മമ്മൂട്ടിക്ക് ധൈര്യമായി പ്രതിഫലം വര്‍ധിപ്പിക്കാം! ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മെഗാസ്റ്റാര്‍! കാണൂ!
Recommended Video
ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 100 താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയും ഇടംപിടിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പോയവര്‍ഷത്തില്‍ ഏറ്റവുമധികം വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ആദ്യ മലയാളി കൂടിയാണ് മെഗാസ്റ്റാര്‍. 49മാത്തെ സ്ഥാനമാണഅ മമ്മൂട്ടിക്ക് ലഭിച്ചിട്ടുള്ളത്. 18 കോടിയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മുന്നിലേക്കെത്തിയത്. മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയന്‍താരയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
15. 7 കോടിയാണ് നയന്‍സിന്റെ വരുമാനം. എന്നാല്‍ മലയാളി താരങ്ങളുടെ ലിസ്റ്റിലല്ല നയന്‍സുള്ളത്. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വപുമാനം കണക്കാക്കിയാണ് ഫോബ്‌സ് ലിസ്റ്റ് തയ്യാറാക്കിയത്. മമ്മൂട്ടിക്കിനി ധൈര്യമായി പ്രതിഫലം കൂട്ടാമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ നേട്ടത്തെ അവര്‍ ഇതിനകം തന്നെ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

പതിവ് പോലെ തന്നെ സല്‍മാന്‍ ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായു മൂന്നാമത്തെ തവണയാണ് അദ്ദേഹം ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. 253.25 കോടിയാണ് സല്‍മാന്‍ ഖാന്റെ വരുമാനം. 228.09 കോടിയുമായി വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 185 കോടിയുമായി അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. 112. 8 കോടിയുമായി ദീപിക പദുക്കോണാണ് നാലം സ്ഥാനത്ത്. 101.77 എംഎസ് ധോണി അഞ്ചാം സ്ഥാനത്തുണ്ട്. വിജയ് സേതുപതി 34ാമത്തെ സ്ഥാനത്താണ്.


Click it and Unblock the Notifications











