ദുല്‍ഖറിന്‍റെ സിനിമ കണ്ട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ! തല വലുതായാലോ എന്ന് വിചാരിച്ചാവുമെന്ന് മകന്‍!

Recommended Video

Mammootty's Reaction To Dulquer Salmaan's New Movie | FilmiBeat Malayalam

അഭിനേതാവായി മാത്രമല്ല നിര്‍മ്മാതാവായും അരങ്ങേറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. അഭിനേതാവെന്ന റോളാണ് തന്നെ സംബന്ധിച്ച് വിഷമകരമെന്ന് താരപുത്രന്‍ പറയുന്നു. ദൈവമേ എന്ന് ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് നിര്‍മ്മാതാവയപ്പോഴായിരുന്നു. കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിനിടയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. സംവിധായകനായി മാറുമോയെന്നുള്ള ചോദ്യവും ദുല്‍ഖറിനോട് ചോദിച്ചിരുന്നു. അന്യഭാഷകളില്‍ നിന്നുള്ള അവസരങ്ങള്‍ സ്വീകരിക്കുമ്പോള്‍ത്തന്നെ ഇവിടെ വലിയ ഗ്യാപ് അനുഭവപ്പെടാറുണ്ട്.

സംവിധാനമൊക്കെയാവുമ്പോള്‍ വലിയ ഇടവേള വരും. ഇടയ്ക്ക് സിനിമകളൊക്കെ ചെയ്ത് ഇങ്ങനെ നില്‍ക്കാനാണ് താല്‍പര്യം. മലയാളത്തില്‍ നിന്നുള്ള നടനാണെന്ന് അന്യഭാഷക്കാരോട് പറയുമ്പോള്‍ അഭിമാനമാണ് തോന്നാറുള്ളതെന്നും അദ്ദേഹം പറയുന്നു. കുറുപ്പിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനൊക്കെ കഴിഞ്ഞതിന് ശേഷം സിനിമയെത്തുമെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് വാപ്പച്ചിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചത്. അങ്ങോട്ടേക്ക് നോക്കാറേയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

Mammootty

വാപ്പ സിനിമകൾ കണ്ടാൽ ഒരഭിപ്രായം പറയാൻ താൽപര്യപ്പെടാറില്ലെന്നായിരുന്നു ദുൽഖർ പറഞ്ഞത്.. 'എന്റെ സിനിമകൾ കണ്ടാൽ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാൻ അദ്ദേഹം താൽപര്യപ്പെടാറില്ല. ചിലപ്പോൾ അതൊക്കെ കേട്ട് എന്റെ 'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.'-ദുൽഖർ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X