twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ആ ചോദ്യമാണ് വഴിത്തിരിവായത്! താരത്തിന്‍റെ മേക്കപ്പ്മാനായി ജോര്‍ജ് എത്തിയത് ഇങ്ങനെ!

    |

    താരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പലരും സമീപിക്കുക അവര്‍ക്കൊപ്പമുള്ളവരെയാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് പറയാനായാലും മറ്റ് വിഷയങ്ങളായാലും ഇവരിലൂടെയാണ് ആദ്യം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിലേക്കെത്താന്‍ ആന്റണി പെരുമ്പാവൂരാണ് മാര്‍ഗമെങ്കില്‍ മമ്മൂട്ടിയിലേക്കെത്താന്‍ ജോര്‍ജാണ്. അദ്ദേഹത്തിന്റെ മേക്കപ്പ്മാനും സന്തതസഹചാരിയുമാണ് ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ആള്‍ കൂടിയാണ് അദ്ദേഹം. വര്‍ഷങ്ങളായി ജോര്‍ജ് അദ്ദേഹത്തിനൊപ്പം ചേര്‍ന്നിട്ട്. പല കാര്യങ്ങള്‍ക്കുമായി ജോര്‍ജേ എന്ന് നീട്ടിവിളിക്കാത്ത ഒരുദിനം പോലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇല്ല. കേവലമൊരു താരവും മേക്കപ്പ്മാനും തമ്മിലുള്ള ബന്ധത്തിനും അപ്പുറത്താണ് ഇവരുടെ സൗഹൃദം.

    സിനിമയിലായാലും ജീവിതത്തിലായാലും മമ്മൂട്ടിയുടെ നിഴല്‍ പോലെ കൂടെയുള്ളയാള്‍ കൂടിയാണ് ജോര്‍ജ്. സഹോദരന്റെ സ്ഥാനമാണ് മെഗാസ്റ്റാര്‍ അദ്ദേഹത്തിനായി നല്‍കിയിട്ടുള്ളത്. മെഗാസ്റ്റാറിന്റെ ഭാവമാറ്റത്തെക്കുറിച്ചൊക്കെ ജോര്‍ജിന് കൃത്യമായി മനസ്സിലാവാറുണ്ട്. അതുകൊണ്ട് തന്നെ താരത്തെ കാണാനെത്തുന്നവര്‍ ആദ്യം വിളിക്കുന്നതും ഇദ്ദേഹത്തെയാണ്. മമ്മൂട്ടി ദേഷ്യത്തിലാണോ അതോ സന്തോഷത്തിലാണോ എന്നൊക്കെ ചോദിച്ചാണ് അവര്‍ അദ്ദേഹത്തിനരികിലേക്ക് എത്തുന്നത്. 28 വര്‍ഷം മുന്‍പുള്ള സ്വാതന്ത്ര്യ ദിനത്തിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്ന് ജോര്‍ജ് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജോര്‍ജ് വിശേഷങ്ങള്‍ പങ്കുവെച്ചത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയെ ആദ്യമായി കണ്ടത്

    മമ്മൂട്ടിയെ ആദ്യമായി കണ്ടത്

    മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തില്‍ നിന്നും തുടങ്ങി മുന്‍നിരയിലേക്കെത്തിയ അദ്ദേഹം സ്വന്തമായ സ്ഥാനവും ശൈലിയും നേടിയെടുത്താണ് മുന്നേറുന്നത്. മമ്മൂട്ടിയുടെ നിഴലായി എപ്പോഴും കൂടെയുള്ളയാളാണ് ജോര്‍ജ്. ആദ്യമായി അദ്ദേഹത്തെ കണ്ടതിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള അനുഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ജോര്‍ജ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നും അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. നീലഗിരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് താന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടതെന്ന് ജോര്‍ജ് പറയുന്നു. മേക്കപ്പ്മാനായ അച്ഛന്‍ ദേവസ്യക്കൊപ്പമാണ് താന്‍ അന്ന് ലൊക്കേഷനിലേക്ക് പോയത്.

    എന്റെ കൂടെ അയച്ചൂടേ?

    എന്റെ കൂടെ അയച്ചൂടേ?

    രഞ്ജിത്ത് തിരക്കഥയൊരുക്കി ഐവി ശശി സംവിധാനം ചെയ്ത സിനിമയായിരുന്നു നീലഗിരി. തന്റെ പിതാവായിരുന്നു അന്ന് അദ്ദേഹത്തിന് മേക്കപ്പിട്ടത്. പതില് പോലെ തന്നെ മേക്കപ്പിടുന്നതിനിടയിലാണ് അദ്ദേഹം ജോര്‍ജിനെ എന്റെ കൂടെ അയച്ചൂടേ, എന്റെ മേക്കപ്പ്മാനായി എന്ന് ചോദിച്ചിരുന്നു. അച്ഛന് സന്തോഷമായെങ്കിലും തന്റെ തീരുമാനം കൂടി അറിഞ്ഞതിന് ശേഷം മറുപടി പറയാമെന്നായിരുന്നു പറഞ്ഞത്. പിന്നീട് തന്നോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ താന്‍ യെസ് മൂളുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു.

    ധൈര്യത്തോടെ ഇടൂ

    ധൈര്യത്തോടെ ഇടൂ

    മമ്മൂട്ടിക്കൊപ്പം കൂടിയത് അങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യമാണ് വഴിത്തിരിവായി മാറിയത്. ആദ്യമായി അദ്ദേഹത്തിന് മേക്കപ്പിടുമ്പോള്‍ തന്റെ കൈ വിറച്ചതിരുന്നതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. വിറയാര്‍ന്ന കൈകളുമായാണ് അന്ന് മേക്കപ്പിട്ടത്. അതിനിടയിലാണ് അദ്ദേഹം പേടിക്കേണ്ട, ധൈര്യത്തോടെ ചെയ്‌തോളൂയെന്ന് പറഞ്ഞത്. ഇതോടെ വിറയ്ക്കല്‍ മാറുകയും തന്റെ കോണ്‍ഫിഡന്‍സ് കൂടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

     മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

    മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

    മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാരവാത്തവര്‍ വിരളമാണ്. വിമര്‍ശകര്‍ പോലും ഇക്കാര്യം സമ്മതിക്കാറുണ്ട്. 67 ലും യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി അദ്ദേഹം മാറാറുമുണ്ട്. സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം താരം പുഞ്ചിരിയോടെ ഒഴിഞ്ഞുമാറാറാണ് പതിവ്. അദ്ദേഹത്തിന്റെ സൗന്ദര്യം നിത്യേന കൂടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി എല്ലാവരും പറയുന്നത് ജോര്‍ജിന്റെ സ്‌പെഷല്‍ ടച്ചിനെക്കുറിച്ചാണ്. അതിനായി പ്രതേകിച്ച് പൊടിക്കൈകളൊന്നും താനുപയോഗിക്കാറില്ലെന്ന് ജോര്‍ജ് പറയുന്നു.

    ഓവര്‍ മേക്കപ്പ് ആവശ്യമില്ല

    ഓവര്‍ മേക്കപ്പ് ആവശ്യമില്ല

    മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള തിളക്കം ഇന്നും അതേ പോലെ ആ മുഖത്തുണ്ട്. അതിനാല്‍ ചെറിയ രീതിയിലുള്ള ടച്ചപ്പ് മതി. അദ്ദേഹത്തിന്റെ ചര്‍മ്മത്തിന് ഓവര്‍ മേക്കപ്പ് ആവശ്യമില്ല. പിന്നെ ചില ചിത്രങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ച് നോക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ അതിനായി കുറച്ച് മേക്കപ്പുകള്‍ ആവശ്യമായി വരാറുണ്ടെന്നും ജോര്‍ജ് പറയുന്നു.

    നിര്‍മ്മാണത്തിലും കൈവെച്ചു

    നിര്‍മ്മാണത്തിലും കൈവെച്ചു

    മമ്മൂട്ടിക്കായി മേക്കപ്പ് ചെയ്യുന്നത് മാത്രമല്ല നിര്‍മ്മാതാവായും എത്തിയിട്ടുണ്ട് ജോര്‍ജ്. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മായാവിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജായിരുന്നു. ഈ സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. മമ്മൂട്ടിയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. പിന്നീട് ഇമ്മാനുവല്‍ എന്ന ചിത്രം നിര്‍മ്മിക്കാനും ജോര്‍ജിനോട് പറഞ്ഞതും അദ്ദേഹമായിരുന്നു. സ്വന്തമായി ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ സിനിമ നിര്‍മ്മിക്കാവൂ എന്ന ഉപദേശവും മമ്മൂക്ക തന്നിരുന്നു. ഏത് കാര്യം ചെയ്യുമ്പോഴും അദ്ദേഹത്തോട് ചോദിക്കാറുണ്ട്. നന്നായി ആലോചിച്ചാണ് ഓരോ കാര്യവും ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഇന്നുവെര അദ്ദേഹത്തില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും ജോര്‍ജ് പറയുന്നു.

    English summary
    Mammootty's question become a turning point said by George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X