5 ഹിറ്റ് സിനിമകള്‍, 100 കോടി! മമ്മൂട്ടിയ്ക്ക് ഇക്കൊല്ലം രാശിയാണ്, പതിനെട്ടാംപടിയുടെ ആദ്യദിന കളക്ഷന്‍
പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട, എന്നിങ്ങനെ മമ്മൂട്ടിയുടെതായി പിറന്ന നാല് സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയ കാഴ്ചയാണ് അടുത്ത കാലത്തായി കണ്ട് വന്നത്. മൂന്ന് ഇന്‍ഡസ്ട്രികളിലായി നാല് ഹിറ്റ് സിനിമകളുമായി മുന്നേറുന്നതിനിടെയാണ് മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം കൂടി എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് കഴിഞ്ഞ ദിവസം റിലീസിനെത്തിയത്. നായക സമാനമായ അതിഥി വേഷമാണെങ്കിലും 38 മിനുറ്റോളം മമ്മൂട്ടി നിറഞ്ഞ് നിന്നു.
കേരളത്തില്‍ ഇരുന്നൂറിന് മുകളില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ പതിനെട്ടാം പടിയുടെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍ എത്രത്തോളം ഉണ്ടെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ഔദ്യോഗികമല്ലാത്ത കളക്ഷന്‍ വിവരം പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഒട്ടാകെ രണ്ട് മുതല്‍ മൂന്ന് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.

പതിനെട്ടാം പടിയുടെ നിര്‍മാതാവോ സംവിധായകനോ അടക്കം ആരും ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. എങ്കിലും പതിനെട്ടാം പടിയ്ക്ക് ലഭിച്ച പോസിറ്റീവ് റിവ്യൂ വരും ദിവസങ്ങളില്‍ വലിയൊരു സാമ്പത്തിക വരുമാനമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പതിനെട്ടാം വയസില്‍ എത്തി നില്‍ക്കുന്ന ഒരു കുട്ടം ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്ന പരിണാമത്തിന്റെ കഥ പറയുന്ന ചിത്രം കിടിലനൊരു ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
2 മണിക്കൂര്‍, 40 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അറുപതിന് മുകളില്‍ പുതുമുഖങ്ങളാണ് അണിനിരന്നത്. മാത്രമല്ല പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, മാലാപാര്‍വ്വതി, അഹാന കൃഷ്ണ, പ്രിയാമണി, തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications