For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോയൽ ലുക്കിൽ മെഗാസ്റ്റാർ, പ്രായം തോറ്റ് പോയിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടിയുടെ മുന്നിൽ ആയിരിക്കും...

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. മെഗാസ്റ്റാർ സിനിമയിൽ എത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. താരത്തിന് ആശം നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിരുന്നു. പിന്നീട് ആശംസ നേർന്ന എല്ലാവർക്കും മെഗാസ്റ്റാർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് മെഗാസ്റ്റാർ. സിനിമ വിശേഷങ്ങളും താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടൻ രംഗത്ത് എത്താറുണ്ട്. നടന്റെ പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

  mammootty

  സിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീന

  ഇപ്പോൾ സമൂഹമാധ്യമങ്ങളി വൈറലാകുന്നത് മെഗാസ്റ്റാറിന്റെ റോയൽ ഗെറ്റപ്പിലുഴള്ള പുതിയ ചിത്രമാണ്. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു കസേരയിൽ ഇരിക്കുന്ന സ്റ്റൈലീഷ് ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാറന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇന്ന് മറ്റൊരു ചിത്രം കൂടി താരം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. ഗൃഹലക്ഷ്മിയുടെ കവറിന് വേണ്ടി ഷാനി ഷാകി എടുത്ത ചിത്രമായിരുന്നു അത് . ചിത്രം വൈറലായിരുന്നു. ദുൽഖർ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം, പുതിയ ചിത്രം വൈറൽ

  ആരാധകർ മാത്രമല്ല രസകരമായ കമന്റുമായി താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ മമ്മൂക്കയുടെ ചിത്രത്തിന് ആരാധകരെക്കാളും രസകരമായ കമന്റുമായി എത്തുന്നത് താരങ്ങളാണ്. പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി എന്നിവർ കമന്റ് ചെയ്തിരുന്നു. ഗായകൻ വിജയ് യേശുദാസ് പങ്കുവെച്ച കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ' എന്നാണ് വിജയ് യേശുദാസ് കുറിച്ചത്.

  പെണ്ണിനെ ഇഷ്ടമായി, എന്നാൽ വീട്ടുകാർ കെട്ടിച്ചു തന്നില്ല, വെളിപ്പെടുത്തി മാമുക്കോയ

  മെഗാസ്റ്റാറിന്റെ പുതിയ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്താ നിങ്ങളുടെ ഉദ്ദ്യേശം ഞങ്ങൾക്കൊന്നും ഇവിടെ ജീവിക്കേണ്ടേ, ഇൻസ്റ്റാഗ്രാം ഇന്ന് നിന്ന് കത്തുമല്ലോ, പ്രായം നിർത്തി അങ്ങ് അപമാനിക്കുവാ, ഇനി ഇതും കുഞ്ഞിക്ക റീ പോസ്റ്റ് ചെയ്യും,പ്രായം എവിടെയെങ്കിലും തോറ്റ് പോയിട്ടുണ്ടെങ്കിൽ അത് ഇങ്ങളോട് മാത്രമാണ് ഇക്ക,Age is just a number .എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു മമ്മൂക്ക, അടുത്തത് ഇക്ക നിങ്ങൾ സോഷ്യൽ മീഡിയ കത്തിക്കോ , ഈ പ്രായത്തിലും ഇജ്ജാതി ഫിറ്റ്നസ് എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഈ ചിത്രത്തിനും താരങ്ങൾ കമന്റുമായി എത്തിയിട്ടുണ്ട്.

  അമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻ

  മെഗാസ്റ്റാറിന്റെ ചിത്രമായ ഭീഷ്മപർവത്തിനായി ആകാംക്ഷയേടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.. ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ് മമ്മൂക്കയും ഒന്നിക്കുന്ന ചിത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു കേരളത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. ഈ വർഷം രണ്ട് ചിത്രങ്ങളാണ് മെഗാസ്റ്റാറിന്റേതായി പുറത്ത് വന്നിരിക്കുന്നത്. വണ്ണും പ്രീസ്റ്റും തിയേറ്റർ റിലീസായിട്ടായിരുന്നു എത്തിയിരുന്നു. മികച്ച കളക്ഷൻ നേടാൻ ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. ഏജന്റാണ് മെഗാസ്റ്റാറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. തെലുങ്ക് ചിത്രമായ ഏജന്റിൽ വില്ലൻ ഗെറ്റപ്പിലാണ് താരം എത്തുന്നത്. താരപുത്രൻ അഖിൽ അക്കിനേനിയാണ് നായകനായി എത്തുന്നത്.

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം | FilmiBeat Malayalam

  ചിത്രം; കടപ്പാട്; മമ്മൂട്ടി ഇൻസ്റ്റഗ്രാം പേജ്

  Read more about: mammootty
  English summary
  Mammoottys' Royal Look Photo Trending On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X