നിങ്ങള്‍ക്ക് അവനെ ഇഷ്ടമാണോ? ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞത്? കാണൂ!

മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. നവാഗത സംവിധായകനൊപ്പമായിരുന്നു കന്നിച്ചിത്രം. അന്ന് നവാഗതരായി തുടക്കം കുറിച്ചവരില്‍ പലരും ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. സണ്ണി വെയ്‌നും ശ്രീനാഥ് രാജേന്ദ്രനും ഗൗതമി നായരുമൊക്കെ അവരവരുടേതായ ഇടം കണ്ടെത്തി മുന്നേറുകയാണ്. വിവാഹത്തിന് ശേഷം ഭര്‍ത്താവായ ശ്രീനാഥിന്റെ പിന്തുണയോടെ ഗൗതമി സംവിധാനത്തിലേക്ക് കടക്കുകയാണ്. വൃത്തമെന്ന പേരാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. മുന്‍നിര സംവിധായകരും ബാനറുകളുമെല്ലാം ദുല്‍ഖറിനായി കാത്തിരുന്നുവെങ്കിലും നവാഗതനൊപ്പമുള്ള തുടക്കത്തിനായിരുന്നു മമ്മൂട്ടിയും പ്രാധാന്യം നല്‍കിയത്.

തുടക്കത്തില്‍ മമ്മൂട്ടിയുടെ മകനെന്ന ഇമേജ് സഹായകമായിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്ക് എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരപുത്രന് ലഭിച്ചത്. തെലുങ്ക് ചിത്രമായ മഹാനടിക്കായി ചില്ലറ പ്രയത്‌നമായിരുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതേക്കുറിച്ച് ആരാധകര്‍ എപ്പോഴും ചോദിക്കാറുമുണ്ട്. മകന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

MD

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിട്ടുള്ള തമിഴ് പടങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നന്നായി അഭിനയിച്ചിരുന്നോയെന്് ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നും നിങ്ങള്‍ക്ക് അവനെ ഇഷ്ടമാണോയെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ ചോദ്യം. ഇഷ്ടമാണെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ നന്നായി അഭിനയിക്കുന്നുണ്ടോ അവനെന്നായിരുന്നു ചോദ്യം. നല്ല പോലെ ചെയ്യുന്നുണ്ടെന്ന മറുപടി ലഭിച്ചതോടെ അദ്ദേഹത്തിന് സന്തോഷമാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X