For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ഫോട്ടോഗ്രാഫി കണ്ടിട്ടുണ്ടോ? ജയറാമിന്റെയും ആസിഫിന്റെയും ഫോട്ടോസ് എടുത്ത് ഇക്കയുടെ മാജിക്

  |

  അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന താരനിശയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണ പ്രളയത്തില്‍ അകപ്പെട്ട് പോയ കേരളത്തിന് സഹായവുമായിട്ടാണ് താരങ്ങളെല്ലാം ഒത്ത് ചേരുന്നത്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ച് നടക്കുന്ന ഷോ യ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

  IFFKയില്‍ കെആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം! എറ്റവും മികച്ച ഇന്ത്യന്‍ സിനിമയുടെ സംവിധായകന് നല്‍കും

  നവംബര്‍ അവസാനത്തോടെ താരങ്ങളെല്ലാം പരിശീലനത്തിനായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വിശേഷങ്ങളറിയാനാണ്. സിനിമയുടെ സെറ്റിലാണെങ്കിലും ഇതുപോലെ എല്ലാവരും ഒത്തുചേരുന്ന സ്ഥലങ്ങളിലും മമ്മൂട്ടി എല്ലാവരും ചിരിപ്പിക്കാറുണ്ട്. ഇത്തവണ ഫോട്ടോഗ്രാഫിയിലൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍.

  ഫിലിം സ്റ്റാര്‍ ജീവയുടെ പ്രിയ പത്‌നി കാവ്യ എന്ന റെബേക്ക സന്തോഷ്... ആരാണ് റെബേക്ക??

  72 രാജ്യങ്ങള്‍, 164 സിനിമകൾ, 488 പ്രദർശനങ്ങൾ, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

  മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫി

  വാഹനങ്ങളെ പോലെ തന്നെ ഫോട്ടോഗ്രാഫിയോടും മലയാളത്തിന്റെ മെഗാസ്റ്റാര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഇക്കാര്യം ഏവര്‍ക്കും അറിയാവുന്നതുമാണ്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സഹതാരങ്ങളുടെ മനോഹരമായ ഫോട്ടോസ് എടുത്ത് മമ്മൂട്ടി നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അമ്മയുടെ സ്‌റ്റേജ് ഷോ യുമായി ബന്ധപ്പെട്ട് താരങ്ങളെല്ലാം ഒത്ത് കൂടിയിരിക്കുമ്പോഴാണ് മമ്മൂക്കയുടെ വക ഫോട്ടോ സെക്ഷന്‍ ഉണ്ടായിരിക്കുന്നത്.

   ജയറാം ആസിഫും

  ജയറാം ആസിഫും

  ജയറാം ആസിഫ് അലി, ജഗദീഷ്, മുകേഷ്, തുടങ്ങി ഒട്ടനവധി താരങ്ങള്‍ക്കൊപ്പമാണ് ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മമ്മൂക്ക നടത്തിയത്. മമ്മൂക്കയ്ക്ക് ഫോട്ടോ എടുക്കുന്നതിന് വേണ്ടി ആസിഫ് അലിയും ജയറാമും പോസ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത്. മമ്മൂട്ടി ആരാധകരടക്കം വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

  ഒന്നാണ് നമ്മള്‍

  ഒന്നാണ് നമ്മള്‍

  കേരള ചരിത്രത്തില്‍ ഈ നൂറ്റാണ്ടിലെ ഇത്രയും വലിയൊരു പ്രളയം കണ്ടത് ആദ്യമായിട്ടായിരുന്നു. ദിവസങ്ങളോളം വെള്ളത്തിനടയിലായി പോയിരുന്ന സംസ്ഥാനത്തിന് കനത്ത നാശനഷ്ടമായിരുന്നു ഉണ്ടായത്. വീടുകള്‍ തകര്‍ന്നവരും കൃഷി നശിച്ചവരുമായി ഒട്ടനവധി ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്. കേരളത്തിനൊരു കൈത്താങ്ങുമായി താരസംഘടനയായ അമ്മയും ഏഷ്യാനെറ്റും കൈകോര്‍ക്കുകയാണ്. ഒന്നാണ് നമ്മള്‍ എന്ന പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ യിലൂടെ ലഭിക്കുന്ന പണം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി വിനിയോഗിക്കാനാണ് സംഘടനയുടെ തീരുമാനം.

  അബുദാബിയില്‍ താരനിശ

  അബുദാബിയില്‍ താരനിശ

  ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നിന്നുമാണ് താരസംഘമം നടത്തുന്നത്. നൃത്തം, പാട്ട്, സ്‌കീറ്റുകള്‍ എന്നിങ്ങനെ ഒരുപാട് പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത മലയാളം മാത്രമേ പരിപാടിയില്‍ ഉള്ളുവെന്നുള്ളതാണ്. മലയാള സിനിമയില്‍ നിന്നുള്ള പാട്ടുകളാണ് ഡാന്‍സുകള്‍ക്കും മറ്റുമായി തിരഞ്ഞെടുക്കാന്‍ പാടുള്ളു. ലേസര്‍ ത്രിഡി മാപ്പിംഗ് അടക്കം ഒരുപാട് സാങ്കേതികവിദ്യകളും ഷോയിലുണ്ടാവും.

   ലാലേട്ടന്റെ ഡാന്‍സ്

  ലാലേട്ടന്റെ ഡാന്‍സ്

  ഷോയുടെ പരിശീലനത്തിനായി നവംബര്‍ അവസാനത്തോടെ താരങ്ങളെല്ലാം ഒത്ത് ചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോസും ഫോട്ടോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. അതില്‍ വൈറലായത് അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ആണ്. 'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി' എന്ന പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഫ്ളെക്സിബിള്‍ ആയ ചുവടുകള്‍ക്ക് ആസ്വദിച്ച് ഡാന്‍സ് ചെയ്യുകയാണ് മോഹന്‍ലാല്‍. പുറത്ത് വന്ന് കുറച്ച് സമയത്തിനുള്ളില്‍ യൂട്യൂബില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

  English summary
  Mammootty's photography video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X