, ഇന്നസെന്റ് , മോഹിനി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ വേഷം എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും താരപുത്രി മുഖം കാണിച്ചിരുന്നു. മമ്മൂട്ടിയുടേയും മോഹിനിയുടേയു മകളായിട്ടായിരുന്നു വർഷ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. പിന്നണി ഗായിക കൂടിയാണ് വർഷ. മറുപടി, വിനുവിന്റെ തന്നെ ചിത്രമായ കുട്ടിമാമയിലും ഗാനം ആലപിച്ചിട്ടുണ്ട്. തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ നിരവധി ഗാനങ്ങളുടെ കവർ ഗാനവുമായി വർഷ എത്തിയിരുന്നു . ജാതിക്ക തോട്ടം, മുന്തിനം പാർത്തേനേ, ആരാധികേ, മധുപോലെ തുടങ്ങിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Recommended Video

Web Series | നട്ടും ബോൾട്ടും | Episode 04

വർഷ വിനു വിവാഹ വീഡിയോ

Read more about: vm vinu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X