ഇക്കാര്യത്തില്‍ ദുല്‍ഖറുമായി മത്സരത്തിലാണ്! മമ്മൂട്ടിയുമായി മാസ്സ് മറുപടി വൈറലാവുന്നു! കാണൂ!
മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. വില്ലനായാണ് അദ്ദേഹം തുടക്കം കുറിച്ചത്. വില്ലത്തരത്തില്‍ നിന്നും മുന്‍നിരയിലേക്കെത്തിയ അദ്ദേഹം സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം വരവറിയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്കും തെലുങ്കിലേക്കും തിരിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേരന്‍പിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് താരത്തിന് ലഭിക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.
മമ്മൂട്ടിക്ക് പിന്നാലെയാണ് മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പമായിരുന്നു താരപുത്രന്റെ അരങ്ങേറ്റം. അണിയറയില്‍ നിന്നും ശക്തമായ പിന്തുണ നല്‍കുകയായിരുന്നു മെഗാസ്റ്റാര്‍. തന്റെ പേരിലല്ല മകന്‍ അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വാപ്പച്ചിയുടെ നിലപാടിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്ന താരപുത്രനും ആ ആഗ്രഹം നിറവേറ്റുകയായിരുന്നു. താരപുത്രനെന്ന ടാഗ് തുടക്കത്തില്‍ സഹായകമായിരുന്നുവെങ്കിലും ഇന്നിപ്പോള്‍ സ്വന്തമായ ഇടം നേടിയെടുത്താണ് ആരാധകരുടെ കുഞ്ഞിക്ക മുന്നേറുന്നത്. കുഞ്ഞിക്കയുടെ സിനിമകളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ അറിയാന്‍ ആരാധകര്‍ക്കും താല്‍പര്യമാണ്. അടുത്തിടെ പങ്കെടുത്ത പരിപാടിക്കിടയില്‍ ദുല്‍ഖറുമായി മത്സരമുണ്ടോയെന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു. അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മികച്ച നടനാവാനായി മത്സരിച്ചു
പോയവര്‍ഷം തിളങ്ങിയവരെ കണ്ടെത്തുന്നതിനായുള്ള ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണ സംസ്ഥാന അവാര്‍ഡില്‍ ആരൊക്കെ തിളങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. 2015 ല്‍ മമ്മൂട്ടിയും ദുല്‍ഖറുമായിരുന്നു മികച്ച നടനാവാനായി മത്സരിച്ചത്. മുന്നറയിപ്പുമായി മമ്മൂട്ടിയും ചാര്‍ലിയുമായി ദുല്‍ഖറും മത്സരിച്ചപ്പോള്‍ വിജയം ദുല്‍ഖറിനായിരുന്നു. ചാര്‍ലിയിലൂടെ ഡിക്യുവിനായിരുന്നു അന്ന് പുരസ്‌കാരം ലഭിച്ചത്.

മത്സരമുണ്ടോയെന്ന് ചോദിച്ചപ്പോള്‍
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇരുവരും. സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും തുടക്കത്തിലൊക്കെ സിനിമ തിരഞ്ഞെടുക്കുന്നതിനായി തന്നെ സഹായിച്ചിരുന്നത് വാപ്പച്ചിയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. സിനിമയിലോ ജീവിതത്തിലോ തങ്ങള്‍ തമ്മില്‍ മത്സരമില്ലെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചൊക്കെ മമ്മൂട്ടി മകന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

സ്‌നേഹത്തിന് വേണ്ടി മത്സരം
മകനുമായി മത്സരമുണ്ടോയെന്ന ചോദ്യം മിക്കപ്പോഴും മമ്മൂട്ടിയെ തേടിയെത്താറുണ്ട്. ഇത്തവണ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അവന്റെ ഉമ്മയുടെയും മകളുടെയും സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുടുംബത്തെ എന്നും ഒപ്പം ചേര്‍ത്തുനിര്‍ത്തുന്നയാളാണ് മമ്മൂട്ടി. എത്ര തിരക്കുണ്ടായാലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

മറിയം വന്നപ്പോള്‍
കുഞ്ഞുരാജകുമാരി എത്തിയതിന്‍രെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. മകള്‍ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് താരപുത്രന്‍ തുറന്നുപറഞ്ഞിരുന്നു. വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോഴും ദൂരേക്ക് പോവുമ്പോഴുമൊക്കെ എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരികയെത്താന്‍ തോന്നാറുണ്ടെന്ന് താരപുത്രന്‍ പറഞ്ഞിരുന്നു. മറിയം അമീറ സല്‍മാനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

വൈകിപ്പോവാന്‍ നോക്കും
മറിയത്തിന്റെ വരവിന് ശേഷം തന്റെയും വാപ്പച്ചിയുടെയും രീതികള്‍ പലതും മാറിയെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ലൊക്കേഷനിലേക്ക് എങ്ങഹനെ വൈകിപ്പോവാമെന്നാണ് വാപ്പച്ചി ചിന്തിക്കാറുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാവിലെ എഴുന്നേറ്റ് ജിമ്മില്‍ പോവാന്‍ മടിയുള്ള താന്‍ അതൊക്കെ മാറ്റി വെച്ച് ഡീസന്റായെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകളോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ജിമ്മില്‍ പോവുന്നത് രാവിലെയാക്കിയത്. മകളുറങ്ങുന്ന സമയത്ത് പോയാല്‍ വൈകുന്നേരം അവള്‍ക്കൊപ്പം കളിക്കാമെന്നും താരം പറഞ്ഞിരുന്നു.

മറിയത്തിന്‍റെ വിശേഷം
മറിയം ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയെന്നും പപ്പയെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും താരം പറഞ്ഞിരുന്നു. അവള്‍ വളര്‍ന്നുവരുന്ന പ്രായമാണിത്. ഈ സമയത്ത് അവള്‍ക്കൊപ്പം തന്നെ നില്‍ക്കണമെന്നുണ്ട്. പക്ഷേ, കരിയര്‍ ഉപേക്ഷിക്കാനും പറ്റില്ലല്ലോയെന്നും പരമാവധി സമയത്തും മകളെയും ഭാര്യയേയും ഒപ്പം കൊണ്ടുപോവാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications