ഇതാണ് മമ്മൂക്കയുടെ സ്‌നേഹം! തന്റെ ഡാന്‍സ് സഹിച്ചതിന് കുട്ടനാട്ടുകാര്‍ക്ക് മെഗാസ്റ്റാറിന്റെ നന്ദി!!
ഓണത്തിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടിച്ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 23 ന് റിലീസിനെത്തുകയാണ്. റായി ലക്ഷ്മി, അനു സിത്താര, ഷംന കാസിം എന്നിങ്ങനെ മൂന്ന് നടിമാര് സിനിമയിലുള്ളത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആയിരുന്നു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കം നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ചടങ്ങിനിടെ മമ്മൂട്ടി പറഞ്ഞ വാചകം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിനിമയിലെ ഒരു ഗാനത്തിന് ചുവടുവെച്ചതിന് ശേഷം മൂന്ന് ദിവസം താന്‍ പനി പിടിച്ച് കിടന്നെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇത് സദസ്സില്‍ ചിരി പടര്‍ത്തിയിരുന്നു.

എന്തായാലും കുട്ടനാട്ടിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും ഇത്രയും ദിവസം പാട്ടും നൃത്തവും സഹിച്ചല്ലോ എന്നും മമ്മൂട്ടി കൂട്ടിചേര്‍ത്തിരുന്നു. കുട്ടനാടിനെ പശ്ചാതലമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.
സേതു ആദ്യമായി സംവിധാനം ചെയ്യുകയാണെങ്കിലും സംവിധാന രംഗത്ത് നടന്‍ ഉണ്ണി മുകുന്ദന്റെ ചുവടുവെപ്പും സിനിമയിലുണ്ട്. സേതുവിനൊപ്പം സഹസംവിധായകന്റെ റോളിലാണ് ഉണ്ണി ചിത്രത്തിലുള്ളത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് താരങ്ങള്‍. ഇക്കൊല്ലത്തെ ഓണം മമ്മൂട്ടി സ്വന്തമാക്കുമോ എന്ന് കാത്തിരുന്ന് കാണാം..


Click it and Unblock the Notifications











