മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും നൽകി ഗൂഗിൾ, നടന്റെ ആസ്തി വിവരങ്ങളും വെളിപ്പെടുത്തി
സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും താരത്തിന് നിരവധി ആരാധകരുണ്ട്. മെഗാസ്റ്റാറിനോടുള്ള ആരാധന പ്രേക്ഷകരെ പോലെ താരങ്ങളും തുറന്ന് പറയാറുണ്ട്. അദ്ദേഹത്തിനോടൊപ്പം ഒരു സീനെങ്കിലും അഭിനയിക്കണമെന്നാണ് താരങ്ങളുടെ ആഗ്രഹം.
മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 50 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. താരത്തിന് ആശംസ നേർന്ന് സിനിമാ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിയെന്ന നടന്റെ വളർച്ചയെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും പറഞ്ഞ് കൊണ്ടാണ് താരങ്ങൾ ആശംസ നേർന്നത്. മമ്മൂക്കയെ കുറിച്ചുള്ള നിരവധി കഥകളായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കുവെച്ചത്. ഇതെല്ലാം ആരാധകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. മമ്മൂക്കയെ നേരിൽ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം.

ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് തിരഞ്ഞ ആരാധകർക്ക് ഗൂഗിൾ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏവരും ഗൂഗിളിൽ സ്ഥിരം സെർച്ച് ചെയ്യുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മമ്മൂക്കയെ കുറിച്ച് ഒരു രസകകമായ ഉത്തരം ഗൂഗിൾ നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ വരുമാനത്തെ കുറിച്ചും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാർഗത്തെ കുറിച്ചുമാണ് ഗൂഗിൾ കൃത്യമായ ഉത്തരം നൽകിയത്. മമ്മൂട്ടിയുടെ വരുമാനവു ഫോൺനമ്പറും മാത്രമല്ല മകനെ കുറിച്ചും അദ്ദേഹത്തിന്റെ ചിത്രമായ മാമാങ്കത്തെ കുറിച്ചുമൊക്ക ആരാധകർ തിരഞ്ഞിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.

40 മില്യൺ രൂപയാണ് മമ്മൂട്ടിയുടെ ആസ്തിയെന്നാണ് ഗൂഗിൾ പറയുന്നത്. . ഓരോ വര്‍ഷവും കുറഞ്ഞത് 10 ദശലക്ഷം രൂപ സമ്പാദിച്ചതായും മെഗാസ്റ്റാറിനെ ഉദ്ധരിച്ച് കൊണ്ട് ഗൂഗിൾ പറയുന്നുണ്ട്. പിന്നീട് മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും മെയിൽ ഐഡിയും ഓഫീസ് അഡ്രസും ഗൂഗിൾ നൽകുന്നുണ്ട്. മമ്മൂട്ടിയുടെ ഓഫീസ് നമ്പറും വിലാസവും ഈമെയില്‍ ഐഡിയുമാണ് നൽകിയിരിക്കുന്നത്. കൊച്ചി കലൂര്‍ കേന്ദ്രീകരിച്ചുള്ള ഓഫീസ് വിലാസമാണുള്ളത്. പല ഗൂഗിള്‍ സൈറ്റുകളില്‍ നിന്നും ക്രോഡീകരിച്ചാണ് സമ്പാദ്യത്തെ കുറിച്ചും നമ്പറും വിലാസവും ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. കൊച്ചി കലൂര്‍ കേന്ദ്രീകരിച്ചുള്ള ഓഫീസ് വിലാസമാണ് നൽകിയിരിക്കുന്നത്. പല ഗൂഗിള്‍ സൈറ്റുകളില്‍ നിന്നും ക്രോഡീകരിച്ചാണ് ആസ്തിയും നമ്പറും വിലാസവും ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന് പിന്നാലെ തന്റെ ഏറ്റവും പുതിയ ചിത്രവും മെഗാസ്റ്റാറ്‍ പങ്കുവെച്ചിട്ടുണ്ട്. 50 വർഷം എന്ന കുറിച്ച് കൊണ്ടാണ് പുതിയ ചിത്രം പങ്കുവെച്ചത്. വെളള നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ച് എന്തോ ചിന്തിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. മെഗാസ്റ്റാർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും താരങ്ങളും നടന്റെ ചിത്രത്തിന് കമന്റുമായി രംഗത്ത് എത്തിയിരുന്നു. കിംഗ് എന്നാണ് നടൻ പൃഥ്വിരാജ് കമന്റ് ചെയ്തത്. കൂടതൽ താരങ്ങളും ലവിന്റെ ഇമോജിയാണ് പങ്കുവെച്ചത്. കൂടാതെ മഞ്ജു വാര്യർ മെഗാസ്റ്റാറിന്റെ ചിത്രം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സിനിമാ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു ഇത്.
Recommended Video

ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് മമ്മൂട്ടി.2021 ൽ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്ത് ഇറങ്ങിയത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാർ ചിത്രങ്ങളായിരുന്നു പ്രീസ്റ്റും വണ്ണും. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോഴാണ് ഈ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. തിയേറ്ററുകളിൽ മികച്ച വിജയം നേടാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. ഭീഷ്മപർവമാണ് മെഗാസ്റ്റാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഒരു മലയാളചിത്രം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴായിരുന്നു വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഏജന്റ് എന്ന തെലുങ്ക് ചിത്രവും ഒരുങ്ങുന്നുണ്ട്. വില്ലനായിട്ടാണ് താരം മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.


Click it and Unblock the Notifications