For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി മമ്മൂട്ടിയും പിള്ളേരും! മരണമാസ് ഡയലോഗുമായി ജോണ്‍ അബ്രഹാം പാലക്കല്‍!

  |
  18am Padi Official Trailer Reaction | Mammootty | Prithviraj Sukumaran | Shanker Ramakrishnan

  മമ്മൂട്ടി ചിത്രങ്ങള്‍ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറയുന്നത് പതിവാണ്. വമ്പന്‍ ആരാധക പിന്തുണ ഉള്ളതിനാല്‍ കൂടുതല്‍ പ്രമോഷന്‍ നടത്തേണ്ട ആവശ്യവുമില്ല. പതിനെട്ടാം പടി എന്ന ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങളും അതുപോലെയാണ്. സിനിമയുടെ പ്രമേയം എന്താണെന്ന് ഇതുവരെ സൂചന നല്‍കാത്ത അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ ഇറക്കി ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

  ജൂണ്‍ 27 വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി കൊണ്ടാണ് പതിനെട്ടാം പടി യാത്ര തുടങ്ങിയിരിക്കുന്നത്. റിലീസിന് കൃത്യം ഒരാഴ്ച ബാക്കി നില്‍ക്കവേയാണ് ട്രെയിലറുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് എന്‍ട്രിയും മരണമാസ് ഡയലോഗുകളും കൊണ്ട് സമ്പുഷ്ടമാണ് പതിനെട്ടാം പടി. അതിവേഗം വൈറലായ ട്രെയിലറിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ ഇങ്ങനെയാണ്.

  ഇന്റര്‍നെറ്റ് നിശ്ചലം

  ഇന്റര്‍നെറ്റ് നിശ്ചലം

  ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പതിനെട്ടാം പടിയുടെ ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെയും പണക്കാരുടെ മക്കള്‍ പഠിക്കുന്ന പ്രൈവറ്റ് സ്‌കൂളിലെയും കുട്ടികള്‍ തമ്മിലുള്ള ശത്രുതയുടെ കഥയുമായിട്ടാണ് സിനിമ വരുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്നത്. പൃഥ്വിരാജും മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമെല്ലാം ട്രെയിലറില്‍ നിറഞ്ഞ് നിന്നു. 'അതൊരു വലിയ കഥയാണ് മോനെ, പറഞ്ഞ് തുടങ്ങിയാല്‍ പത്ത് മുപ്പത് കൊല്ലത്തെ കണക്ക് പറയേണ്ടി വരും' എന്ന മമ്മൂട്ടിയുടെ മാസ് ഡയലോഗും ട്രെയിലറിലുണ്ട്. പതിനെട്ടാം പടി പ്രതീക്ഷിച്ചതിലും നൂറ് മടങ്ങ് മുകളിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

  വീണ്ടും ഹിറ്റടിക്കാന്‍ മമ്മൂട്ടി

  വീണ്ടും ഹിറ്റടിക്കാന്‍ മമ്മൂട്ടി

  ഈ വര്‍ഷം നാല് ഹിറ്റ് സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രമാണ് പതിനെട്ടാം പടി. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത തിയറ്ററുകളിലേക്ക് എത്തുന്ന കന്നി ചിത്രമാണിത്. സിനിമയുടെ കഥയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്ത് വിടാതെ സൂക്ഷിച്ച അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറിലുടെ ഒരു വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത 65 ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളായി കാണിച്ചിരിക്കുന്ന ഓരോരുത്തരും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് അതിശയിപ്പിച്ചിരിക്കുകയാണ്.

   സ്റ്റൈലിഷായി മെഗാസ്റ്റാര്‍

  സ്റ്റൈലിഷായി മെഗാസ്റ്റാര്‍

  കുറച്ച് കാത്തിരിക്കേണ്ടി വന്നെങ്കിലും കിട്ടിയത് അന്യായ ഐറ്റം തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നായക സമാനമായ അതിഥി വേഷത്തിലൂടെ കരിയറില്‍ മമ്മൂട്ടി ഇതുവരെ ചെയ്യാത്തൊരു വേഷമായിരിക്കും പതിനെട്ടാം പടിയിലുള്ളത്. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ് വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ട്രെയിലറില്‍ കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെങ്കിലും അതിന് പിന്നില്‍ പഴയൊരു ചരിത്രം ഉണ്ടായിരിക്കുമെന്നാണ് സൂചന.

   കിടിലന്‍ മേക്കോവറുകള്‍

  കിടിലന്‍ മേക്കോവറുകള്‍

  മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള തുടങ്ങി പതിനെട്ടാം പടിയിലെത്തുന്ന മുന്‍നിര താരങ്ങളെല്ലാം പുതിയൊരു ഗെറ്റപ്പാണ് പരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇവരെക്കാള്‍ ഞെട്ടിച്ചത് നടി സാനിയ അയ്യപ്പനായിരുന്നു. സ്‌കുള്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലെത്തുന്ന സാനിയ മേക്കോവര്‍ നടത്തി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയില്‍ എത്തിയിരിക്കുകയാണ്. ലൂസിഫറിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച സാനിയയ്ക്ക് അന്നേ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നടി മിന്നിച്ചെന്നാണ് ആരാധകര്‍ക്കും ട്രോളന്മാര്‍ക്കും പറയാനുള്ളത്.

   ഇതൊരു വിസ്മയമാവും

  ഇതൊരു വിസ്മയമാവും

  ആക്ഷന് പ്രധാന്യം കൊടുക്കുന്ന സിനിമയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്. പുറത്ത് വന്ന ട്രെയിലറില്‍ സംഘട്ടനങ്ങള്‍ക്ക് എത്രത്തോളം പ്രധാന്യമുള്ള രംഗങ്ങള്‍ ഉണ്ടാവുമെന്ന സൂചനയുണ്ട്. എന്തായാലും മലയാളക്കരയെ വീണ്ടും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് സിനിമയാണ് നിര്‍മാണം. മനോജ് കെ ജയന്‍, തമിഴ് നടന്‍ ആര്യ, ആഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, പ്രിയാമണി, മണിയന്‍പിള്ള രാജു, നന്ദു, മാലാപാര്‍വ്വതി, എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. എആര്‍ റഹ്മാന്റെ മരുമകനായ എഎച്ച് കാഷിഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിനായക് ശശി കുമാറിന്റേതാണ് വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

  English summary
  Mammootty's pathinettam padi trailer hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X