മമ്മൂക്ക ബോക്‌സോഫീസ് തകര്‍ക്കും, പേരന്‍പിന് രണ്ടാം ദിനവും വമ്പന്‍ വരവേല്‍പ്പ്! പ്രദർശനം കൂട്ടി!!
ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയ പേരന്‍പ് ആദ്യദിനം തകര്‍ത്തോടിയിരിക്കുകയാണ്. ഏറെ കാലമായി മമ്മൂട്ടി ആരാധകരും മലയാളം, തമിഴ് സിനിമാപ്രേമികളും പേരന്‍പിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സാധന, സമുദ്രക്കനി, അഞ്ജലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചു. പോസിറ്റീവ് റിവ്യൂസാണ് പേരന്‍പിന് റിലീസ് ദിവസം ലഭിച്ചത്. ഇതോടെ പ്രധാന സെന്ററുകളിലെല്ലാം സിനിമ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശിപ്പിച്ചത്. ചിലയിടങ്ങളില്‍ പ്രത്യേക പ്രദര്‍ശനം ഏര്‍പ്പെടുത്തേണ്ടിയും വന്നിരുന്നു. കേരളത്തില്‍ 117 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
രണ്ടാം ദിനമായപ്പോള്‍ കൂടുതല്‍ തിയറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തി പേരന്‍പിന് പ്രദര്‍ശനം കൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗും തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തില്‍ മികച്ച റിലീസാണ് പേരന്‍പിന് ലഭിച്ചത്. ഈവനിംഗ് ഷോ കള്‍ക്കെല്ലാം 90 ശതമാനത്തിന് മുകളില്‍ ഒക്യൂപന്‍സി ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications