പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ എന്ത് സംഭവിക്കും? പതിനെട്ടാം പടിയ്ക്ക് വമ്പന്‍ വരവേല്‍പ്പ്,

വീണ്ടുമൊരു താരസംഗമത്തിന് മലയാള സിനിമ വേദിയായിരിക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന പതിനെട്ടാം പടി റിലീസിനെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം ആരാധകര്‍ ആവേശത്തിലായിരുന്നു. കാര്യമായ പ്രമോഷന്‍ ഒന്നും നടക്കാത്തത് കൊണ്ട് സിനിമയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അതീവ രഹസ്യമായി തുടര്‍ന്നു. റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകളും ട്രെയിലറും പുറത്ത് വരുന്നത്.

mammootty-s-pathinettam-padi

ഒത്തിരി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നതിലും വെടിക്കെട്ട് സാധാനമാണ് പതിനെട്ടാം പടി എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ട്രെയിലര്‍ ഹിറ്റായി. ഇന്നിപ്പോള്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം വരുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ആദ്യ പകുതി കഴിയുമ്പോള്‍

പതിനെട്ടാം പടിയുടെ നിര്‍മാണവും പാട്ടുകളും മനോഹരമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മികച്ച കാസ്റ്റിംഗ്, ആദ്യ പകുതി കഴിയുമ്പോള്‍ സിനിമയെ കുറിച്ച് പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

ആരാധകരുടെ തിരക്ക്

പതിനെട്ടാം പടിയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ ആരാധകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

നീളം കൂടുതലാണോ?

പതിനെട്ടാം പടിയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ ആദ്യം ചൂണ്ടി കാണിക്കുന്ന കാര്യം സിനിമയുടെ ഫസ്റ്റ് ഹാഫ് നീളം കൂടി പോയെന്നുള്ളതാണ്. 1.30 മണിക്കൂറുകളോളം ദൈര്‍ഘ്യമാണ് ആദ്യ പകുതിയിലുള്ളത്. എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.

യൂത്തിന് ഇഷ്ടപ്പെടും!

പതിനെട്ടാം പടിയുടെ ഫസ്റ്റ് ഹാഫ് അടിപൊളിയാണെന്നും യൂത്തിനെ ഉദ്ദേശിച്ചാണ് സിനിമയുടെ കഥ പറഞ്ഞ് പോവുന്നതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

ക്ലൈമാക്‌സ് പൊളിച്ചു

സെക്കന്‍ഡ് ഹാഫ് അതി മനോഹരവും സൂപ്പര്‍ ക്ലൈമാക്‌സുമാണ് പതിനെട്ടാം പടിയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. മമ്മൂക്കയുടെ അടുത്ത ബ്ലോക്ക്ബസ്റ്ററാണിതെന്നാണ് ആരാധകര്‍ പറയുന്നത്. കേരള ബോക്‌സോഫീസില്‍ നല്ല ഓക്യുപന്‍സിയോടെയാണ് പതിനെട്ടാം പടി യാത്ര തുടങ്ങിയിരിക്കുന്നത്.

ബിഗ് റിലീസിനെത്തിയ ചിത്രം

ബിഗ് റിലീസിനെത്തിയ ചിത്രം

2 മണിക്കൂര്‍, 40 മിനുറ്റ് ദൈര്‍ഘ്യമുള്ള പതിനെട്ടാം പടി കേരളത്തില്‍ 200 ഓളം തിയറ്ററുകളിലാണ് റിലീസിനെത്തിയിരിക്കുന്നത്. രാവിലെ 9 മണിയോടെയാണ് ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്റ്റൈലിഷ് കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. നായക സമാനമായ അതിഥി വേഷമണിത്. സോഷ്യല്‍ മീഡിയ വഴി സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ വന്ന രിക്കുകയാണ്.

  പതിനെട്ടാം പടി

പതിനെട്ടാം പടി

കിടിലനൊരു ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന പതിനെട്ടാം പടി അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. പതിനെട്ടാം വയസില്‍ എത്തി നില്‍ക്കുന്ന ഒരു കുട്ടം ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്ന പരിണാമത്തിന്റെ കഥയാണിത്. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, മാലാപാര്‍വ്വതി, അഹാന കൃഷ്ണ, പ്രിയാമണി, തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ശ്രദ്ധേയമായ കാര്യം അറുപതിന് മുകളില്‍ പുതുമുഖങ്ങള്‍ ചിത്രത്തിലുണ്ടെന്നുള്ളതാണ്. ഇതില്‍ പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X