മമ്മൂട്ടിയുടെ പിന്നില്‍ രാജ! മധുരരാജ പോസ്റ്ററുമായൊരു സെല്‍ഫി! ലേറ്റസ്റ്റ് ചിത്രം വൈറലാവുന്നു! കാണൂ!

സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ് മമ്മൂട്ടി. പ്രഖ്യാപനവേള മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. വിഷു റിലീസായെത്തുന്ന മധുരരാജയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. രാഷ്ട്രീയക്കാരനായ രാജയെയാണ് രണ്ടാം വരവില്‍ കാണുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ലൂസിഫറിന് പിന്നാലെയായി എത്തുന്ന മധുരരാജയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. അബുദാബിയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച്. ഓഡിയോ ലോഞ്ച് പോലെ തന്നെ ട്രെയിലര്‍ ലോഞ്ചും വന്‍പരിപാടിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

കോമഡിയും സസ്‌പെന്‍സുമൊക്കെയായി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് രാജ എത്തുന്നതെന്ന സൂചനയാണ് ട്രെയിലറും നല്‍കുന്നത്. ഇത്തവണത്തെ വരവില്‍ സൂര്യയായി പൃഥ്വിരാജ് ഇല്ലാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ലണ്ടനില്‍ പോയിരിക്കുകയാണ് സൂര്യയും ഭാര്യയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജിന്റെ ശബ്ദ സാന്നിധ്യം സിനിമയിലുണ്ടാവുമെന്ന തരത്തിലാണ് ആരാധകരുടെ കമന്റ്. താന്‍ ഈ സിനിമയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് ആരാധകര്‍ പറഞ്ഞത്. ലൂസിഫറിലെപ്പോലെയുള്ള ട്വിസ്റ്റുണ്ടോയെന്നും അവര്‍ ചോദിച്ചിരുന്നു.

Mammoootty

തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ ജയ് ഇത്തവണ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷനൊരുക്കിയത്. ജഗപതി ബാബുവാണ് വില്ലനായെത്തുന്നത്. മധുരരാജയുടെ പോസ്റ്ററിനൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രാജയേയും മമ്മൂക്കയേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്ന ചിത്രം കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X