twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്! ഇനി സംഭവിക്കുന്നതും വിസ്മയമാണ്! വമ്പന്മാരെ അണിനിരത്തി പതിനെട്ടാംപടി

    |

    Recommended Video

    മമ്മൂട്ടിയ്ക്കൊപ്പം പൃഥ്വിരാജ്! ഇനി സംഭവിക്കുന്നതും വിസ്മയമാണ്!

    പേരന്‍പ്, യാത്ര, മധുരരാജ എന്നിങ്ങനെ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍ ഇതിനകം തിയറ്ററുകളിലേക്ക് എത്തി. നല്ല അഭിപ്രായം സ്വന്തമാക്കിയ സിനിമകള്‍ ബോക്‌സോഫീസില്‍ സാമ്പത്തിക ലാഭം നേടിയിട്ടാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. മധുരരാജ ഇപ്പോഴും തുടരുകയാണ്. അതേ സമയം ഈദിന് മുന്നോടിയായി ജൂണില്‍ വേറെയും സിനിമകള്‍ റിലീസിനെത്തുകയാണ്. ഉണ്ട എന്ന ചിത്രം ജൂണ്‍ ആദ്യ ആഴ്ച എത്തുമ്പോള്‍ അവസാന ദിവസത്തിലായി പതിനെട്ടാം പടി എത്തുമെന്നാണ് പുതിയ വിവരം.

     ബോള്‍ഡ് മാത്രമല്ല,പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്! നടിയെ അഭിനന്ദിച്ച് ഷഹബാസ് അമന്‍ ബോള്‍ഡ് മാത്രമല്ല,പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്! നടിയെ അഭിനന്ദിച്ച് ഷഹബാസ് അമന്‍

    പതിനെട്ടാം പടിയെ കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ലിറിക്കല്‍ വീഡിയോ മമ്മൂട്ടി പുറത്ത് വിട്ടിരിക്കുകയാണ്. ബീമപള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഈ പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ആളെ കുറിച്ചാണ് ഇനി പറയാനുള്ളത്. ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന പേര് സ്വന്തമാക്കി ഒരാളാണ് ഈ മനോഹരമായ പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത്.

     മമ്മൂട്ടിയുടെ പതിനെട്ടാം പടി

    മമ്മൂട്ടിയുടെ പതിനെട്ടാം പടി

    തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നായക സമാനമായ അതിഥി വേഷമായിരിക്കും പതിനെട്ടാംപടിയിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് സൂചന. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

     പാട്ടിന് പിന്നില്‍ ഒരാളുണ്ട്!

    പാട്ടിന് പിന്നില്‍ ഒരാളുണ്ട്!

    നോമ്പു കാലത്ത് പതിനെട്ടാം പടിയില്‍ നിന്നും പുറത്ത് വന്ന പാട്ടിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ മരുമകനായ എഎച്ച് കാഷിഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിനായക് ശശി കുമാറിന്റേതാണ് വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിജയ് ചിത്രം മെര്‍സല്‍, ബിയോണ്ട് ദ ക്ലൗഡ്‌സ്, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് എആര്‍ റഹ്മാനൊപ്പം കാഷിഫും സംഗീത സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ജ്യോതിക നായികയായിട്ടെത്തിയ കാട്രിന്‍ മൊഴി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി കാഷിഫ് എത്തുന്നത്. മലയാളത്തിലേക്കുള്ള വരവ് എന്തായാലും പ്രേക്ഷക ഹൃദയം കൈയടക്കുന്ന ഗാനവുമായിട്ടാണ്.

     റിലീസിനൊരുങ്ങുകയാണ്

    റിലീസിനൊരുങ്ങുകയാണ്

    പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പതിനെട്ടാം പടി ജൂണ്‍ അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്. ജൂണ്‍ 28 ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ജൂലൈ ആദ്യ ആഴ്ചകളിലേക്കും സിനിമയുടെ റിലീസ് വൈകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

      വമ്പന്‍ താരങ്ങള്‍

    വമ്പന്‍ താരങ്ങള്‍

    മമ്മൂട്ടി മുഴുനീള കഥാപാത്രമല്ലെന്നും അതിഥി വേഷത്തിലായിരിക്കും പതിനെട്ടാം പടിയില്‍ എത്തുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം 60 ല്‍ അധികം പുതുമുഖങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ടെന്ന് കാര്യം സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ആരാധകരെ ആകര്‍ഷിച്ചത് പൃഥ്വിരാജും ചിത്രത്തില്‍ ഉണ്ടെന്നുള്ളതാണ്. ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയ ആനന്ദ്, മാലാ പാര്‍വ്വതി, സാനിയ അയ്യപ്പന്‍, മുത്തുമണി, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

     കഥ ഇഷ്ടപ്പെടും

    കഥ ഇഷ്ടപ്പെടും

    തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ത്രസിപ്പിക്കാനും ബോക്‌സോഫീസില്‍ സാമ്പത്തിക ലാഭമുണ്ടാക്കാനും പതിനെട്ടാം പടിയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമയാണെന്നാണ് സൂചന. നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയെ കുറിച്ചുള്ള സൂചനകള്‍ ശങ്കര്‍ രാമകൃഷ്ണന്‍ നല്‍കിയിരുന്നു. നിങ്ങളെ പോലെയുള്ളവരുടെ അതിജീവനത്തിന്റെ കഥയാണെന്നായിരുന്നു സിനിമയെ കുറിച്ച് പരിപാടിയില്‍ സംവിധായകന്‍ പറഞ്ഞത്. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമായിരിക്കും സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്ന കാര്യം വ്യക്തമാണ്.

    ലിറിക്കല്‍ വീഡിയോ

    English summary
    Mammootty's pathinettam padi lyrical video out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X