മമ്മൂട്ടിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍! ആരാധകര്‍ പോലും അറിയാതിരുന്ന ആ രഹസ്യം പുറത്ത് വന്നതിങ്ങനെ
അഹങ്കാരിയാണ്, ദേഷ്യക്കാരനാണ് എന്നൊക്കെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറയുമെങ്കിലും അ ടുത്ത് നിന്നറിയുന്നവര്‍ക്ക് അദ്ദേഹം ആരാണെന്ന് മനസിലാവും. പ്രായം കൂടും തോറും ഗ്ലാമറ് കൂടുന്ന അസുഖം മമ്മൂട്ടിയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെ വീട്ടിലൊരുക്കിയ ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന മമ്മൂട്ടിയുടെ ഫോട്ടോ പ്രതീക്ഷിക്കാത്തത് പോലെയാണ് വൈറലായത്.
ഈ സൗന്ദര്യത്തിന്റെയൊക്കെ രഹസ്യം എന്താണെന്ന് ചോദിച്ചാല്‍ അതിന് പറയാന്‍ മമ്മൂട്ടിയ്ക്ക് പോലും ഉത്തരമുണ്ടാവാറില്ല. എന്നാല്‍ മനസിലെ നന്മ കൊണ്ടാണെന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരും പറയും. ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ പല താരങ്ങളും മാതൃകയാവാറുണ്ട്. ഇക്കാര്യത്തില്‍ മൊഗാസ്റ്റാര്‍ മമ്മൂട്ടി വിചാരിക്കുന്നതിലും അപ്പുറത്താണെന്നാണ് വ്യക്തമാക്കുന്നൊരു വീഡിയോ ആണിപ്പോള്‍ വെറലാവുന്നത്.
സിനിമക്കപ്പുറം തന്റെ സ്വകാര്യ ജീവിതത്തില്‍ കയറി ഇടപെടാന്‍ ആര്‍ക്കും അനുവാദം കൊടുക്കാറില്ലത്ത മമ്മൂട്ടി ഒരുപാട് പേര്‍ക്ക് ആശ്രയമേകുന്ന താരങ്ങളില്‍ ഒരാളാണ്. അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികളൊന്നും ഇതുവരെ ആരും അറിഞ്ഞിരുന്നില്ലെങ്കിലും ഒരിക്കല്‍ ഒരു മതപുരോഹിതനാണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. ഇതെല്ലാം സൂചിപ്പിച്ച് കൊണ്ടാണ് യൂട്യൂബില്‍ മറ്റൊരു വീഡിയോ വൈറലാവുന്നത്.

Recommended Video
'മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പത്തോളം ജീവകാരുണ്യ പദ്ധതികളാണ് കേരളത്തില്‍ നടന്ന് വരുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ് ഡോ. മാര്‍ സേവോറിയസ് ഇക്കാര്യം ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയെ അകമറിഞ്ഞ് സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് പോലും അതൊരു പുതിയ അറിവായിരുന്നു. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുതെന്ന ദാനധര്‍മ്മത്തിന്റെ വാക്യമാണ് ഇക്കാര്യത്തില്‍ മമ്മൂട്ടി കൃത്യമായി പിന്തുടരുന്നത്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ആരുമറിയാതെ മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്ന പുരോഹിതന്‍ അത് പറഞ്ഞില്ലെങ്കിലും ഇന്നും ഇതൊന്നും ആരും അറിയാതെ പരമരഹസ്യമായി പോകുമായിരുന്നു.മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി ഒരു പ്രമുഖ വ്യക്തി ഡോക്യൂമെന്ററി ഒരുക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിനായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ശാസിക്കുകയാണ് ഉണ്ടായത്. ഇത് ആരെങ്കിലുമൊക്കെ ഒന്ന് അറിയണ്ടേ എന്ന ചോദ്യത്തിന് ' അതിന് ഞാനൊന്നും ചെയ്യുന്നില്ലല്ലോ. ഇങ്ങോട്ട് കിട്ടുന്നതിന്റെ ഒരു ഭാഗം അത് കിട്ടിയാല്‍ ജീവന്‍ നിലനില്‍ക്കുമെന്ന് ഉറപ്പുള്ള കുറച്ച് പേരിലേക്ക് മാറ്റി കൊടുക്കുന്നു. അത് എന്നിലേക്ക് വരാന്‍ ഒരു കാരണമുണ്ടാവും. അത് എത്തേണ്ടവരിലേക്ക് എത്തുന്നതിനും ഒരു കാരണമുണ്ടായിരിക്കുമെന്നും വൈറലാവുന്ന വീഡിയോയില്‍ പറയുന്നു.


Click it and Unblock the Notifications