മമ്മൂട്ടി കരയിപ്പിച്ച സിനിമ, മെഗാസ്റ്റാറും നയന്‍താരയും ഒന്നിച്ചെത്തിയ ചിത്രം! രാപ്പകലിന് 14 വയസ്‌

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ താരരാജാവെന്നും അഭിനയ കുലപതിയെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് പല സിനിമകളിലെയും പ്രകടനങ്ങള്‍ വിലയിരുത്തിയാണ്. ഇന്ന് സ്റ്റൈലിഷ് ലുക്കിലുള്ളതും ആക്ഷന്‍ പടങ്ങളുമാണ് കൂടുതലെങ്കില്‍ പണ്ട് കാലങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു മമ്മൂട്ടി. കുടുംബ നാഥനായും കാര്യസ്ഥനായിട്ടുമെല്ലാം അഭിനയിച്ച് ഫലിച്ച മമ്മൂട്ടിയുടെ ശ്രദ്ധേയമായ സിനിമയാണ് രാപ്പകല്‍.

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായിക വേഷത്തിലെത്തിയ രാപ്പകല്‍ റിലീസിനെത്തിയിട്ട് 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ റിലീസ് ദിവസമായ ഇന്ന് സോഷ്യല്‍ മീഡയ നിറയെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. എല്ലാവര്‍ക്കും പറയാനുള്ളത് മമ്മൂട്ടിയുടെ വികാരനിര്‍ഭരമായ അഭിനയത്തെ കുറിച്ചാണ്. മാത്രമല്ല രാപ്പകല്‍ ഹിറ്റാവാന്‍ വേറെയും ചില കാര്യങ്ങളുണ്ട്.

14 വര്‍ഷം പൂര്‍ത്തിയാക്കി രാപ്പകല്‍

14 വര്‍ഷം പൂര്‍ത്തിയാക്കി രാപ്പകല്‍

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകല്‍. 2005 ജൂണ്‍ 24 ന് തിയറ്ററുകളിലേക്ക് എത്തിയ രാപ്പകല്‍ ഇന്ന് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രാപ്പകലിന് വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ടി.എ. റസാക്ക് ആയിരുന്നു. മമ്മൂട്ടി, നയന്‍താര, ശാരദ, ബാലചന്ദ്ര മേനോന്‍, ജനാര്‍ദ്ദനന്‍, ഗീതു മോഹന്‍ദാസ്, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, സലിം കുമാര്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

മമ്മൂട്ടി മിന്നിച്ചപ്പോള്‍

മമ്മൂട്ടി മിന്നിച്ചപ്പോള്‍

ഈശ്വര മംഗലം എന്ന തറവാടിനെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. വളരെ ചെറുപ്പത്തില്‍ കൃഷ്ണന്‍ എന്ന കൊച്ചു പയ്യനെ തറവാട്ടില്‍ കൊണ്ട് വിടുകയും അവിടെ നിന്നും വളര്‍ന്ന് വലുതാവുന്ന കൃഷ്ണന്‍ അവിടുത്തെ കാര്യസ്ഥനാവുകയാണ്. കൃഷ്ണന്‍ എന്ന വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. സ്വന്തം വീട് പോലെ കൊണ്ട് നടക്കുകയും അവിടുത്തെ അമ്മയെ സ്വന്തം അമ്മയായി കാണുകയും ചെയ്യുന്ന ആളാണ് കൃഷ്ണന്‍. ഒടുവില്‍ തറവാട് വീട് പൊളിക്കാനെത്തുന്ന കുടുംബക്കാര്‍ക്ക് മുന്നില്‍ കൃഷ്ണനും പതറുകയാണ്. സിനിമയിലെ ഓരോ പ്രധാനപ്പെട്ട ഭാഗങ്ങളിലും മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സിന് കൈയടിയായിരുന്നു.

 രണ്ട് സൂപ്പര്‍ താരങ്ങള്‍

രണ്ട് സൂപ്പര്‍ താരങ്ങള്‍

മലയാത്തിന്റെ മെഗാസ്റ്റാറും തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറും ഒന്നിച്ച സിനിമയായിരുന്നു രാപ്പകല്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വീട്ട് ജോലിക്കാരിയുടെ വേഷത്തിലായിരുന്നു നയന്‍താര അഭിനയിച്ചിരുന്നത്. ഇരുവരുടെയും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്തതും ഈ ചിത്രത്തിലൂടെയായിരുന്നു.

അഭിനയ മൂഹുര്‍ത്തം

അഭിനയ മൂഹുര്‍ത്തം

സിനിമയില്‍ ഫോട്ടോ എടുക്കാന്‍ ഇരിക്കുന്നതിടത്ത് നിന്ന് എല്ലാവരുടെയും മുന്നില്‍ നാണം കെട്ട് എഴുന്നേറ്റ് പോവുന്ന മമ്മൂട്ടിയുടെ രംഗമാണിത്. ഇന്നും ഉള്ളില്‍ ഒരു വിങ്ങലോടെ അല്ലാതെ കണ്ട് തീര്‍ക്കാന്‍ കഴിയാത്ത രംഗങ്ങളില്‍ ഒന്നാണിത്. അതുപോലെ തന്നെ മമ്മൂട്ടിയുടെ കരിയറിലെ അഭിനയ മുഹുര്‍ത്തങ്ങളില്‍ ഒന്നും ഇതായിരുന്നു.

മമ്മൂട്ടി അല്ലാതെ മറ്റാര്..?

മമ്മൂട്ടി അല്ലാതെ മറ്റാര്..?

ചിത്രത്തില്‍ റീടേക്കുകളില്ലാതെ ഒറ്റ സീനില്‍ വിവിധ ഭാവങ്ങള്‍ കാണിക്കുന്ന മമ്മൂട്ടിയുടെ രംഗമുണ്ട്. മമ്മൂട്ടി കരയുന്നതിനൊപ്പം പ്രേക്ഷകരെയും ഒരുപോലെ കരയിപ്പിക്കുന്ന രംഗമാണിത്. ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന് ഇത് ചെയ്യാന്‍ പതിനാല് വര്‍ഷം പോലും തികയാതെ വരുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

 മമ്മൂക്ക വിരോധമുള്ളവര്‍

മമ്മൂക്ക വിരോധമുള്ളവര്‍

ഒരു വീട്ടിലെ എല്ലാമെല്ലമായി ജീവിച്ചിട്ടും തികഞ്ഞ അവഗണന കിട്ടുന്ന കഥാപാത്രമായിരുന്നു രാപ്പകലിലെ കൃഷ്ണന്‍. ഈശ്വര മംഗലം കുടുംബത്തിലെ ഒരു അംഗത്തെ പോലെ ജീവിച്ച് വന്നിരുന്നതിനാല്‍ കൃഷ്ണനും എല്ലാവരെയും സ്വന്തം പോലെ കരുതിയിരുന്നു. അതാണ് ഫോട്ടോ എടുക്കുമ്പോള്‍ ഓടി മുന്നില്‍ വന്നിരുന്നതും. അവിടെ നിന്ന് നാണം കെട്ട് എഴുന്നേറ്റ് പോവുന്ന രംഗത്തില്‍ മമ്മൂട്ടി പ്രേക്ഷകരെയും കരയിപ്പിച്ചിരുന്നു. ഈ രംഗം കണ്ട് കണ്ണ് നിറഞ്ഞില്ലെന്ന് പറയുന്നവര്‍ മമ്മൂക്ക വിരോധമുള്ളവര്‍ ആയിരിക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X