മമ്മൂട്ടിയുടെ മൊഞ്ചൊന്നും പോയി പോവൂലാ, മാസ് ലുക്കില്‍ ഇക്ക വീണ്ടും!ജോണ്‍ എബ്രഹാം പാലക്കൽ മിന്നിക്കും

Recommended Video

മാസ് ലുക്കില്‍ ഇക്ക വീണ്ടും | filmibeat Malayalam

2019 ന്റെ തുടക്കം തന്നെ മമ്മൂട്ടി മിന്നിച്ചിരിക്കുകയാണ്. യാത്ര, പേരന്‍പ് എന്നിങ്ങനെ അന്യഭാഷകളിലായി രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയത്. രണ്ടും തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തിയിരുന്നവയാണ്. എന്നാല്‍ ഇനി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയെ കുറിച്ചുള്ള ആവേശത്തിലാണ് ആരാധകര്‍.

വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുന്നതിനാല്‍ ഓരോ ദിവസവും മധുരരാജയുടെ ഫോട്ടോസ് വന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പതിനെട്ടാം പടി എന്ന സിനിമയില്‍ നിന്നുമായിരുന്നു ആരാധകരെ ആവേശത്തിലാക്കുന്ന ഒരു ചിത്രം പുറത്ത് വന്നത്.

മമ്മൂട്ടിയുടെ പതിനെട്ടാംപടി

മമ്മൂട്ടിയുടെ പതിനെട്ടാംപടി

തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന സിനിമയില്‍ നിന്നുമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് പുറത്ത് വന്നത്. മമ്മൂട്ടി കൂടി ഉള്‍പ്പെടുന്ന ഏതാനും രംഗങ്ങള്‍ അതിരപ്പള്ളിയിലും സമീപ പരിസരങ്ങളിലുമായിട്ടാണ് നടക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് വൈറലാവുന്നത്.

പ്രായത്തില്‍ ഒരു മാറ്റവുമില്ല

പ്രായത്തില്‍ ഒരു മാറ്റവുമില്ല

അറുപത്തിയേഴ് വയസ് ആയെങ്കിലും മുപ്പതിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോള്‍ വന്ന പതിനെട്ടാം പടിയിലെ മമ്മൂട്ടിയെ കണ്ടപ്പോഴും ആരാധകര്‍ക്ക് പറയാനുള്ളതും അത് തന്നെയാണ്. മമ്മൂട്ടിയ്ക്ക് വീണ്ടും പ്രായം കുറഞ്ഞത് പോലെയുണ്ടെന്നാണ് പൊതുവേയുള്ള കമന്റുകള്‍. ഇത് മാത്രമല്ല മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും പുറത്ത് വന്നിരുന്നു.

 ജോണ്‍ എബ്രഹാം പാലക്കല്‍

ജോണ്‍ എബ്രഹാം പാലക്കല്‍

ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. നായക സമാനമായ അതിഥി വേഷമായിരിക്കും പതിനെട്ടാംപടിയിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് സൂചന. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പതിനെട്ടാംപടി. ഇതുവരെ മലയാളത്തില്‍ വന്നത് പോലെ അല്ലാത്ത കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കുമിതെന്നും സൂചനയുണ്ട്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്.

 വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

മമ്മൂട്ടി മാത്രമല്ല 60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാംപടി അണിനിരക്കുന്നുണ്ട്. അവര്‍ക്കൊപ്പം പൃഥ്വിരാജും ടൊവിനോ തോമസും തമിഴ് നടന്‍ ആര്യയും ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മൂന്ന് പേരും അതിഥി വേഷത്തിലെത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ലെങ്കിലും സിനിമ പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പൃഥ്വിരാജും ടൊവിനോയും ഏപ്രിലോട് കൂടി ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ബിജു സോപാനം, സാനിയ അയ്യപ്പന്‍, എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 അതിജീവനത്തിന്റെ കഥയാണ്!!

അതിജീവനത്തിന്റെ കഥയാണ്!!

ഇന്നത്തെ കേരള സമൂഹം അത്യാവശ്യമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. പതിനെട്ടാം പടി കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമയാണെന്നാണ് കാര്യത്തില്‍ സംശയമില്ല. നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയെ കുറിച്ചുള്ള സൂചനകള്‍ ശങ്കര്‍ രാമകൃഷ്ണന്‍ നല്‍കിയിരുന്നു. നിങ്ങളെ പോലെയുള്ളവരുടെ അതിജീവനത്തിന്റെ കഥയാണെന്നായിരുന്നു സിനിമയെ കുറിച്ച് പരിപാടിയില്‍ സംവിധായകന്‍ പറഞ്ഞത്. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമായിരിക്കും സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X