മമ്മൂക്കയുടെ പരോളിന്റെ പോസ്റ്ററില്‍ ഒരു രഹസ്യമുണ്ടായിരുന്നു! ആരാധകരുടെ കണ്ടുപിടുത്തം സത്യമാവുമോ?
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന മറ്റൊരു സിനിമയാണ് പരോള്‍. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്നും മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.
പുറത്ത് വിടുമെന്ന് പറഞ്ഞിരുന്ന ദിവസം തന്നെ സിനിമയില്‍ നിന്നും ഒരു പോസ്റ്റര്‍ ലീക്കാവുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടും ഒരു പോലെ ഹിറ്റായിരിക്കുകയാണ്. പുറത്ത് വന്ന പോസ്റ്ററുകളില്‍ ഒരു പ്രധാനപ്പെട്ട കാര്യം ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാതെ പോയ കാര്യം കണ്ടെത്തിയത് ആരാധകരായിരുന്നു.

പരോള്‍
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയില്‍ നിന്നും ജനുവരി 13 നായിരുന്നു മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. എന്നാല്‍ അതിന് മുമ്പ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശേഷം മറ്റൊരു പോസ്റ്റായിരുന്നു മമ്മൂട്ടി പുറത്ത് വിട്ടത്.

ഹിറ്റായ പോസ്റ്ററുകള്‍
ലീക്കായി വന്നതാണെങ്കിലും രണ്ട് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂക്കയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പോസ്റ്ററിലെ രഹസ്യം
സിനിമയുടെ പോസ്റ്ററില്‍ ഒരു രഹസ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. അതിങ്ങനെയാണ്.. പോസ്റ്ററില്‍ പരോള്‍ എന്നെഴുതിയ വാക്കില്‍ പകുതി അഴിയ്ക്കുള്ളിലും പകുതി പുറത്തുമായിട്ടാണ് കാണിച്ചിരിക്കുന്നത്. അതിനര്‍ത്ഥം മമ്മൂക്ക പകുതി സമയം ജയിലിലും ശേഷം സിനിമയുടെ കഥ പുറത്ത് നിന്നുമായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

സിനിമയുടെ ഇതിവൃത്തം
യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഒരു കഥയാണ് പരോളിന്റെ കഥയായി എടുത്തിരിക്കുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ ജയിലിലാണ് നടക്കുന്നത്. പോസ്റ്ററില്‍ നിന്നും അത് വ്യക്തമാക്കുന്നുണ്ട്.

മറ്റ് താരങ്ങള്‍
ചിത്രത്തില്‍ തമിഴ് നടി ഇനിയയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്. ഒപ്പം മിയ ജോര്‍ജ് മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലുണ്ട്. സിദ്ദിഖ്, സുരാജ് വെഞ്ഞാറാമൂട്, തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷമെത്തും..
ബാംഗ്ലൂരുവില്‍ ചിത്രീകരണം ആരംഭിച്ച സിനിമ മാര്‍ച്ചിന്റെ അവസാനമോ അല്ലെങ്കില്‍ ഏപ്രില്‍ ആദ്യമായിട്ടോ തിയറ്ററുകളില്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 26 ന് മമ്മൂക്കയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് പ്രദര്‍ശനത്തിനെത്തുകയാണ്.


Click it and Unblock the Notifications











