»   » മമ്മൂക്കയെ ഹിറ്റാക്കാന്‍ ലാലേട്ടനെ പഴി പറയണോ? ആരാധകരുടെ സ്‌നേഹം ഇതാണോ? ട്രോളന്മാര്‍ വെറുതെ വിടുമോ!!

മമ്മൂക്കയെ ഹിറ്റാക്കാന്‍ ലാലേട്ടനെ പഴി പറയണോ? ആരാധകരുടെ സ്‌നേഹം ഇതാണോ? ട്രോളന്മാര്‍ വെറുതെ വിടുമോ!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ അഭിമാനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടി വരുന്നതിനുസരിച്ച് ഗ്ലാമര്‍ കൂടുന്ന അസുഖമുണ്ടെന്നാണ് ആരാധകര്‍ മമ്മൂട്ടിയെ കുറിച്ച് പറയുന്നത്. മമ്മൂട്ടിയുടെ പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്ത്യന്‍ സിനിമയില്‍ തന്റേതായി ഒരു സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.

ദുല്‍ഖര്‍, റൊണാള്‍ഡോ.. ഒറ്റ നോട്ടം കൊണ്ട് പ്രിയ പ്രകാശ് വാര്യര്‍ തോല്‍പ്പിച്ചവര്‍ ഇനിയുമുണ്ട്!

അമരം എന്ന സിനിമയിലൂടെ മമ്മൂട്ടി നേടാതെ പോയ ദേശീയ പുരസ്‌കാരം പുതിയൊരു സിനിമയിലൂടെ നേടാനൊരുങ്ങുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന പേരന്‍പ് എന്ന സിനിമയിലൂടെയായിരിക്കും ആ നേട്ടം താരം സ്വന്തമാക്കുന്നതെന്നും ഫാന്‍സ് പറയുന്നു. ഇതൊക്കെ കേട്ടാല്‍ ട്രോളന്മാര്‍ വെറുതെ ഇരിക്കുമോ?

പേരന്‍പിലൂടെ

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പേരന്‍പ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് പേരന്‍പില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുക.

മമ്മൂക്കയെ പൊക്കി മോഹന്‍ലാലിനെ താഴ്ത്തി

മമ്മൂക്കയെ കുറിച്ച് എന്തെങ്കിലും നല്ലത് പറയാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അതിന് ലാലേട്ടനെ താഴ്ത്തി കെട്ടിയ ഡയലോഗുകളാണ് ഉപയോഗിക്കുക. അത്തരത്തില്‍ സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളാണ്.

ഓട്ടം തുടരും..

1985 ല്‍ മമ്മൂട്ടിയോട് മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ ഇനിയുള്ള ഓട്ടം നിങ്ങളുടെ ഒപ്പം എത്താനാണ്. ആ ഓട്ടം ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

മാമാങ്കം വരുന്നു

മലയാളത്തിലെ താരസൂര്യന്‍ മമ്മൂക്ക തന്നെ ഇവിടുത്തെ സകലമാന കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്താനാണ് മാമാങ്കം വരുന്നത്. ഈ സിനിമയെ ഏട്ടന്‍ ഫാന്‍സിനും പേടിയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

സഹനടന്‍

അന്യഭാഷയില്‍ പോയി സഹനടനായി ലാലേട്ടന് രണ്ട് സിനിമയുണ്ട്. എന്നാല്‍ മമ്മൂട്ടിയ്ക്ക് ഒന്നുപോലുമില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഇതാണ്. തലപതി പോലെ ഒന്നോ രണ്ടോ തമിഴ് സിനിമയിലെ സഹനടന്‍ ആവാന്‍ സാധിച്ചിട്ടുള്ളു. എന്നാല്‍ ട്വന്റി-20 പോലെ എത്രയധികം സിനിമകളില്‍ ഇക്ക സഹനടനായിരിക്കുന്നു.

ഏട്ടന്‍ ഫാന്‍സ്

ക്വീന്‍ സിനിമയിലെ ലാലേട്ടന്‍ റഫറന്‍സ് പൊക്കി പിടിച്ച് നടക്കുന്ന ഏട്ടന്‍ ഫാന്‍സ്. എന്നാല്‍ അവര്‍ ശരിക്കും മമ്മൂക്ക ഫാന്‍ ആണെന്ന് അറിഞ്ഞപ്പോള്‍.

ദേശീയ പുരസ്‌കാരം

ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. കാരണം പേരന്‍പ് പോലത്തെ സിനിമകളായിരിക്കും.

മരണമാസ്

ലാലേട്ടന്റെ ഫാന്‍സ് പൊക്കി പിടിക്കുന്ന മൂന്ന് സിനിമകളാണ് സ്ഫടികം, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി എന്നിവ. എന്നാല്‍ ഈ മൂന്ന് സിനിമകള്‍ നിന്നാലും ബിഗ് ബി എന്ന ഒറ്റ സിനിമയിലൂടെ മമ്മൂക്ക തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

ഓടി രക്ഷപ്പെടും


ലോകം അവസാനിക്കാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും. ഞാന്‍ എന്റെ ബിഗ് ബി സിനിമയിലെ ബിജിഎം സ്പീക്കറിലങ്ങിടും. എന്നിട്ട് ഓടി രക്ഷപ്പെടും.

കിംഗ് കാണുന്ന ഞാന്‍

മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ദി കിംഗ്
കുട്ടികാലത്ത് കാണുന്ന കുട്ടി ഉറങ്ങുകയായിരുന്നു. എന്നാല്‍ മമ്മൂക്കയുടെ മാസ് ഇന്‍ട്രോ വന്നപ്പോള്‍ എഴുന്നേറ്റ് നോക്കുകയാണ്.

ദാരിദ്ര്യമാണോ?

മമ്മൂക്ക ഫാനിനെ കൊണ്ടാണ് ക്വീന്‍ എന്ന സിനിമയില്‍ ലാലേട്ടന് ജയ് വിളിപ്പിച്ചത്. ഇത് കേട്ട ഇക്ക ഫാന്‍ മോഹന്‍ലാലിന് ഒരു ജയ് വിളിക്കണമെങ്കില്‍ പോലും ഒരു മമ്മൂക്കയുടെ ഫാന്‍ വേണം. ഇതിലും വലിയ ദാരിദ്ര്യം വേറെ എന്തുണ്ടെടോ?

കിടുവാണ് മമ്മൂക്ക

ആക്ഷന്‍ സീന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ സേഫ്റ്റി നോക്കണം എന്ന് മമ്മൂട്ടി സംവിധായകനെ വിളിച്ച് പറഞ്ഞിരുന്നു. ഇത് കേട്ട മോഹന്‍ലാല്‍.. ഇങ്ങള് ഇതെന്ത് കിടുവാണ് എന്റെ മമ്മൂക്ക.

ആ രണ്ട് നടന്മാര്‍


ഈ അടുത്ത കാലത്തായി തമിഴ് സിനിമയെ വേറെ ലെവലില്‍ എത്തിച്ച രണ്ട് നടന്മാര്‍ മമ്മൂട്ടിയും ധനുഷുമാണ്.

അറക്കല്‍ മാധവനുണ്ണി

ഇപ്പോള്‍ ഡേവിഡ് നൈനാനും എഡ്ഡിയും ഒക്കേ വന്നിട്ടുണ്ടെങ്കിലും അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രത്തിലൂടെ സുന്ദരനായ മമ്മൂട്ടിയെ പിന്നീട് ആരും കണ്ടിട്ടുണ്ടാവില്ല.

എല്ലാരും കാത്തിരിക്കുന്നത്

മമ്മൂട്ടിയുടെ മാത്രമല്ല എല്ലാ ഫാന്‍സുകാരും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമ ഉണ്ടോ എന്ന് ചോദിച്ചാല് അത് മമ്മൂട്ടിയുടെ ബിലാല്‍ ആയിരിക്കും.

എവിടെയോ കണ്ട് മറന്നത് പോലെ

പേരന്‍പിലെ മമ്മൂട്ടിയുടെ ചിരി കണ്ട ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ജൂറി. നിങ്ങള്‍ മറന്നതാണ്. 27 വര്‍ഷം മുന്‍പ് കണ്ട പരിചയമുണ്ട്. അതെ അമരത്തിലെ അച്ചൂട്ടിയിലൂടെ.. അന്ന് അര്‍ഹിച്ചിരുന്നിട്ടും ചനിക്ക് ലഭിക്കാതെ പോയ അവാര്‍ഡ് നേടിയെടുക്കാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

സത്യകഥ

ഒരു സത്യകഥ പറയുകയാണെങ്കില്‍ മോളിവുഡില്‍ 20 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മൂന്ന് സിനിമകളും മമ്മൂക്കയുടെ ആയിരുന്നു.

ഇനി വല്യേട്ടന്റെ ഊഴം

കുട്ടി സഖാക്കളെല്ലാം കളം വിട്ട സ്ഥിതിയ്ക്ക് ഇനി കളി പഠിക്കാനും പഠിപ്പിക്കാനുമായി വല്യേട്ടന്റെ ഊഴമാണ്.

മലയാള സിനിമ അറിയപ്പെടുന്നത്..

ലാലേട്ടനും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം ഇങ്ങനെയാണ്. മോഹന്‍ലാല്‍ മലയാള സിനിമയിലൂടെ അറിയപ്പെടുന്നു. പക്ഷെ മലയാള സിനിമ അറിയപ്പെടുന്നത് മമ്മൂക്ക എന്ന നടനിലൂടെയാണ്.

എല്ലാം ഒരാള്‍

തമിഴില്‍ അഭിനയകുലപതിയും സ്റ്റൈല്‍ മന്നന്‍ എന്നിങ്ങനെ അറിയപ്പെടുന്നത് രണ്ട് പേരാണ്. എന്നാല്‍ മലയാളത്തിലേക്കെത്തുമ്പോള്‍ അതെല്ലാം ഒരാള്‍ തന്നെയാണ്.

മാസ് കഥാപാത്രങ്ങള്‍

മമ്മൂക്കയുടെ മാസ് കഥാപാത്രങ്ങള്‍ ഓരോന്നും വ്യത്യസ്തമായിരിക്കും. അതില്‍ പ്രധാനം മന്നാഡിയരുടെ മാസ് അല്ല അലക്‌സാണ്ടറിന്. ഇതു രണ്ടുമല്ല ഡേവിഡിന്. മാധവന്റെ മാസ് അല്ല മാണിക്യത്തിന്. ഇത് രണ്ടുമല്ല ബിലാലിന്.

English summary
Mammootty's Peranbu troll viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam