മമ്മൂക്ക നിങ്ങളെന്ത് കിടുവാണ്! മലയാളത്തിന് പുതിയ ചരിത്രവുമായി ഇക്ക, ട്രോളന്മാര്‍ വെറുതെ വിടുമോ?

ഈസ്റ്ററിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന മമ്മൂക്ക ചിത്രമാണ് പരോള്‍. സഖാവ് അലക്‌സ് എന്ന ഒറ്റ പേര് കൊണ്ട് തന്നെ മമ്മൂക്ക വിസ്മയമാക്കാന്‍ പോവുന്ന സിനിമയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് മാറ്റ് കൂട്ടാന്‍ സിനിമയില്‍ നിന്നും ഓരോ സസ്‌പെന്‍സുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ഇതുവരെ മലയാള സിനിമയില്‍ ആരും പരീക്ഷിക്കാത്ത ഡിജിറ്റല്‍ ഫ്ളിപ്പാണ് പുറത്തിറക്കിയത്. പുറത്ത് വന്ന ഉടനെ തന്നെ സംഭവം ക്ലിക്കായിരിക്കുകയാണ്. സിനിമയെ കുറിച്ച് വാനോളം പ്രതീക്ഷകള്‍ ഉയരുന്ന സമയത്താണ് പുതിയൊരു കിടിലന്‍ ഐറ്റം വന്നിരിക്കുന്നത്. ഇതോടെ ട്രോളന്മാരും സജീവമായിരിക്കുകയാണ്.

പരോളിന്റെ ഫ്ളിപ്പ്

പരോളിന്റെ ഫ്ളിപ്പ്

മമ്മൂക്ക ചിത്രം പരോള്‍ ഇറങ്ങുന്നതിന് മുന്‍പ് പല പരീക്ഷണങ്ങളും നടത്തുകയാണ്. ഇപ്പോള്‍ സിനിമയില്‍ നിന്നും ഡിജിറ്റല്‍ ഫ്ളിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം കിടുക്കി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

റിലീസിനൊരുങ്ങുന്ന സിനിമ..

റിലീസിനൊരുങ്ങുന്ന സിനിമ..

മാര്‍ച്ച് അവസാനത്തോട് കൂടിയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. അതിനുള്ളില്‍ സഖാവ് അലക്‌സിനെ സൂപ്പര്‍ ഹിറ്റാക്കനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഫ്ളിപ്പിനുള്ള ട്രോളുകള്‍

ഫ്ളിപ്പിനുള്ള ട്രോളുകള്‍

സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ട് എത്തിയ ഫഌപ്പ് ഇതുവരെ മലയാള സിനിമ കാണാത്ത സംഭവമായതിനാല്‍ പരോളിനെ കുറിച്ച് നിരവധി ട്രോളുകളാണ് പുറത്ത് വരുന്നത്.

 ഫ്ളിപ്പ് പുറത്തിറങ്ങി..

ഫ്ളിപ്പ് പുറത്തിറങ്ങി..

സഖാവ് അലക്‌സിന്റെ ജീവിതം തുറന്ന പുസ്തകം ആണ്. അലക്‌സ് പിന്നിട്ട വഴികള്‍ തുറന്ന് കാട്ടുന്ന ഫ്ളിപ്പ് ബുക്ക് പുറത്തിറങ്ങി.

 അതെ അങ്ങനെ വേണമല്ലോ..

അതെ അങ്ങനെ വേണമല്ലോ..

അങ്ങനെ ഒരു മലയാള സിനിമയ്ക്ക് ആദ്യമായൊരു ഡിജിറ്റല്‍ ഫ്ളിപ്പ് ഇറക്കി ഞെട്ടിച്ചല്ലേ എന്ന് പ്രേക്ഷകര്‍ ചോദിക്കുമ്പോള്‍ അതെ അങ്ങനെ വേണമല്ലോ എന്നായിരിക്കും മമ്മൂട്ടി പറയുന്നത്.

 സര്‍പ്രൈസ്

സര്‍പ്രൈസ്

ഓരോ പോസ്റ്ററുകളും വാര്‍ത്തകളും വലിയ പ്രതീക്ഷകള്‍ നല്‍കി കൊണ്ടിരിക്കുമ്പോള്‍ എല്ലാ സിനിമാ സ്‌നേഹികള്‍ക്കും മറ്റൊരു സര്‍പ്രൈസുമായിട്ടായിരുന്നു പരോള്‍ ടീം എത്തിയത്.

ഫ്ളിപ്പ് കാണുന്ന മലയാളി

ഫ്ളിപ്പ് കാണുന്ന മലയാളി

പരേളിന്റെ ഡിജിറ്റല്‍ ഫ്ളിപ്പ് കാണുന്ന മലയാളി. ആഹാ കിടിലന്‍ ക്ലാസ് ഫാമിലി മൂവി ആണല്ലോ. മാസും ഫൈറ്റും സീന്‍സും ഒക്കെ ഉണ്ടല്ലോ. ഈശ്വരാ ബാഹുബലിയിലെ കാലകേയനും ഉണ്ടല്ലോ ഇതില്‍.

 നിങ്ങള്‍ എന്ത് കിടുവാണ് മമ്മൂക്ക

നിങ്ങള്‍ എന്ത് കിടുവാണ് മമ്മൂക്ക

അന്ന് ടിജിഎഫിലൂടെ ആദ്യമായി ഫേസ്ബുക്കിലൂടെ ഒരു മലയാള സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ഇന്ന് പരോളിലൂടെ മലയാള സിനിമയിലേക്ക് ആദ്യമായി ഡിജിറ്റല്‍ ഫ്ളിപ്പ് ബുക്ക് കൊണ്ടു വന്നു. ശേഷം പ്രേക്ഷകര്‍ നിങ്ങള്‍ എന്ത് കിടുവാണ് മമ്മൂക്ക.

 അല്‍പ്പ നേരത്തേക്ക്

അല്‍പ്പ നേരത്തേക്ക്

ഈ ഡിജിറ്റല്‍ ഫ്ളിപ്പ് കാണുന്ന ആ സമയം നമ്മളെ സഖാവ് അലക്‌സിന്റെ ലോകത്തേക്ക് കൂട്ടികൊണ്ട് പോവും. അത് ഒരു കുടുംബനാഥനായി, ഒരു കമ്മ്യൂണിസ്റ്റ് കാരനായിട്ടാണ് മലയാളത്തിന്റെ മഹാനടന്‍ വരുന്നത്.

 പുതിയ അനുഭവം

പുതിയ അനുഭവം

മലയാള സിനിമയിലെ ആദ്യത്തെ ഡിജിറ്റല്‍ ഫ്ളിപ്പ്. മമ്മൂക്കയുടെ പരോള്‍ സിനിമയിലൂടെ മലയാളിക്ക് ഒരു പുതിയ അനുഭവം. കിടുക്കി എന്ന് തന്നെ പറയും..

എനിക്കിനി കാണണ്ട..

എനിക്കിനി കാണണ്ട..

പരോള്‍ സിനിമയുടെ ഡിജിറ്റല്‍ ഫ്ളിപ്പ്. വീഡിയോ ചങ്കിന് കാണിച്ച് കൊടുക്കുന്ന ഇമ്മാതിരി പുസ്തകം വെച്ചുള്ള പരിപാടി ആണേല്‍ എനിക്കിനി കാണണ്ട..

 ഏട്ടന്‍ ഫാന്‍സ്

ഏട്ടന്‍ ഫാന്‍സ്

ഏട്ടന്റെ ഫാന്‍സ് നീരാളിയ്ക്ക് പിക്ക് ഷെയര്‍ ചെയ്യണം. കായംകുളം കൊച്ചുണ്ണിയുടെ പുതിയ സ്റ്റില്‍ വല്ലതുമുണ്ടോ.. വന്നില്ലി, നീരാളി ടീസര്‍ വന്നിരുന്നേല്‍ പ്രമോഷന്‍ ഒന്ന് ഉഷാറാക്കമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ പരോളിന്റെ ഡിജിറ്റല്‍ ഫ്ളിപ്പ് ഇറക്കി ഇക്ക ഫാന്‍സ് അങ്ങ് തകര്‍ത്തു..

 മരണ മാസ് വെയിറ്റിംഗ്

മരണ മാസ് വെയിറ്റിംഗ്

പരോളില്‍ നിന്നും ഡിജിറ്റല്‍ ഫ്ളിപ്പ് ഇറക്കന്നുണ്ടെന്ന് കേട്ട പലര്‍ക്കും അത് എന്താണെന്ന് മനസിലായിട്ടില്ലായിരുന്നു. ആരോടെലും ചോദിക്കാന്‍ പോയാല്‍ അവര് കളിയാക്കുമോ എന്ന് കരുതി ചോദിച്ചിട്ടുമില്ല. ശേഷം അതിന് വേണ്ടി മരണ മാസ് വെയിറ്റിംഗ് എന്ന് പറഞ്ഞ്് കാത്തിരിക്കുകയായിരുന്നു പലരും.

 തുറന്ന് പുസ്തകം

തുറന്ന് പുസ്തകം

സഖാവ് അലക്‌സിന്റെ ജീവിതം തുറന്ന പുസ്തകം ആണ്. അലക്‌സ് പിന്നിട്ട വഴികള്‍ തുറന്ന് കാട്ടിയാണ് ഡിജിറ്റല്‍ ഫ്ളിപ്പ് പുറത്തിറക്കിയിരുന്നത്.

 ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?

ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?

ഡിജിറ്റല്‍ ഫ്ളിപ്പ് പോലൊരു അടാര്‍ ഐഡിയ പരോള്‍ ടീം അല്ലാതെ ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?

ഇതാണ് പരോള്‍

ഇതാണ് പരോള്‍

ക്ലാസ് ഉണ്ട്. രാഷ്ട്രീയം ഉണ്ട്. ഫൈറ്റ് ഉണ്ട്. ജീവിതം ഉണ്ട്. ഇതെല്ലാം ചേര്‍ന്നിട്ടാണ് പരോള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 മറന്ന് പോയോ..

മറന്ന് പോയോ..

ഡിജിറ്റല്‍ ഫ്ളിപ്പ് വീഡിയോ കണ്ടവര്‍ക്ക് ഒരാളെ മുന്‍പ് എവിടെയോ കണ്ട പോലെ ഓര്‍മ്മ ഉണ്ടാവും. എന്നാല്‍ പെട്ടെന്ന് മനസിലാവില്ല. കാരണം ലുക്ക് മാറി എത്തിയ കാലകേയനായിരുന്നു അത്.

 ഒട്ടും പ്രതീക്ഷിച്ചില്ല

ഒട്ടും പ്രതീക്ഷിച്ചില്ല

പരോള്‍ ടീമിന്റെ വക ഒരു സര്‍പ്രൈസ് ഉണ്ടാവുമെന്ന് കേട്ടപ്പോള്‍ ആരും ഇത്രയും കിടുക്കന്‍ ഐറ്റം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മാത്രമല്ല അത് മാസ് ആവുകയും ചെയ്തു.

യഥാര്‍ത്ഥ കഥ

യഥാര്‍ത്ഥ കഥ

പരോള്‍ വിജയം ഉറപ്പിക്കാം. കാരണം ആദ്യം പറഞ്ഞു സഖാവിന്റെ കഥയാണെന്ന്. പിന്നെ പറഞ്ഞു കുടുംബ നാഥന്റെ കഥയാണെന്ന്. ഇപ്പോള്‍ യഥാര്‍ത്ഥ കഥയാണെന്നും വേറെ എന്ത് വേണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X