Just In
- 26 min ago
അര്ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്, ചക്കപ്പഴത്തോട് ബൈ പറയാന് കാരണം ഭാര്യയല്ല
- 30 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല് മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്, വീഡിയോ വൈറല്
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- Finance
രാജ്യത്തെ ആദ്യ എയര് ടാക്സി സര്വീസ് ഹരിയാനയില്; ടിക്കറ്റ് നിരക്ക് 1755 രൂപ മുതല്
- News
കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള് കര്ശനമാക്കി; പുതിയ ചട്ടം ഞായറാഴ്ച മുതല് പ്രാബല്യത്തില്
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്ദ്ദുല് താക്കൂര്
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുടുംബ പ്രേക്ഷകര്ക്ക് മമ്മൂക്കയെ നഷ്ടമായിട്ടില്ല, മാസും ക്ലാസുമായി പരോളി'റങ്ങിയാല് തകര്ക്കും!
കഴിഞ്ഞ വര്ഷം ഗ്രേറ്റ് ഫാദറിന് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം പ്രേക്ഷകര് പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയില്ലെങ്കിലും ആ കുറവ് ഉടന് തന്നെ നികത്താന് കഴിയും. മമ്മൂട്ടിയെ നായകനാക്കി ശരത് സന്ധിത് സംവിധാനം ചെയ്യുന്ന പരോള് മാര്ച്ചില് റിലീസിന് വേണ്ടി ഒരുങ്ങുകയാണ്.
സിനിമയില് നിന്നും നിരവധി പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസങ്ങളില് പുറത്ത് വന്നത്. യഥാര്ത്ഥ കഥയെ ആസ്പദമാക്കി നിര്മ്മിക്കുന്ന പരോള് മാസും ക്ലാസും മാത്രമല്ല മികച്ചൊരു ഫാമിലി എന്റര്ടെയിനര് കൂടിയായിരിക്കും. സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങള് വായിക്കാം..

മമ്മൂക്കയുടെ സിനിമ
മമ്മൂക്കയുടെ ആക്ഷന് സ്റ്റൈലിഷ് സിനിമകളാണ് അടുത്ത കാലത്തായി ഇറങ്ങിയ എല്ലാ സിനിമകളും. എന്നാല് അത്തരം സിനിമകളുടെ പട്ടികയില് നിന്നും പൂര്ണമായി മാറ്റി എഴുതാന് കഴിയുന്ന സിനിമയായിരിക്കും പരോള്. അതിന് കാരണവുണ്ട്..

മാസും ക്ലാസും മാത്രമല്ല
മാസ്, ക്ലാസ് എന്നിങ്ങനെ പ്രതീക്ഷിച്ചിരിക്കുന്നവര്ക്കായി പരോള് ഒരു ഫാമിലി എന്റര്ടെയിനര് ആയിരിക്കുമെന്ന് വ്യക്തമാക്കുകയാണ്. സിനിമയില് നിന്നും പുറത്ത് വരുന്ന ഓരോ സ്റ്റില്സുമാണ് പ്രേക്ഷകര്ക്ക് സിനിമയിലെ ഒരോ കാര്യത്തെ കുറിച്ചുമുള്ള സൂചനകള് നല്കുന്നത്.

സഖാവായി
കഴിഞ്ഞ വര്ഷം തിയറ്ററുകളിലേക്ക് നിരവധി സഖാക്കന്മാരുടെ സിനിമകള് വന്നിരുന്നു. അതില് മമ്മൂട്ടിയുടെ ഒരു സഖാവ് വേഷം ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അതാണ് അടുത്ത് തന്നെ സാധ്യമാവാന് പോവുന്നത്. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നൂറ് ശതമാനം ഉറപ്പിക്കാം
കുടുംബ പ്രേക്ഷകര്ക്ക് മമ്മൂക്കയെ നഷ്ടമായി എന്ന് പറയുന്നവര്ക്കുള്ള മറുപടിയായിരിക്കും പരോള്. ശക്തമായൊരു കഥാപാത്രത്തിലൂടെ നൂറ് ശതമാനവും വിജയം നേടാന് സിനിമയ്ക്ക് കഴിയുമെന്നാണ് ആരാധകര് പ്രതീക്ഷിക്കുന്നത്.

റിലീസിനൊരുങ്ങുന്നു..
ഈസ്റ്ററിന് മൂന്നോടിയായിട്ടാണ് നിലവില് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്ത്തിയായി കൊണ്ടിരിക്കുന്ന സിനിമ മാര്ച്ച് 30 നായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ഇക്കയെ നാടന് ലുക്കില് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്.

വലിയ താരനിരയും
മമ്മൂട്ടി സിദ്ദിഖ് കൂട്ടൂകെട്ടിലെത്തുന്ന മറ്റൊരു സിനിമ കസറും എന്നാണ് ആരാധകര് പറയുന്നത്. ഒപ്പം സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്ജ്, സുധീര് കരമന, ലാലു അലക്സ് എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മമ്മൂക്ക എന്ന് വിളിച്ചവര്ക്ക് അഭിമാനത്തോടെ വിളിക്കാം സഖാവ് അലക്സെന്ന്.. ഇതില് കൂടുതല് എന്ത് വേണം
കളിയായും കാര്യമായും അയഞ്ഞും മുറുകിയും "കളി".. നോട്ട് ബാഡ്.. ശൈലന്റെ റിവ്യൂ!
നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില് നീതി തേടിഎത്തുമോ?