For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലവെട്ടി ഒട്ടിച്ചതാണോയെന്ന് മമ്മൂക്ക! ജയറാമിന്‍റെ മേക്കോവര്‍ കണ്ട് മെഗാസ്റ്റാറിന്‍റെ പ്രതികരണം?

  |
  ജയറാമിന്റെ ആ ലുക്ക് കണ്ട് ഇക്ക പറഞ്ഞത്‌

  കഥാപാത്രത്തിനായി താരങ്ങള്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. അമ്പരപ്പിക്കുന്ന രൂപഭാവവും വേഷപ്പകര്‍ച്ചയുമൊക്കെയായാണ് ഓരോ താരവും എത്താറുള്ളത്. കൃത്യമായ വ്യായാമക്രമവും ഭക്ഷണരീതികളുമൊക്കെയാണ് മേക്കോവറിന് പിന്നിലെന്നും താരങ്ങള്‍ തുറന്നുപറയാറുണ്ട്. അടുത്തിടെ ജയറാം നടത്തിയ മേക്കോവര്‍ കണ്ട് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഞെട്ടിയിരുന്നു. എങ്ങനെ ഇത് സാധിച്ചുവെന്നായിരുന്നു പലരും അദ്ദേഹത്തോട് ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. രൂപഭാവത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശാരീരികമായ തയ്യാറെടുപ്പുകളും നടത്തിയത്.

  മമ്മൂട്ടിയാണെന്ന് കേട്ടതും അസ്സലാണെന്ന് പറഞ്ഞു! സുലുവും ചാലുവുമായും അടുത്ത ബന്ധമുണ്ടെന്നും സീമ!

  ഒന്നരമാസത്തോളമുള്ള പ്രയത്‌നത്തിന് ശേഷമാണ് ഈ രൂപത്തിലേക്ക് താനെത്തിയതെന്ന് താരം പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മേക്കോവറിനെക്കുറിച്ച് സംസാരിച്ചത്. പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരം കൂടിയാണ് ജയറാം. അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ഈ പെരുമ്പാവൂര്‍സ്വദേശി തുടക്കം കുറിച്ചത്. ചെണ്ടമേളവും ആനപ്രേമത്തെക്കുറിച്ചുമൊക്കെ അദ്ദേഹം നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതിയുമായി പ്രണയത്തിലായത്. അധികം വൈകാതെ ആ ബന്ധം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.

  മമ്മൂട്ടിക്ക് അപൂര്‍വ്വമായൊരു നേട്ടം! ഗൂഗിളിലെ മികച്ച നടന്‍മാരില്‍ മൂന്നാം സ്ഥാനത്ത് മെഗാസ്റ്റാര്‍!

  വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് പാര്‍വതി. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഇപ്പോള്‍ നായകനിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മകനെ വെല്ലുന്ന തരത്തിലുള്ള രൂപഭാവവുമായാണ് ജയറാം എത്തചിയത്. അതേക്കുറിച്ച് കാളിദാസ് പ്രതികരിച്ചതിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ചുമൊക്കെ ജയറാം വ്യക്തമാക്കിയിരുന്നു. ആ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ജയറാമിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അദ്ദേഹം തന്നെയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രധാന ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തിരുന്നു. ഫ്രീക്കന്‍ ലുക്കുമായാണ് താരമെത്തിയത്. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. പ്രായം ഒന്നിനും ഒരും തടസ്സമല്ല എന്ന കാര്യത്തെക്കുറിച്ച് തനിക്ക് ഇപ്പോള്‍ അഭിമാനത്തോടെ പറയാമെന്ന് താരം പറയുന്നു. മനസ്സ് എന്നും ചെറുപ്പമായി നിലനിര്‍ത്തുകയെന്നതാണ് പ്രധാന കാര്യം. വ്യായാമം ദിനചര്യമാക്കി മാറ്റുന്നത് നല്ല കാര്യമാണ്. പിന്നെ കൃത്യമായ ഭക്ഷണക്രമവും.

  വീട്ടില്‍ നിന്ന് തന്നെയാണ് മോട്ടിവേഷന്‍ ലഭിച്ചത്. ഭാര്യയും പിള്ളേരും ചെയ്യൂയെന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ചെയ്തു ചെയ്താണ് ഈ രൂപത്തിലേക്ക് എത്തിയത്. കണ്ണന്‍ വീട്ടിലുള്ളപ്പോള്‍ ഒരുമിച്ചാണ് എക്‌സര്‍സൈസ് ചെയ്യാറുള്ളത്. മുകളില്‍ ജിമ്മുണ്ട്. 60 ദിവസമായി അവന്‍ വീട്ടിലില്ല. ഹാപ്പി സര്‍ദാറുമായി ബന്ധപ്പെട്ട് അവന്‍ കൊച്ചിയിലും ആലപ്പുഴയിലുമൊക്കെയാണ്. മദ്രാസിലെ വീട്ടില്‍ വെച്ച് താനൊറ്റയ്ക്ക് നേടിയെടുത്തതാണ് ഇത്. ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഈ രൂപം അവനെ കാണിച്ചിരുന്നില്ല. 40 ദിവസം കഴിഞ്ഞ് കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. അപ്പാ ഹേറ്റ്‌സ് ഓഫ് എന്നായിരുന്നു അവന്‍ പറഞ്ഞത്.

  ഫേസ്ബുക്കില്‍ ഇടുന്നതിനും മുന്‍പ് ഈ ഫോട്ടോ മമ്മൂക്കയ്ക്ക് കാണിച്ചിരുന്നു. കുറച്ച് നേരം പ്രതികരണമൊന്നും വന്നില്ല. പിന്നീടാണ് തുരുതുരാ മെസ്സേജ് വന്നത്. എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ആദ്യം ചോദിച്ചത്. നിന്‍രെ എഫേര്‍ട്ടിനുള്ള റിസല്‍ട്ടാണ്, ഇങ്ങനെയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിന് ശേഷമാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും താരം ജയറാം പറയുന്നു.

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ജയറാമും ഏറെ മുന്നിലാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായാണ് ഈ താരം എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്ക് എത്തിയപ്പോഴും ശക്തമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. താരങ്ങളുമായി അടുത്ത ബന്ധത്തിലാണ് അദ്ദേഹം. കമല്‍ ഹാസനും വിജയ് സേതുപതിയുമായൊക്കെയുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കമല്‍ഹാസന്‍രെ ശബ്ദം അനുകരിച്ചും അദ്ദേഹം ഞെട്ടിച്ചിരുന്നു.

  തെലുങ്ക് സിനിമ ചെയ്യുകയാണ്. ഫിസിക്കല്‍ ഫിറ്റ്‌നസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് അവര്‍. തന്‍രെ കഥാപാത്രവും അത്തരത്തിലുള്ളതാണ്. അല്ലു അര്‍ജുന്റെ അച്ഛനെന്ന പറയാത്ത തരത്തിലുള്ള രൂപമായിരിക്കണം. അച്ഛന്‍ മകന്‍ ബന്ധത്തിനും അപ്പുറത്ത് സുഹൃത്തുക്കളാണ് അവര്‍. മകനേക്കാളും ഫ്രീക്കാണ് അച്ഛന്‍. 60 ദിവസമെടുത്താണ് 14 കിലോയോളം കുറച്ചതെന്നും താരം പറയുന്നു. ഇനി തടി കൂട്ടാനൊക്കെ പറഞ്ഞാല്‍ കൂട്ടാം, ഇപ്പോ കോണ്‍ഫിഡന്‍സ് കൂടി. ഇനിയെത്ര കൂട്ടിയാലും തനിക്ക് കുറയ്ക്കാനാവുമെന്നും അദ്ദേഹം പറയുന്നു.

  English summary
  Mammoottys' Reaction On Jayaram's Makeover, Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X