twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ്! പഴശ്ശിരാജയായി താരം അവതരിച്ചിട്ട് 10 വര്‍ഷം! ഇനിയാണ് 'മാമാങ്കം'!

    |

    Recommended Video

    Mammootty's Pazhassiraja Turns 10 years | FilmiBeat Malayalam

    മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ പഴശ്ശിരാജ തിയേറ്ററുകളിലേക്കെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 10 വര്‍ഷത്തിനിപ്പുറം വീണ്ടുമൊരു ചരിത്ര സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായ മാമാങ്കം നവംബര്‍ 28ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തമിഴ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് തെലുങ്കിലേക്ക് കടന്നത്.

    പഴശ്ശിരാജയ്ക്ക് ശേഷം മെഗാസ്റ്റാറിന്റേതായെത്തുന്ന മാമാങ്കത്തെക്കുറിച്ച് വന്‍പ്രതീക്ഷയാണ് ആരാധകര്‍ക്ക്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പഴശ്ശിരാജയെന്ന ഇതിഹാസ ചിത്രത്തിന് 10 വയസ്സ് തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിരനൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സാമ്പത്തികപരമായും ലാഭമായിരുന്നു ഈ സിനിമയെന്ന് ഗോകുലും ഗോപാലന്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഗോകുലം മൂവീസ് ബാനറിലാണ് ഈ സിനിമ നിര്‍മ്മിച്ചത്.

    ഞാനെന്തിന് ഈ സിനിമയില്‍? പ്രിയദര്‍ശനോട് പ്രണവ് ചോദിച്ചത്! മരക്കാറില്‍ വരുന്നതിന് മുന്‍പ് സംഭവിച്ചത്?ഞാനെന്തിന് ഈ സിനിമയില്‍? പ്രിയദര്‍ശനോട് പ്രണവ് ചോദിച്ചത്! മരക്കാറില്‍ വരുന്നതിന് മുന്‍പ് സംഭവിച്ചത്?

     10 വര്‍ഷം പിന്നിട്ടു

    പഴശ്ശിരാജയെക്കുറിച്ചുള്ള കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പഴശ്ശിരാജ റിലീസ് 10 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇക്കാര്യം ആഘോഷമാക്കിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ചരിത്ര സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. മേക്കിംഗിലും അവതരണത്തിലുമുള്ള പ്രത്യേകതയും ചിത്രത്തിന് മുതല്‍ക്കൂട്ടായിരുന്നു. ഒഎന്‍വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂര്‍ എന്നിവരുടെ വരികള്‍ക്ക് ഇളയരാജയായിരുന്നു സംഗീതമൊരുക്കിയത്.

    മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ്

    മമ്മൂട്ടിയുടെ കരിയറിലെ കഥാപാത്രങ്ങളെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍ ഒരിക്കലും മാറ്റിനിര്‍ത്താന്‍ പറ്റാത്ത കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലേത്. നേരത്തെ ഒരുവടക്കന്‍ വീരഗാഥയ്ക്ക് വേണ്ടിയും ഇതേ കൂട്ടുകെട്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ഇത്. 27 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. പഴശ്ശിരാജ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

    വന്‍താരനിര

    ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയായിരുന്നു എല്ലാവരും മുന്നേറിയത്. എടച്ചേന കുങ്കന്റെ വേഷം അവതരിപ്പിക്കുന്നതിനായി സുരേഷ് ഗോപിയെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം ഈ വേഷം സ്വീകരിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ സിനിമ സ്വീകരിക്കാനാവില്ലെന്നും കരിയറിലെ വലിയ നഷ്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    സുമന്റെ അരങ്ങേറ്റം

    പഴയന്‍വീടം ചന്തുവാകുന്നതിനായി ബിജു മേനോനെ സമീപിച്ചിരുന്നുവെങ്കിലും താരം ഈ അവസരം സ്വീകരിച്ചിരുന്നില്ല. സുമനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശരത് കുമാര്‍, മനോദ് കെ ജയന്‍, സുരേഷ് കൃഷ്ണ, പത്മപ്രിയ, കനിഹ, തിലകന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ദേവന്‍, ലാലു അലക്‌സ്, ക്യാപ്റ്റന്‍ രാജു, തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.

    നായികയായി കനിഹ

    ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച കനിഹയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. പഴശ്ശിരാജയിലെ കനിഹയെക്കുറിച്ചോര്‍ക്കുമ്പോള്‍ കുന്നത്തെ കൊന്നയ്ക്കും എന്ന ഗാനമാണ് ആദ്യം മനസ്സിലേക്ക് വരുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

    English summary
    Mammootty's Pazhassiraja Release Turns 10 years.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X