ഫെബ്രുവരിയില്‍ 2 ചിത്രങ്ങള്‍, മാര്‍ച്ചില്‍ വേറെയും! മമ്മൂട്ടി രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്!!!

Recommended Video

പതിനെട്ടാം പടി മാർച്ചിലെത്തും | filmibeat Malayalam

2018 നെക്കാളും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് 2019 അനുഗ്രഹമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ വര്‍ഷം ജനുവരിയില്‍ മമ്മൂട്ടിയുടെ സിനിമകള്‍ ഒന്നുമില്ലെങ്കിലും ഫെബ്രുവരിയിലെത്തുന്നത് രണ്ട് സിനിമകളാണ്. തമിഴ്, തെലുങ്ക് എന്നിങ്ങനെ രണ്ട് ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള പിന്തുണയോടെയാണ് സിനിമകള്‍ റിലീസിനൊരുങ്ങുന്നത്.

യാത്രയ് എന്ന തെലുങ്ക് ചിത്രത്തിനും പേരന്‍പ് എന്ന തമിഴ് ചിത്രത്തിനും കേരളത്തിലും വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മാര്‍ച്ചില്‍ മലയാളത്തില്‍ പിറക്കാന്‍ പോവുന്ന മറ്റൊരു സിനിമയായിരിക്കും ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് വീശുന്നതെന്നാണ് സൂചന. സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 പതിനെട്ടാംപടി

പതിനെട്ടാംപടി

തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന സിനിമയാണ് പതിനെട്ടാംപടി. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എത്തി ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് പതിനെട്ടാം പടിയുടെ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടിയ്‌ക്കൊപ്പം 60 ല്‍ അധികം പുതുമുഖങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്ന കാര്യം സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

 റിലീസിനൊരുങ്ങുന്നു

റിലീസിനൊരുങ്ങുന്നു

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പതിനെട്ടാംപടി റിലീസിനൊരുങ്ങുകയാണെന്നാണ് പറയുന്നത്. മാര്‍ച്ച് 21 നായിരിക്കും സിനിമയുടെ റിലീസ്. സിനിമയിലെ മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് നേരത്തെ ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഈ ഫോട്ടോസ്.

 മിന്നിക്കാനൊരുങ്ങി മമ്മൂട്ടി

മിന്നിക്കാനൊരുങ്ങി മമ്മൂട്ടി

ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കരിയറില്‍ മമ്മൂട്ടി ഇതുവരെ ചെയ്യാത്തൊരു വേഷമായിരിക്കും പതിനെട്ടാംപടിയിലുള്ളത്. നായക സമാനമായ അതിഥി വേഷമാണ് പതിനെട്ടാംപടിയിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രചരിച്ച വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. മലയാളത്തിലെ കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കുമിത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്.

 സിനിമയുടെ ഇതിവൃത്തം

സിനിമയുടെ ഇതിവൃത്തം

ഇന്നത്തെ കേരള സമൂഹം അത്യാവശ്യമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമ ചിലരുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ഇക്കാര്യം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമായിരിക്കും സിനിമയിലൂടെ പറയുന്നതെന്ന കാര്യം വ്യക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X