മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ വിവാഹിതനായി, വീഡിയോ കോളിലൂടെ ആശംസയുമായി സുല്‍ഫത്തും
മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് മെഗാസ്റ്റാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്മൂട്ടിയുടെ വീഡിയോ കോളിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പേഴ്‌സണല്‍ കോസ്റ്റിയൂമറായ അഭിജിത്തിന്റെ വിവാഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.
ആരൊക്കെയുണ്ടെന്നും വിവാഹത്തിന്‍റെ വിശേഷങ്ങളുമെല്ലാം മമ്മൂട്ടി അഭിജിത്തിനോട് ചോദിക്കുന്നുണ്ട്. ഇതാണ് ആളെന്ന് പറഞ്ഞാണ് അഭിജിത്ത് സ്വാതിയെ മമ്മൂട്ടിക്ക് പരിചയപ്പട്ടത്. മമ്മൂട്ടി മാത്രമല്ല ഭാര്യ സുല്‍ഫത്തും ഇവര്‍ക്ക് ആശംസ അറിയിച്ചിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു മമ്മൂട്ടിയും സുല്‍ഫത്തും അഭിജിത്തിനും സ്വാതിക്കും മംഗളാശംസകൾ നേര്‍ന്നത്. ഈ വീഡിയോയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.
തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തേണ്ടതിനെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി എത്താറുണ്ട്. സിനിമാതിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമല്ല കുടുംബത്തിനൊപ്പമാണ് യാത്ര പോവേണ്ടത്. നമ്മളെ മാത്രം നോക്കി കഴിയുന്നവരാണ് വീട്ടുകാര്‍. കിട്ടുന്ന സമയം അവര്‍ക്ക് കൂടി വേണ്ടി മാറ്റിവെക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യുവതാരങ്ങളില്‍ പലരും മമ്മൂട്ടിയുടെ ഉപദേശത്തെക്കുറിച്ച് പറഞ്ഞ് എത്തിയിരുന്നു.

സിനിമാതിരക്കുകളൊന്നുമില്ലാതെ വീട്ടില്‍ കഴിയുകയാണ് മമ്മൂട്ടി. ഗംഭീര മേക്കോവറിലൂടെ ഇടയ്ക്ക് അദ്ദേഹം ഞെട്ടിച്ചിരുന്നു. ദുല്‍ഖറിന് പോലും വെല്ലുവിളിയാവുന്ന തരത്തിലാണല്ലോ അദ്ദേഹത്തിന്‍റെ മേക്കോവറെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വാപ്പച്ചി ലോക് ഡൗണ്‍ സമയത്ത് മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ തന്നെയായിരുന്നു. ഗേറ്റിന് അരികിലേക്ക് പോവും പോവാറില്ലെന്നും, എങ്ങനെയാണ് ഇങ്ങനെ സാധിക്കുന്നതെന്നറിയില്ലെന്നുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.
ആരാധകപിന്തുണയില്‍ ഏറെ മുന്നിലുള്ള മമ്മൂട്ടി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതിയ ലുക്കും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ വൈറലാക്കി മാറ്റാറുണ്ട് ആരാധകര്‍.


Click it and Unblock the Notifications