Just In
- 13 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 29 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 46 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാള സിനിമയിലെ സഖാക്കന്മാര് കണ്ണു തുറന്ന് കണ്ടോളു.. ഇതാണ് സഖാവ് അലക്സ്! ഇക്ക തകര്‍ക്കും..
ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്സ് പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയി. എന്നാല്‍ നൂറ് ശതമാനം വിജയം ഉറപ്പ് നല്കി ഒരു സിനിമ വരുന്നുണ്ട്. ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന പരോള്‍ ആണ് ആരാധകര്‍ക്കായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന്ത പോലെ തന്നെ ജയിലുമായി ബന്ധപ്പെട്ട സിനിമ തന്നെയാണ് പരോള്‍. ഇതുവരെ മമ്മൂട്ടി അഭിനയിച്ച സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തതയുള്ള സിനിമയായിരിക്കും അത്. അലക്സ് എന്ന പേരിലാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന സഖാവ് കഥാപാത്രങ്ങളെ പൊളിച്ചടുക്കാനുള്ള ഇക്കയുടെ വരവാണെന്നാണ് പറയുന്നത്.

പരോള്‍
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായൊരു സിനിമയാണ് പരോള്‍. പേര് സൂചിപ്പിക്കുന്ന പോലെ പകുതിക്കാലം ജയിലിലും ശേഷം പരോളില്‍ ഇറങ്ങുന്നതൊക്കെയാണ് സിനിമയുടെ കഥയും. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ട്രോളന്മാര്
ഇതുവരെ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് കൊടുത്തിരുന്ന സ്വീകര്യത നൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചാണ് പരോള്‍ വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളിലൂടെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയെ കൈയടക്കിയിരിക്കുകയാണ്. എല്ലാവര്ക്കും പറയാന്‍ ഒറ്റക്കാര്യമെ ഉള്ളു. സഖാവ് അലക്സ് തകര്‍ക്കുമെന്ന്..

കേന്ദ്ര കഥാപാത്രങ്ങള്‍
ഇതുവരെ സിനിമയുടെ കഥ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും സിനിമ ഒരു കുടുംബചിത്രവുമായിരിക്കുമെന്നാണ് പറയുന്നത്. തമിഴ് നടി ഇനിയയാണ് നായിക. ഒപ്പം മിയ ജോര്‍ജ്. സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരോളിന്റെ അഡാര്‍ പോസ്റ്റര്‍
ഇതുവരെ ഇറങ്ങിയതില്‍ നിന്നും മമ്മൂട്ടിയുടെ പരോളിന്റെ ഏറ്റവും അഡാറ് പോസ്റ്റായിരുന്നു. നമുക്കൊരു സഖാവ് വരാനുണ്ടെന്ന് പറഞ്ഞേക്ക്...

രണ്ടും കല്‍പ്പിച്ചാണ്..
പുറത്ത് വന്ന പോസ്റ്ററുകളില്‍ മമ്മൂട്ടിയുടെ നില്‍പ്പ് കണ്ടാല്‍ തന്നെ ഒരു കാര്യം മനസിലാവും. ഇക്ക രണ്ടും കല്‍പ്പിച്ച് തന്നെയാണ്..

സഖാവിന്റെ എന്‍ട്രി
കൊച്ചു സഖാക്കന്മാരുടെ ഊഴം കഴിഞ്ഞു. ഇനിയാണ് യഥാര്‍ത്ഥ സഖാവിന്റെ എന്‍ട്രി. സഖാവ് അലക്സ് മെഗാസ്റ്റാര്‍ മമ്മൂട്ടി വെയ്റ്റിംഗ് ഫോര്‍ മാര്‍ച്ച് 31.

കാത്തിരുന്നോ..
ഇക്കയുടെ അഡാറ് ഫാമിലിയും ക്ലാസും മാസുമായിട്ടാണ് പരോളിന്റെ വരവ്.. എല്ലാരും കാത്തിരുന്ന് കണ്ടോ..

പട്ടികയിലേക്ക്
മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിരുന്ന സഖാക്കന്മാരുടെ പട്ടികയിലേക്ക് ഇനി സഖാവ് അലക്സ് എന്ന പേര് കൂടി ചേര്‍ക്കാം.

ഇക്ക ഫാന്‍
പരോളിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ കണ്ട കമ്മ്യൂണിസ്റ്റായ മമ്മൂക്കയുടെ ഫാന്‍സിന് പിന്നെ ചുറ്റുമുള്ളതൊന്നും കാണുന്നുണ്ടാവില്ല.

ഇഷ്ടമാണ് എല്ലാവര്ക്കും..
കൈയിലെ ചുവന്ന കൊടിയും പിന്നെ ഇക്കയും എന്തോ ഇഷ്ടമാണ് എല്ലാവര്ക്കും.

പടം കസറും
മമ്മൂക്കയോടൊപ്പം സിദ്ദിഖ് ഇക്കയും കൂടി ആവുമ്പോള്‍ പരോള്‍ കസറുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല..

കിടിലോസ്ക്കി ഐറ്റം
മമ്മൂക്ക, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സുധീര്‍ കരമന.. അപ്പോള്‍ പറഞ്ഞ് വരുന്നത് മാര്‍ച്ച് അവസാനം ഒരു കിടിലോസ്ക്കി ഐറ്റം വരുന്നുണ്ടെന്നാണ്...

ഫാമിലിക്കും കാണാം..
മമ്മൂക്കയുടെ പരോള്‍ മാസും ക്ലാസും മാത്രമല്ല പാമിലിക്കും ഒരു ഒന്നൊന്നര വിരുന്ന് തന്നെയാണ്.

പരോളിന് വരുന്നുണ്ട്..
ദുല്‍ഖറിന്റെ മകളെ കാണുന്നവര്‍ കുട്ടിയുടെ ഉപ്പാപ്പ എവിടെ പോയി എന്ന് ചോദിച്ചാല്‍ ഇനി പരോളിന് വരുന്നുണ്ടെന്ന് മാത്രമെ പറയാനുണ്ടാവു..

പരോളിനായി കാത്തിരിക്കാം
സിനിമയില്‍ നിന്നും പുറത്ത് വിടുന്ന ഒരോ സ്റ്റിലും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്. അതിനാല്‍ സഖാവ് അലക്സിന്റെ പരോളിനായി കാത്തിരിക്കാം.

ഫസ്റ്റും സെക്കന്‍ഡും ഹാഫ്..
ഫസ്റ്റ് ഹാഫില്‍ ജയില്‍ പുള്ളിയായ ക്ലാസുമായി മമ്മൂക്ക. സെക്കന്‍ഡ് ഹാഫില്‍ പരോളിനിറങ്ങിയ മാസുമായി മമ്മൂട്ടിയുടെ പരോള്‍.

ഞാന്‍ കാത്തിരിക്കുന്നത്
മറ്റുള്ളവര്‍ കാത്തിരിക്കുന്നത് സഖാവായ മമ്മൂക്കയെ കാണാന്‍ ആണെങ്കില്‍ ഞാന്‍ കാത്തിരിക്കുന്നത് ജയിലില്‍ നിന്നും പരോളിനിറങ്ങുന്ന മമ്മൂക്കയെ കാണാനാണ്.

കംപ്ലീറ്റ് എന്റര്‍ടെയിനര്‍
മാസും ക്ലാസും എല്ലാം ഒരു കുടക്കീഴില് അണിയിച്ചൊരുക്കിയ ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ തന്നെയായിരിക്കും പരോള്‍.

കുടുംബ പ്രേക്ഷകര്‍
അങ്ങനെ എപ്പോഴോ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് നഷ്ടപ്പെട്ട മമ്മൂട്ടി എന്ന നടന്റെ തിരിച്ചുവരവ് പരോളിലൂടെ കാണാം..

വല്ല്യേട്ടന്റെ ഊഴം
കുട്ടി സഖാക്കന്മാരെല്ലാം വന്ന കഴിഞ്ഞു.. ഇനിയാണ് വല്ല്യേട്ടന്റെ ഊഴം. സഖാവ് അലക്സിന്റെ ഊഴം.

കഴിഞ്ഞ മാര്‍ച്ചും ഈ മാര്‍ച്ചും
കഴിഞ്ഞ മാര്‍ച്ചില്‍ ഡേവിഡ്, റോയല്‍ ലുക്കില്‍ മാസ്&ക്ലാസ് റോള്‍ ആയി വന്ന് ബ്ലോക്ബസ്റ്റര്‍ അടിച്ചോണ്ട് പോയി. ഈ മാര്‍ച്ചില്‍ തനി നാടന്‍ ലുക്കില്‍ ഒരു അഡാറ് ഫാമിലിയും, മാസ്&ക്ലാസ് ആയി സഖാവ് അലക്സ് വരും.

തുടര്‍ച്ച തന്നെ..
ജയില്‍ പുള്ളിയായി വന്ന് അഭിനയിച്ചപ്പോഴെല്ലാം മമ്മൂക്ക നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ടായിരുന്നു. അതിന്റെ മികച്ച തുടര്‍ച്ച തന്നെയായിരിക്കും പരോള്‍ എന്ന സിനിമയും എന്നതില്‍ സംശയമില്ല.

ഇതില്‍ കൂടുതല്‍ എന്ത് വേണം
അച്ഛനാണ് സഹോദരനാണ് ഭര്‍ത്തവാണ്. നാട്ടുകാര്‍ക്ക് എല്ലാമെല്ലാമായ സഖാവാണ് മമ്മൂക്ക. ഇതില്‍ കൂടുതല്‍ എന്ത് വേണം ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍.

സഖാവ് നെട്ടൂരാന്‍
അടുത്ത കാലത്തിറങ്ങിയ സഖാക്കന്മാരുടെ സിനികളെല്ലാം മികച്ചതാണ്. ഇനി വരാനിരിക്കുന്ന സഖാവ് അലക്സും പൊളിക്കും. എന്നാല്‍ ആരൊക്കെ വന്നാലും സഖാവ് ഞെട്ടൂരാന്റെ തട്ട് എപ്പോഴും താഴ്ന്നിരിക്കുകയുള്ളു.

ഇത് പൊളിക്കും!
ഫാന്‍സിന് ആഘോഷിക്കാന്‍ പറ്റിയ സിനിമ, ഫാമിലിക്ക് പറ്റിയ പടം, കട്ട സഖാവ് എന്നിങ്ങനെ പരോള്‍ പൊളിച്ചിരിക്കും.

വേറെ ലെവലാണ്
കണ്ണുകളുടെ പ്രൊട്ടക്ഷന്‍ വേണ്ടി കൂളിംഗ് ഗ്ലാസ് വെക്കു്ന മെഗാസ്റ്റാറിനെ അല്ല, ഇങ്ങനെ സിംപിള്‍ കഥാപാത്രങ്ങളുമായി വിസ്മയിപ്പിച്ച് വേറെ ലെവലിലേക്കാണ് മമ്മൂക്ക എത്തിക്കുക.

ഒരേ ഒരു മൂവി
ഈ അടുത്തകാലത്തായി വെറും സ്റ്റില്‍സ് കൊണ്ട് മാത്രം ഒരു പടത്തിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ഒരേ ഒരു സിനിമയാണ് പരോള്‍.
101 നമ്പറില്‍ മമ്മൂട്ടി തടവുപുള്ളിയായി പരോളിനിറങ്ങി! ജയിലിനുള്ളിലും ഇക്കയുടെ മാസുമായി പരോള്‍..
ഒന്ന് കണ്ണിറുക്കി കാണിച്ചെന്ന് കരുതി പ്രിയ വാര്യര്‍ക്കെതിരെ കേസെടുക്കാനൊന്നും പറ്റില്ല!
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ... വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് ട്രെയിലര്‍!