For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വര്‍ഷം മമ്മൂട്ടി വലിയൊരു റെക്കോര്‍ഡ് നേടും! ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു കാര്യം കൂടിയുണ്ട്..

  |
  ഈ വര്‍ഷം മമ്മൂട്ടിയെ കാത്തിരിക്കുന്നത് വലിയൊരു റെക്കോർഡ് നേട്ടം

  മെഗാസ്റ്റാര്‍ മമ്മൂട്ടി ഈ വര്‍ഷം നിരവധി സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏപ്രിലില്‍ രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. ജൂണില്‍ മറ്റൊരു അഡാര്‍ സിനിമ കൂടി റിലീസിനെത്തുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.

  ആരാധകര്‍ തമ്മില്‍ തര്‍ക്കം, ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നു? പുതിയ സംഘടന ഇല്ലെന്ന് പത്രക്കുറിപ്പ്

  ജൂണില്‍ ഈദിന് മുന്നോടിയായി മോഹന്‍ലാലിന്റെ നീരാളിയും എത്തുന്നുണ്ട്. അതിനാല്‍ ആരാധകര്‍ക്കിടയില്‍ മത്സരം നടത്താനുള്ള കാര്യങ്ങളെല്ലാം ഈ ദിവസങ്ങളിലുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഇക്കൊല്ലം ഏറ്റവുമധികം സിനിമകളുമായി മമ്മൂട്ടി റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള പരിപാടിയിലാണെന്നുള്ളത് അതില്‍ നിന്നും വ്യക്തമാണ്.

  നയന്‍താരക്ക് രണ്ട് അവാര്‍ഡ് കിട്ടി, അപ്പോള്‍ കാമുകന്‍ വിഘ്‌നേശ് ശിവനൊരു മോഹം! എന്നെങ്കിലും നടക്കുമോ?

  മമ്മൂട്ടിയുടെ സിനിമകള്‍

  മമ്മൂട്ടിയുടെ സിനിമകള്‍

  2018 ല്‍ അണിയറയില്‍ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ സ്ട്രീറ്റ് ലൈറ്റ്‌സ് ആയിരുന്നു ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ സിനിമ. സ്ട്രീറ്റ് ലൈറ്റ്‌സിന് തിയറ്ററുകളില്‍ കാര്യമായി വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ രണ്ട് സിനിമകള്‍ കൂടി എത്തിയിരുന്നു. നിലവില്‍ പുതിയ വര്‍ഷം തുടങ്ങിയിട്ട് മമ്മൂട്ടിയുടെ നാല് സിനിമകളായിരുന്നു ഇതുവരെ റിലീസിനെത്തിയത്. അതിലൊരു സിനിമയില്‍ അതിഥി വേഷത്തിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. പരോള്‍, അങ്കിള്‍ എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു ഒരു മാസം എത്തിയത്.

  വരാനിരിക്കുന്ന സിനിമ

  വരാനിരിക്കുന്ന സിനിമ

  മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്ന അബ്രഹമിന്റെ സന്തതികള്‍ ആണ് ഉടന്‍ റിലീസിനെത്തുന്ന മറ്റൊരു സിനിമ. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്. ജൂണ്‍ പതിനാറ് സിനിമ തിയറ്ററുകളിലേക്ക് എത്തും. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന പോലീസുകാരന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ അന്‍സന്‍ പോള്‍, കനിഹ, മരിയ ജോണ്‍, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, മക്ബൂല്‍ സല്‍മാന്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഐഎം വിജയന്‍ തുടങ്ങി വന്‍ താരനിരയുമുണ്ട്.

  സന്തോഷ വാര്‍ത്ത

  സന്തോഷ വാര്‍ത്ത

  അബ്രഹമിന്റെ സന്തതികള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗും റിലീസ് ചെയ്യാന്‍ പോവുകയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. കോഴിത്തങ്കച്ചന്‍ എന്ന് പേരിട്ടിരുന്ന സിനിമ കഥയുമായി ബന്ധപ്പെട്ടാണ് പേര് കുട്ടനാടന്‍ ബ്ലോഗ് എന്നാക്കി മാറ്റിയത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്. അതിനിടയിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആഗസ്റ്റ് 24 ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  ബ്ലോഗ് എഴുത്തുകാരനായ ഹരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ നിന്നും ഹരിയുടെ ബ്ലോഗിലൂടെ വിവരിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് സിനിമയിലെ നായികമാര്‍. ഒപ്പം സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   മറ്റ് വിശേഷങ്ങള്‍

  മറ്റ് വിശേഷങ്ങള്‍

  കുട്ടനാടന്‍ ബ്ലോഗില്‍ ഷംന കാസിം ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. വിനീത് ശ്രീനിവാസന്‍ അതിഥി വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും. മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

  English summary
  Mammootty's Oru Kuttanadan Blog release date announced?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X